കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപ്രതീക്ഷിത ധനലാഭമുണ്ടാകുവാന്‍ സാധ്യതയുണ്ടോ? ഏപ്രില്‍ 01 മുതല്‍ 30 വരെ ധനരാശി നിങ്ങള്‍ക്ക് എങ്ങനെ?

  • By അനില്‍ പെരുന്ന - 9847531232
Google Oneindia Malayalam News

അപ്രതീക്ഷിത ധനലാഭമുണ്ടാകുവാന്‍ സാധ്യതയുണ്ടോ? ഏപ്രില്‍ 01 മുതല്‍ 30 വരെ ധനരാശി നിങ്ങള്‍ക്ക് എങ്ങനെ?

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ¼)

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ¼)

സാമ്പത്തികരാശി അനുകൂലമാണ്. തൊഴില്‍രംഗത്ത് പുരോഗതിയും നല്ല നേട്ടങ്ങളും ഉണ്ടാകും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിലൂടെ കൂടുതല്‍ വരുമാനമുണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായ സ്ഥലംമാറ്റം ഉണ്ടാകുന്നതാണ്. ചിലവുകള്‍ കുറയുന്നതും നേട്ടമാകും. കച്ചവടക്കാര്‍ക്ക് വളരെ ഗുണകരമായ രീതിയില്‍ നേട്ടങ്ങള്‍ കൈവരുന്നതാണ്. കൂടുതല്‍ പുതിയ മേഖലയിലേക്ക് കച്ചവടം വ്യാപിപ്പിക്കുന്നതാണ്. നിങ്ങളുടെ ആരൂഢരാശിയില്‍ വളരെ ഗുണകരമായ നല്ല യോഗങ്ങള്‍ കാണുന്നു. ഇത് പൂര്‍ണ്ണതയിലെത്തുന്നതനുസരിച്ച് കൂടുതല്‍ നേട്ടങ്ങള്‍ കൈവരുന്നതിനു സാധ്യത കാണുന്നു. ധനാകര്‍ഷണ ലക്ഷ്മീയന്ത്രം ഗൃഹത്തില്‍ സ്ഥാപിക്കുക. നീലവൈഢൂര്യം ധരിക്കുന്നതും ഭാഗ്യവര്‍ദ്ധകമാണ്. മറ്റു വിശ്വാസി കള്‍ അവഗാഹ പ്രാര്‍ത്ഥന നടത്തുക.

ഇടവക്കൂറ് (കാര്‍ത്തിക ¾, രോഹിണി, മകയിരം ½)

ഇടവക്കൂറ് (കാര്‍ത്തിക ¾, രോഹിണി, മകയിരം ½)

ധനരാശി ഗുണകരമല്ല. ഏതു കാര്യത്തിലും ശ്രദ്ധയോടെ മുമ്പോട്ടു പോകുക. കര്‍മ്മ രംഗത്ത് നഷ്ടങ്ങള്‍ ഉണ്ടാകും. കച്ചവടത്തില്‍ കുറവു സംഭവിക്കും. ഉദ്യോഗസ്ഥര്‍ക്ക് അസൗകര്യപ്രദമായ സ്ഥലം മാറ്റവും പാഴ്ചിലവുകളും ഉണ്ടാകും. പലവിധത്തിലുള്ള ധനദുര്‍വ്യയങ്ങളെ നേരിടേണ്ടതായി വരും. നിങ്ങളുടെ ഗൃഹാരൂഢസ്ഥിതി ശരിയായി പരിശോധിക്കുക. ആരൂഢ സംബന്ധമായി ചില ദോഷങ്ങള്‍ കാണുന്നുണ്ട്. ഇത് ശരിയായി പരിശോധിച്ച് ഉചിതമായ മാറ്റങ്ങള്‍ വരുത്തുന്നതു നന്നായിരിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശരിയായി പരിശോധിച്ച് ആവശ്യമായ നിയന്ത്രണങ്ങള്‍ വരുത്തുക. ഗൃഹത്തില്‍ ധനശ്രീയന്ത്രം സ്ഥാപിക്കുന്നത് വളരെ ഗുണപ്രദമാകും. മറ്റു വിശ്വാസികള്‍ മാനസചക്ര പ്രാര്‍ത്ഥന നടത്തുന്നത് വളരെ ഗുണകരമാകുന്നു.

