July Financial Horoscope: ഈ മാസം നിങ്ങളെ തേടിയെത്തുക മഹാധനികയോഗം, പണം ഒഴുകിവരും, സമയം തെളിഞ്ഞു
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തി 1/4)
നിങ്ങളുടെ ധനരാശി വളരെ ദോഷകരമാണ്. അപ്രതീക്ഷിതമായ പ്രതിബന്ധങ്ങള്‍ വന്നുചേരുന്നതിനു സാധ്യത. തൊഴില്‍ രംഗത്ത് വളരെ തടസ്സങ്ങള്‍ വരാം. പാഴ്ചിലവുകള്‍ വര്‍ദ്ധിക്കും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിനു ശ്രമിക്കുകയാണെങ്കില്‍ തടസ്സപ്പെടാനിടയുണ്ട്. നിങ്ങളുടെ കുടുംബത്തില്‍ പലവിധ കാരണങ്ങളാല്‍ പാഴ്ചിലവുകള്‍ വര്‍ദ്ധിച്ചേക്കാം. ഉദ്യോഗസ്ഥര്‍ക്ക് പാഴ്ചിലവുകളും സ്ഥലംമാറ്റവും നിമിത്തം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതിനു സാധ്യതയുണ്ട്. കര്‍മ്മമണ്ഡലത്തിലെ ഗ്രഹനിലയും ജാതകയോഗങ്ങളും ശരിയായി വിലയിരുത്തി നിങ്ങളുടെ ധനരാശിയിലെ ന്യൂനതകള്‍ക്ക് പരിഹാരം കാണുകയാണെങ്കില്‍ എല്ലാ പ്രതിസന്ധികളും മറികടന്ന് വിജയത്തിലെത്തുന്നതിനു സാധിക്കും. ദോഷശാന്തിക്കായി മഹാനവഗ്രഹശാന്തിക്രിയ നടത്തുക.
ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കര്‍മ്മരംഗത്ത് ഉയര്‍ച്ച കൈവരും പലവിധ നേട്ടങ്ങള്‍ ഉണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് അനുകൂല സ്ഥലംമാറ്റം, വരുമാന വര്‍ദ്ധനവ് ഇവ ഉണ്ടാകുന്നതാണ്. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് അസുലഭ നേട്ടങ്ങള്‍ പലതും ഉണ്ടാകും. ഐ.ടി. രംഗത്ത് ജോലി ചെയ്യുന്നവര്‍ക്ക് ആഗ്രഹിക്കുന്ന സാമ്പത്തിക പുരോഗതി കൈവരുന്നതാണ്. മനസ്സില്‍ ഉദ്ദേശിക്കുന്ന രീതിയില്‍ പുതിയ ഫ്‌ളാറ്റു വാങ്ങുന്നതിനു കഴിയും. സ്ത്രീകള്‍ക്ക് നൂതന വസ്ത്രാഭരണങ്ങള്‍ സമ്മാനമായി കിട്ടിയേക്കാവുന്നതാണ്. ധനപരമായി വലിയ യോഗങ്ങള്‍ നിങ്ങളുടെ ജാതകത്തിലുണ്ടെങ്കില്‍, ഈ കാലഘട്ടത്തില്‍ മഹാധനികയോഗം നിങ്ങളെ തേടിവരാവുന്നതാണ്. സമ്പൂര്‍ണ്ണമായ രാശി വിചിന്തനം നടത്തി ഉചിതമായ പ്രതിവിധി കാണേണ്ടതാണ്. ധനശ്രീയന്ത്രം ഗൃഹത്തില്‍ സൂക്ഷിക്കുക.
മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ധനരാശി വളരെ അനുകൂലമാണ്. തൊഴില്‍ രംഗത്ത് ഉയര്‍ച്ച ഉണ്ടാകും. നൂതനമായ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിലൂടെ കൂടുതല്‍ വരുമാനമുണ്ടാകുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചേക്കാം. കച്ചവടക്കാര്‍ക്ക് മേഖല വിപുലീകരിക്കുന്നതിനു കഴിയും. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് വളരെ നേട്ടങ്ങള്‍ ഉണ്ടാകും. ഐ.ടി. രംഗത്തുള്ളവര്‍ക്ക് പുതിയ ഗൃഹം വാങ്ങുന്നതിനു കഴിയും. വസ്തു-വാഹനാദികള്‍ നേടിയെടുക്കും. നിങ്ങളുടെ ജീവിതത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ് അടുത്തുവരുന്നു. ജാതകത്തിലെ രാജയോഗങ്ങള്‍ പൂര്‍ണ്ണമാവുകയാണെങ്കില്‍ വലിയ സമൃദ്ധിതന്നെ കൈവരിക്കുന്നതിന് നിങ്ങളെക്കൊണ്ട് സാധിക്കുന്നതാണ്. ധനാകര്‍ഷണശ്രീയന്ത്രം ഗൃഹത്തില്‍ സ്ഥാപിക്കുക.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)
ധനരാശിയില്‍ ഗുണദോഷസമ്മിശ്രാവസ്ഥ ഉണ്ടാകും. കര്‍മ്മമേഖലയില്‍ ധനനഷ്ടങ്ങള്‍, പരാജയങ്ങള്‍ ഇവ ഉണ്ടാകും. ഉദ്യോഗസ്ഥര്‍ ആലോചനക്കുറവും അശ്രദ്ധയും നിമിത്തം അബദ്ധങ്ങള്‍ സംഭവിക്കാതെ നോക്കണം. അന്യദേശത്തു ജോലി ചെയ്യുന്നവര്‍ വളരെ ജാഗ്രത പാലിക്കുക. ഗൃഹോപകരണങ്ങള്‍ക്കോ, വാഹനത്തിനോ കേടു സംഭവിക്കുന്നതിനു സാധ്യത കാണുന്നു. നിങ്ങളുടെ രാശി മണ്ഡലത്തില്‍ ളരെ ദോഷകരമായ ചില യോഗങ്ങള്‍ ഭവിക്കുന്നതായി കാണുന്നു. സമ്പൂര്‍ണ്ണമായ രാശിചിന്തയ്ക്ക് ഉചിതമായ പ്രതിവിധി നിര്‍വ്വഹിക്കുന്നതാണ് ഉത്തമം. ധനശ്രീയന്ത്രം ഗൃഹത്തില്‍ സ്ഥാപിച്ച് ആരാധിക്കുന്നത് വളരെ ഉത്തമം.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)
അവിചാരിത നേട്ടങ്ങള്‍ പലതും ഉണ്ടാകും. തൊഴില്‍ മേഖലയില്‍ അപ്രതീക്ഷിത പുരോഗതി കൈവരും. പുതിയ കച്ചവടമേഖലയില്‍ പ്രവേശിക്കുന്നതിലൂടെ അധിക വരുമാനം നേടും. നൂതന സംരംഭങ്ങള്‍ തുടങ്ങും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം, ശമ്പളവര്‍ദ്ധനവ് ഇതിനുള്ള സാധ്യത കാണുന്നു. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് വിസ്മയകരമായ പലവിധ നേട്ടങ്ങളും ഉണ്ടാകുന്നതാണ്. നിങ്ങളുടെ രാശിയില്‍ അപൂര്‍വ്വമായ സമൃദ്ധിയോഗകല തെളിയുന്ന സമയമാണിപ്പോള്‍. ജാതകത്തില്‍ രാജയോഗങ്ങള്‍ ഉള്ളവര്‍ക്ക് ഉന്നത സ്ഥാനവും സര്‍വ്വൈശ്വര്യസമൃദ്ധിയും കൈവരാവുന്ന സമയമാകുന്നു ഇത്. ശരിയായി രാശി നോക്കി വേണ്ടത് ചെയ്യുക.
കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഉദ്ദേശിക്കുന്ന രീതിയില്‍ സാമ്പത്തിക പുരോഗതിയുണ്ടാവില്ല. പല രീതിയിലും ധനനഷ്ടങ്ങള്‍ ഉണ്ടാകാനിടയുണ്ട്. കര്‍മ്മരംഗത്ത് പരാജയങ്ങളും ദുര്‍വ്യയവും ദ്രവ്യനഷ്ടങ്ങളും ഉണ്ടാകുന്നതാണ്. അന്യദേശങ്ങളില്‍ ജോലി ചെയ്യുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടത് ആവശ്യമായി കാണുന്നു. ഐ.ടി രംഗത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക്, അസ്ഥിരത, വരുമാനനഷ്ടങ്ങള്‍ ഇവ ഉണ്ടാകും. വാഹനത്തിനോ ഗൃഹോപകരണങ്ങള്‍ക്കോ കേടുപാടുകള്‍ ഉണ്ടാകുന്നതിനു സാധ്യത. യാത്രാവേളയിലും മറ്റും അവിചാരിത ധനനഷ്ടം ഉണ്ടാകുന്നതിനു സാധ്യത കാണുന്നതിനാല്‍ വളരെ ശ്രദ്ധ പാലിക്കുക. നവഗ്രഹശാന്തിക്രിയ പരിഹാരമായി ചെയ്യുന്നത് ഗുണമാകുന്നു.
തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാലം 3/4)
ധനരാശി ഗുണകരമല്ല. ഏതു കാര്യത്തിലും ശ്രദ്ധയോടെ മുമ്പോട്ടു പോകുക. കര്‍മ്മരംഗത്ത് നഷ്ടങ്ങള്‍ ഉണ്ടാകും. കച്ചവടത്തില്‍ കുറവ് സംഭവിക്കും. ഉദ്യോഗസ്ഥര്‍ക്ക് അസൗകര്യപ്രദമായ സ്ഥലംമാറ്റവും പാഴ്ചിലവുകളും ഉണ്ടാകും. പലവിധത്തിലുള്ള ധനദുര്‍വ്യയങ്ങളെ നേരിടേണ്ടതായി വരാം. നിങ്ങളുടെ ഗൃഹാരൂഢസ്ഥിതി ശരിയായി പരിശോധിക്കുക. ആരൂഢസംബന്ധമായി ചില ദോഷങ്ങള്‍ കാണുന്നുണ്ട്. ഇത് ശരിയായി പരിശോധിച്ച് ഉചിതമായ മാറ്റങ്ങള്‍ വരുത്തുന്നത് നന്നായിരിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശരിയായി പരിശോധിച്ച് ആവശ്യമായ നിയന്ത്രണങ്ങള്‍ വരുത്തുക. ഗൃഹത്തില്‍ ധനശ്രീയന്ത്രം സ്ഥാപിക്കുന്നത് വളരെ ഗുണപ്രദമാകും. മറ്റു വിശ്വാസികള്‍ മാനസചക്രപ്രാര്‍ത്ഥന നടത്തുന്നത് വളരെ ഗുണകരമാകുന്നു.

വൃശ്ചികക്കൂറ് (വിശാലം 1/4, അനിഴം, തൃക്കേട്ട)
സാമ്പത്തികരാശി അനുകൂലമാണ്. തൊഴില്‍ രംഗത്ത് പുരോഗതിയും നല്ല നേട്ടങ്ങളും ഉണ്ടാകും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിലൂടെ കൂടുതല്‍ വരുമാനമുണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായ സ്ഥലംമാറ്റം ഉണ്ടാകുന്നതാണ്. ചിലവുകള്‍ കുറയുന്നതും നേട്ടമാകും. കച്ചവടക്കാര്‍ക്ക് വളരെ ഗുണകരമായ രീതിയില്‍ നേട്ടങ്ങള്‍ കൈവരുന്നതാണ്. കൂടുതല്‍ പുതിയ മേഖലയിലേക്ക് കച്ചവടം വ്യാപിപ്പിക്കുന്നതാണ്. നിങ്ങളുടെ ആരൂഢരാശിയില്‍ വളരെ ഗുണകരമായ നല്ല യോഗങ്ങള്‍ കാണുന്നു. ഇത് പൂര്‍ണ്ണതയിലെത്തുന്നതനുസരിച്ച് കൂടുതല്‍ നേട്ടങ്ങള്‍ കൈവരുന്നതിനു സാധ്യത കാണുന്നു. ധനാകര്‍ഷണ ലക്ഷ്മീയന്ത്രം ഗൃഹത്തില്‍ സ്ഥാപിക്കുക. നീലവൈഡൂര്യം ധരിക്കുന്നതും ഭാഗ്യവര്‍ദ്ധകമാണ്. മറ്റു വിശ്വാസികള്‍ അവഗാഹപ്രാര്‍ത്ഥന നടത്തുക.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)
നിങ്ങളുടെ ധനരാശി അനുകൂലമല്ല. സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനഭ്രംശം, ധനനഷ്ടം ഇവയെല്ലാം ഉണ്ടാകുന്നതാണ്. നിങ്ങള്‍ ജോലിസ്ഥലത്ത് വളരെ ജാഗ്രത പുലര്‍ത്തുക. ആലോചനക്കുറവും അശ്രദ്ധയും കാരണം അബദ്ധങ്ങളും ധനനാശവും ഉണ്ടാകനിടയുള്ളതിനാല്‍ വളരെ സൂക്ഷിക്കണം. ഗൃഹത്തിന്റെ സ്ഥാനവും കണക്കും ഉത്തമമാണോ എന്ന് പരിശോധിക്കുന്നത് വളരെ ഗുണം ചെയ്യും. ഉയര്‍ന്ന നിലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് വളരെ ജാഗ്രത ഉണ്ടായിരിക്കണം. ഐ.ടി. രംഗത്ത് ജോലി ചെയ്യുന്നവര്‍ പലവിധ പ്രതിബന്ധങ്ങളെ നേരിടേണ്ടതായി വരും. തൊഴില്‍ നഷ്ടംതന്നെ ഉണ്ടാകുന്നതിനു സാധ്യത കാണുന്നതിനാല്‍ കൂടുതല്‍ ശ്രദ്ധ എല്ലാകാര്യത്തിലുമുണ്ടാകണം.
മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ധനപരമായി വളരെ ഗുണമുണ്ടാകുന്നതായി കാണുന്നു. തൊഴില്‍ രംഗത്ത് വളരെ നേട്ടങ്ങള്‍ കൈവരും. പുതിയ മേഖലയില്‍ പ്രവേശിക്കുന്നതിലൂടെ നേട്ടങ്ങള്‍ ഉണ്ടാകും. നൂതന ബിസിനസ് സംരംഭം തുടങ്ങും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് വളരെ നേട്ടം കൈവരും. പുതിയ ഫ്‌ളാറ്റ്, വാഹനം ഇവയെല്ലാംതന്നെ നേടുന്നതാണ്. ഗൃഹോപകരണങ്ങള്‍ പുതിയതു വാങ്ങും. വീട്ടമ്മമാര്‍ക്ക് നൂതന വസ്ത്രാഭരണങ്ങള്‍ സമ്മാനമായി ലഭിക്കുന്നതാണ്. നിങ്ങളില്‍ ചിലര്‍ക്ക് ജാതകവശാല്‍ ഉന്നത യോഗങ്ങള്‍ ഉണ്ടാകാം. അവര്‍ക്ക് സമുന്നതമായ സ്ഥാനം, സര്‍വ്വൈശ്വര്യസമൃദ്ധി ഇവയെല്ലാം ഉണ്ടാകാവുന്ന സന്ദര്‍ഭമാണ് ഇത് എന്നു കാണുന്നു.
കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ധനരാശിയില്‍ തടസ്സങ്ങളുണ്ടാകും. കര്‍മ്മരംഗത്ത് പരാജയസാധ്യത കാണുന്നു. സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടായേക്കാം. ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം, പാഴ്ചിലവുകള്‍ ഇവയുണ്ടാകും. കച്ചവടക്കാര്‍ക്ക് പല രീതിയില്‍ ധനവ്യയം ഉണ്ടാകുകയും കച്ചവടം കുറയുകയും ചെയ്യും. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് വലുതായ ധനനഷ്ടങ്ങളോ തൊഴില്‍ നഷ്ടം തന്നെയോ സംഭവിക്കാന്‍ സാധ്യത കാണുന്നു. ഐ.ടിക്കാര്‍ക്ക് എല്ലാ കാര്യത്തിലും വിപരീതാനുഭവം ഉണ്ടായേക്കാം. നിങ്ങളുടെ രാശിമണ്ഡലത്തില്‍ വളരെ ദോഷകരമായ ഗ്രഹസ്ഥിതിയാണുള്ളത്. സമ്പൂര്‍ണ്ണ രാശി പ്രശ്‌നം ചിന്തിച്ച് ഉചിതമായ പ്രതിവിധികള്‍ കാണുന്നതായിരിക്കും ഉത്തമം.
മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)
ധനസംബന്ധമായ രാശിസ്ഥിതി ഗുണകരമല്ല. അപ്രതീക്ഷിത ധനനഷ്ടങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത. തൊഴില്‍ മേഖലയില്‍ വളരെ ബുദ്ധിമുട്ടുകള്‍, പാഴ്ചിലവുകള്‍, ധനനഷ്ടങ്ങള്‍ ഇവ ഉണ്ടാകുന്നതിനിടയുണ്ട്. ഏതു കാര്യത്തിലും വളരെ ജാഗ്രത പാലിക്കുക. വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ സൂക്ഷിക്കുക. കര്‍മ്മ നഷ്ടംതന്നെ ഉണ്ടായേക്കാം. നിങ്ങളുടെ രാശി മണ്ഡലത്തില്‍ വളരെ ദോഷാത്മകമായ ഒരു താരകയോഗം അനുഭവപ്പെടാവുന്ന കാലമാണ് ഇത്. സമ്പൂര്‍ണ്ണമായ ഒരു രാശി വിചിന്തനം നടത്തി ഉചിത പ്രതിവിധികള്‍ കാണുന്നത് ഉത്തമമായിരിക്കും. തല്‍ക്കാല ദോഷശാന്തിക്കായി ഒരു നവഗ്രഹശാന്തിപൂജ നടത്തുക.












Click it and Unblock the Notifications