വെറും രണ്ട് ദിവസം, ഇവര്‍ കോടീശ്വരന്‍മാരാകും; ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. അതുപോലെ തന്നെ പ്രധാനമാണ് ഗ്രഹങ്ങളുടെ രാശി മാറ്റവും. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ സംക്രമണം ദോഷകരമായിരിക്കും.
എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഗ്രഹങ്ങളുടെ സംക്രമണം ഏറെ അനുകൂലമായിരിക്കും. പുതിയ മാസത്തിലേക്ക് കടക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമെ ഉള്ളൂ. ജൂലൈ മാസത്തിന്റെ ആദ്യവാരം തന്നെ ഏറെ സവിശേഷമായ ഭാഗ്യനേട്ടങ്ങളാണ് ചില രാശിക്കാരെ കാത്തിരിക്കുന്നത്. ചൊവ്വ, ബുധന്‍, ശുക്രന്‍ എന്നീ ഗ്രഹങ്ങള്‍ യഥാക്രമം ചിങ്ങം, കര്‍ക്കടകം രാശികളിലേക്ക് പ്രവേശിക്കാനിരിക്കുകയാണ്.

ഈ ഗ്രഹങ്ങളുടെ രാശിയിലെ മാറ്റം എല്ലാ രാശികളെയും ബാധിക്കും. ചില രാശിക്കാര്‍ക്ക് ശുഭമെങ്കില്‍ ചിലര്‍ക്ക് ദോഷഫലങ്ങള്‍ ആയിരിക്കും ഗ്രഹങ്ങളുടെ ഈ സംക്രമണം സമ്മാനിക്കുക. അഞ്ച് രാശിക്കാര്‍ക്ക് ഈ ഗ്രഹ സംക്രമണം അനിതരസാധാരണമായ ഭാഗ്യമാണ് പ്രദാനം ചെയ്യാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യ രാശികള്‍ എന്ന് നോക്കാം.
മേടം
വരും മാസത്തിലെ ഗ്രഹസംക്രമണം മേടം രാശിക്കാര്‍ക്ക് ഏറെ ശുഭകരമായിരിക്കും. വരുമാനം വര്‍ധിക്കാനുള്ള സാധ്യത കാണുന്നു. ജീവിതത്തില്‍ വലിയ ഉയര്‍ച്ചയിലെത്താന്‍ സഹായകമാകുന്ന ഗ്രഹസംക്രമണമാണ് നടക്കാന്‍ പോകുന്നത്. ആസ്തി രണ്ടിരട്ടി വരെ വര്‍ധിച്ചേക്കാം. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് അപ്രതീക്ഷിത ലാഭം തേടിയെത്തും.
ഇടവം
ജൂലൈ മാസത്തിലെ ഗ്രഹ സംക്രമണം ഇടവം രാശിക്കാര്‍ക്ക് വളരെ അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. കരിയറില്‍ വലിയ ഉയര്‍ച്ചക്ക് സാധ്യതയുണ്ട്. ഏറ്റെടുത്ത എല്ലാ ജോലികളും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. കലാ കായിക മത്സരങ്ങളില്‍ വലിയ നേട്ടം സ്വന്തമാക്കും. ഇത് സമൂഹത്തില്‍ നിങ്ങളുടെ പ്രശസ്തി ഉയര്‍ത്തും.
ചിങ്ങം
വരും മാസത്തിലെ ഗ്രഹസംക്രമണം ചിങ്ങം രാശിക്കാര്‍ക്കും അനുകൂലമാണ്. ഏറെ നാളായി കാത്തിരിക്കുന്ന പുതിയ വീട്ടില്‍ താമസം തുടങ്ങാനാകും. പുതിയ വീട്ടില്‍ ഐശ്വര്യവും സമാധാനവും നിറയും. സന്താനഭാഗ്യത്തിന് സാധ്യത കാണുന്നു. സ്വത്ത് സംബന്ധമായ തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കും. സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും എല്ലാ കാര്യത്തിനും പിന്തുണ ലഭിക്കും.
തുലാം
തുലാം രാശിക്കാര്‍ക്ക് വരും മാസത്തിലെ ഗ്രഹസംക്രമണം വഴി ശുഭകരമായി ഒട്ടനവധി നേട്ടങ്ങള്‍ ലഭിക്കും. പുതിയ വരുമാനമാര്‍ഗങ്ങള്‍ തുറക്കാന്‍ സാധ്യത കാണുന്നു. ഈ കാലയളവില്‍ നിങ്ങള്‍ ചെയ്യുന്ന എല്ലാ ജോലികളും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ വിജയം കൈവരിക്കാന്‍ സാധിക്കും. പുതിയ വാഹനം വാങ്ങാന്‍ സാധ്യത കാണുന്നു.
കുംഭം
ജൂലൈ മാസത്തിലെ ഗ്രഹസംക്രമണം കുംഭ രാശിക്കാര്‍ക്ക് വളരെയധികം നേട്ടങ്ങള്‍ സമ്മാനിക്കും. മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമാണ്. ഏറെ നാളത്തെ പ്രണയം വിവാഹത്തിലേക്ക് വഴി മാറും. കുടുംബാംഗങ്ങളുടെ പൂര്‍ണ പിന്തുണ ഇതിന് ലഭിക്കും. കാര്‍ഷിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലാഭം കൊയ്യാനാകും. നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും.












Click it and Unblock the Notifications