മിഥുനക്കൂറ് (മകയിരം ½ , തിരുവാതിരം, പുണര്‍തം 3/4)

മിഥുനക്കൂറ് (മകയിരം ½ , തിരുവാതിരം, പുണര്‍തം 3/4)

നിങ്ങളുടെ ധനരാശി വളരെ ദോഷകരമാണ്. അപ്രതീക്ഷിതമായ പ്രതിബന്ധങ്ങള്‍ വന്നുചേരുന്നതിനു സാധ്യത. തൊഴില്‍ രംഗത്ത് വളരെ തടസ്സങ്ങള്‍ വരാം. പാഴ്ചിലവുകള്‍ വര്‍ധിക്കും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിനു ശ്രമിക്കുകയാണെങ്കില്‍ തടസ്സപ്പെടാനിടയുണ്ട്. നിങ്ങളുടെ കുടുംബത്തില്‍ പലവിധ കാരണങ്ങളാല്‍ പാഴ്ചിലവുകള്‍ വര്‍ദ്ധിച്ചേക്കാം. ഉദ്യോഗ സ്ഥര്‍ക്ക് പാഴ്ചിലവുകളും സ്ഥലംമാറ്റവും നിമിത്തം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതിനു സാധ്യതയുണ്ട്. കര്‍മ്മമണ്ഡലത്തിലെ ഗ്രഹനിലയും ജാതകയോഗങ്ങളും ശരിയായി വിലയിരുത്തി, നിങ്ങളുടെ ധനരാശിയിലെ ന്യൂനതകള്‍ക്ക് പരിഹാരം കാണുകയാണെങ്കില്‍ എല്ലാ പ്രതിസന്ധികളും മറികടന്ന് വിജയത്തിലെത്തുന്നതിനു സാധിക്കും. ദോഷശാന്തിക്കായി മഹാനവഗ്രഹശാന്തിക്രിയ നടത്തുക.

കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)

കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)

കര്‍മ്മരംഗത്ത് ഉയര്‍ച്ച കൈവരും. പലവിധ നേട്ടങ്ങള്‍ ഉണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് അനുകൂല സ്ഥലംമാറ്റം, വരുമാന വര്‍ദ്ധനവ് ഇവ ഉണ്ടാകുന്നതാണ്. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് അസുലഭ നേട്ടങ്ങള്‍ പലതും ഉണ്ടാകും. ഐ.ടി. രംഗത്തു ജോലി ചെയ്യുന്നവര്‍ക്ക് ആഗ്രഹിക്കുന്ന സാമ്പത്തിക പുരോഗതി കൈവരുന്നതാണ്. മനസ്സില്‍ ഉദ്ദേശിക്കുന്ന രീതിയില്‍ പുതിയ ഫ്‌ളാറ്റു വാങ്ങുന്നതിനു കഴിയും. സ്ത്രീകള്‍ക്ക് നൂതന വസ്ത്രാഭരണങ്ങള്‍ സമ്മാനമായി കിട്ടിയേക്കാവുന്നതാണ്. ധനപരമായി വലിയ യോഗങ്ങള്‍ നിങ്ങളുടെ ജാതകത്തിലുണ്ടെങ്കില്‍, ഈ കാലഘട്ടത്തില്‍ മഹാധനികയോഗം നിങ്ങളെത്തേടിവരാവുന്നതാണ്. സമ്പൂര്‍ണ്ണമായ രാശിവിചിന്തനം നടത്തി ഉചിതമായ പ്രതിവിധി കാണേണ്ടതാണ്. ധനശ്രീയന്ത്രം ഗൃഹത്തില്‍ സൂക്ഷിക്കുക.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

