കഷ്ടകാലം കഴിഞ്ഞു മക്കളേ, ജൂലൈ പിറന്നാല്‍ ഈ രാശിക്കാരുടെ നല്ലകാലം തുടങ്ങും

2026 പിറന്നിട്ട് പകുതി മാസവും പിന്നിടുകയാണ്. ഈ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ആകാശത്ത് സംഭവിക്കുന്ന ഗ്രഹങ്ങളുടെ രാശിമാറ്റങ്ങള്‍ പല രാശിക്കാരുടെയും ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ പോകുകയാണ് എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ജൂലൈ മാസം ജ്യോതിഷപരമായി അതിപ്രധാനമായ ചില വലിയ മാറ്റങ്ങള്‍ക്കാണ് വഴിതുറക്കുന്നത്.

ചില രാശിക്കാര്‍ക്ക് ഇത് ഭാഗ്യത്തിന്റെയും സാമ്പത്തിക നേട്ടങ്ങളുടെയും കാലമായിരിക്കുമ്പോള്‍ മറ്റ് ചിലര്‍ക്ക് കര്‍മ്മരംഗത്ത് പുരോഗതി നേടാനുള്ള സുവര്‍ണ അവസരമാണ് വന്നെത്തുന്നത്. ജൂലൈ മാസസത്തില്‍ പ്രധാനപ്പെട്ട നാല് ഗ്രഹങ്ങളാണ് തങ്ങളുടെ ഭാവങ്ങളില്‍ മാറ്റം വരുത്തുന്നത്. ശുക്രന്‍, സൂര്യന്‍, ബുധന്‍, ശനി എന്നീ ഗ്രഹങ്ങളാണ് ജൂലൈയില്‍ രാശി മാറ്റത്തിന് ഒരുങ്ങുന്നത്.

July Lucky Zodiacs

ഐശ്വര്യത്തിന്റെയും ഭൗതിക സുഖങ്ങളുടെയും കാരകന്‍ എന്നാണ് ശുക്രന്‍ അറിയപ്പെടുന്നത്. ജൂലൈ നാലിന് ശുക്രന്‍ കര്‍ക്കടകത്തില്‍ നിന്നും ചിങ്ങം രാശിയിലേക്ക് സംക്രമിക്കും. ഗ്രഹങ്ങളുടെ രാജാവും അധികാരത്തിന്റെ പ്രതീകവുമായ സൂര്യന്‍ ജൂലൈ 16 ന് മിഥുനം രാശിയില്‍ നിന്നും കര്‍ക്കടകത്തിലേക്ക് പ്രവേശിക്കും.

ഗ്രഹങ്ങളുടെ രാജകുമാരനും ബുദ്ധിയുടെ പ്രതീകവുമായ ബുധന്‍ ജൂലൈ 24 ന് മിഥുന രാശിയില്‍ നിന്നും കര്‍ക്കടകത്തിലേക്ക് മാറി നേര്‍രേഖയിലുള്ള സഞ്ചാരം ആരംഭിക്കും. കര്‍മ്മഫല ദാതാവായ ശനി ജൂലൈ 27 -ാം തിയതി മീനം രാശിയില്‍ തന്റെ വക്രഗതിയിലുള്ള സഞ്ചാരം ആരംഭിക്കും. ഈ നാല് ഗ്രഹങ്ങളുടെ രാശി മാറ്റം വ്യക്തികളെ വ്യത്യസ്ത തരത്തിലായിരിക്കും സ്വാധീനിക്കുന്നത്.

എന്നാല്‍ ചില രാശിക്കാര്‍ക്ക് ഇത് അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും സമ്മാനിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്നും എങ്ങനെയെല്ലാമാണ് അത് വ്യക്തികളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്താന്‍ പോകുന്നത് എന്നും നമുക്കൊന്ന് നോക്കാം...

ചിങ്ങം

ജൂലൈ മാസത്തില്‍ ചിങ്ങം രാശിക്കാര്‍ക്ക് വളരെ അനുകൂലവും സവിശേഷവുമായ ഫലങ്ങളാണ് പ്രവചിക്കുന്നത്. സാമ്പത്തികമായി പുതിയ വരുമാന സ്രോതസുകള്‍ കണ്ടെത്താനും അതുവഴി സമ്പത്ത് വര്‍ധിപ്പിക്കാനും ഇവര്‍ക്ക് സാധിക്കും. മുന്‍പ് മുടങ്ങിക്കിടന്നതോ പാതിവഴിയില്‍ ഉപേക്ഷിച്ചതോ ആയ പല സുപ്രധാന ജോലികളും ഈ മാസത്തില്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും.

തുലാം

തുലാം രാശിയില്‍ ഉള്ളവര്‍ക്ക് വലിയ കരിയര്‍ മുന്നേറ്റങ്ങള്‍ സമ്മാനിക്കുന്ന മാസമായിരിക്കും ജൂലൈ. തൊഴില്‍ രംഗത്ത് നിങ്ങള്‍ ആഗ്രഹിച്ച പ്രകാരം വലിയൊരു നാഴികക്കല്ല് പിന്നിടാന്‍ ഈ മാസത്തില്‍ സാധിക്കും. ജോലിയില്‍ സ്ഥാന ക്കയറ്റത്തിനും ശമ്പള വര്‍ധനവിനും അവസരമുണ്ടാകും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വളരെ ലാഭകരമായ നാളുകളായിരിക്കും വരാന്‍ പോകുന്നത്.

മകരം

മകരം രാശിക്കാര്‍ക്ക് തങ്ങളുടെ ആത്മവിശ്വാസവും ധൈര്യവും പൂര്‍വ്വാധികം ശക്തിയോടെ തിരികെ ലഭിക്കുന്ന ഒരു മാസമായിരിക്കും ഇത്. വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേകിച്ച് മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കും ഈ മാസം ലക്ഷ്യങ്ങളിലേക്ക് എത്താന്‍ സാധിക്കും. അപ്രതീക്ഷിത കോണുകളില്‍ നിന്ന് സാമ്പത്തിക സഹായങ്ങളും ലാഭവും ലഭിക്കുന്നത് വഴി ആസ്തി വര്‍ധിക്കും.

മീനം

മീനം രാശിക്കാര്‍ക്ക് ജൂലൈ മാസം വളരെ പ്രതീക്ഷ നല്‍കുന്ന ഒന്നാണ്. തൊഴിലില്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് തങ്ങളുടെ കഴിവിനനുസരിച്ചുള്ള മികച്ച പുതിയ ജോലി കണ്ടെത്താന്‍ സാധിക്കും. മുന്‍പ് ആര്‍ക്കെങ്കിലും കടം കൊടുത്തതോ അല്ലെങ്കില്‍ എവിടെയെങ്കിലും കുടുങ്ങിക്കിടന്നതോ ആയ പണം അപ്രതീക്ഷിതമായി തിരികെ ലഭിക്കും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഭദ്രമാക്കും. ഏത് കാര്യത്തിലും കുടുംബാംഗങ്ങളുടെ പൂര്‍ണ്ണ പിന്തുണ ഉണ്ടാകുന്നത് നിങ്ങളുടെ മാനസിക സമ്മര്‍ദ്ദങ്ങള്‍ അകറ്റാനും പുതിയ തൊഴില്‍ വെല്ലുവിളികള്‍ ഏറ്റെടുക്കാനും കരുത്തു നല്‍കും. ലഭിക്കുന്ന സുവര്‍ണാവസരങ്ങള്‍ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താനാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+