നിങ്ങളുടെ ധനരാശി അനുകൂലമല്ല. സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനഭ്രംശം, ധനനഷ്ടം ഇവയെല്ലാം ഉണ്ടാകുന്നതാണ്. നിങ്ങള്‍ ജോലിസ്ഥലത്ത് വളരെ ജാഗ്രത പുലര്‍ത്തുക. ആലോചനക്കുറവും അശ്രദ്ധയും കാരണം അബദ്ധങ്ങളും ധനനാശവും ഉണ്ടാകാനിടയുള്ളതിനാല്‍ വളരെ സൂക്ഷിക്കണം. ഗൃഹത്തിന്റെ സ്ഥാനവും കണക്കും ഉത്തമ മാണോ എന്നു പരിശോധിക്കുന്നത് വളരെ ഗുണം ചെയ്യും. ഉയര്‍ന്ന നിലയില്‍ ജോലി ചെയ്യുന്നര്‍ക്ക് വളരെ ജാഗ്രത ഉണ്ടായിരിക്കണം. ഐ.ടി. രംഗത്തു ജോലി ചെയ്യുന്നവര്‍ പലവിധ പ്രതിബന്ധങ്ങളെ നേരിടേണ്ടതായി വരും. തൊഴില്‍നഷ്ടം തന്ന ഉണ്ടാകുന്നതിനു സാധ്യത കാണുന്നതിനാല്‍ കൂടുതല്‍ ശ്രദ്ധ എല്ലാ കാര്യത്തിലുമുണ്ടാകണം.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

ധനരാശി വളരെ അനുകൂലമാണ്. തൊഴില്‍രംഗത്ത് ഉയര്‍ച്ച ഉണ്ടാകും. നൂതനമായ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിലൂടെ കൂടുതല്‍ വരുമാനമുണ്ടാകുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചേക്കാം. കച്ചവടക്കാര്‍ക്ക് മേഖല വിപുലീകരിക്കുന്നതിനു കഴിയും. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് വളരെ നേട്ടങ്ങള്‍ ഉണ്ടാകും. ഐ.ടി. രംഗത്തുള്ളവര്‍ക്ക് പുതിയ ഗൃഹം വാങ്ങുന്നതിനു കഴിയും. വസ്തുവാഹനാദികള്‍ നേടിയെടുക്കും. നിങ്ങളുടെ ജീവിതത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ് അടുത്തുവരുന്നു. ജാതകത്തിലെ രാജയോഗങ്ങള്‍ പൂര്‍ണ്ണമാവുകയാണെങ്കില്‍ വലിയ സമൃദ്ധി തന്നെ കൈവരിക്കുന്നതിന് നിങ്ങളെക്കൊണ്ടു സാധിക്കുന്നതാണ്. ധനാകര്‍ഷണശ്രീയന്ത്രം ഗൃഹത്തില്‍ സ്ഥാപിക്കുക.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)

ധനരാശിയില്‍ തടസ്സങ്ങളുണ്ടാകും. കര്‍മ്മരംഗത്ത് പരാജയ സാധ്യത കാണുന്നു. സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടായേക്കാം. ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം, പാഴ്ചിലവുകള്‍ ഇവ ഉണ്ടാകും. കച്ചവടക്കാര്‍ക്ക് പല രീതിയില്‍ ധനവ്യയം ഉണ്ടാവുകയും കചച്ചവടം കുറയുകയും ചെയ്യും വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് വലുതായ ധനനഷ്ടങ്ങളോ തൊഴില്‍നഷ്ടം തന്നെയോ സംഭവിക്കാന്‍ സാധ്യത കാണുന്നു. ഐ.ടി.ക്കാര്‍ക്ക് എല്ലാ കാര്യത്തിലും വിപരീതാനുഭവം ഉണ്ടായേക്കും. നിങ്ങളുടെ രാശിമണ്ഡലത്തില്‍ വളരെ ദോഷകരമായ ഗ്രഹസ്ഥിതിയാണുള്ളത്. സമ്പൂര്‍ണ്ണ രാശിപ്രശ്‌നം ചിന്തിച്ച് ഉചിതമായ പ്രതിവിധികള്‍ കാണുന്നതായിരിക്കും ഉത്തമം.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)

ഉദ്ദേശിക്കുന്ന രീതിയില്‍ സാമ്പത്തിക പുരോഗതിയുണ്ടാവില്ല. പല രീതിയിലും ധനനഷ്ടങ്ങള്‍ ഉണ്ടാകുന്നതിനിടയുണ്ട്. കര്‍മ്മ രംഗത്ത് പരാജയങ്ങളും ദുര്‍വ്യ.വും ദ്രവ്യനഷ്ടങ്ങളും ഉണ്ടാകുന്നതാണ്. അന്യദേശ ങ്ങളില്‍ ജോലി ചെയ്യുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടത് ആവശ്യമായി കാണുന്നു. ഐ.ടി. രംഗത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക്, അസ്ഥിരത, വരുമാനനഷ്ടങ്ങള്‍ ഇവ ഉണ്ടാകും. വാഹനത്തിനോ ഗൃഹോപകരണങ്ങള്‍ക്കോ കേടുപാടുകള്‍ ഉണ്ടാകുന്നതിനു സാധ്യത. യാത്രാവേളയിലും മറ്റും അവിചാരിത ധനനഷ്ടം ഉണ്ടാകുന്നതിനു സാധ്യത കാണുന്നതിനാല്‍ വളരെ ശ്രദ്ധ പാലിക്കുക. നവഗ്രഹശാന്തിക്രിയ പരിഹാരമായി ചെയ്യുന്നത് ഗുണമാകുന്നു.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

അവിചാരിത നേട്ടങ്ങള്‍ പലതും ഉണ്ടാകും. തൊഴില്‍ മേഖലയില്‍ അപ്രതീക്ഷിത പുരോഗതി കൈവരും. പുതിയ കച്ചവട മേഖലയില്‍ പ്രവേശിക്കുന്നതിലൂടെ അധിക വരുമാനം നേടും. നൂതന സംരംഭങ്ങള്‍ തുടങ്ങും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം, ശമ്പളവര്‍ദ്ധനവ് ഇതിനുള്ള സാധ്യത കാണുന്നു. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് വിസ്മയകരമായ പലവിധ നേട്ടങ്ങളും ഉണ്ടാകുന്നതാണ്. നിങ്ങളുടെ രാശിയില്‍ അപൂര്‍വ്വമായ സമൃദ്ധി യോഗകല തെളിയുന്ന സമയമാണിപ്പോള്‍. ജാതകത്തില്‍ രാജയോഗങ്ങള്‍ ഉള്ളവര്‍ക്ക് ഉന്നതസ്ഥാനവും സര്‍വ്വൈശ്വര്യസമൃദ്ധിയും കൈവരാവുന്ന സമയമാകുന്നു ഇത്. ശരിയായി രാശി നോക്കി വേണ്ടതു ചെയ്യുക.

മകരക്കൂറ് (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4)

മകരക്കൂറ് (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4)

ധനരാശിയില്‍ ഗുണദോഷ സമ്മിശ്രാവസ്ഥ ഉണ്ടാകും. കര്‍മ്മമേഖലയില്‍ ധനനഷ്ടങ്ങള്‍, പരാജയങ്ങള്‍ ഇവ ഉണ്ടാകും. ഉദ്യോഗസ്ഥര്‍ ആലോചനക്കുറവും അശ്രദ്ധയും നിമിത്തം അബദ്ധങ്ങള്‍ സംഭവിക്കാതെ നോക്കണം. അന്യദേശത്തു ജോലി ചെയ്യുന്നവര്‍ വളരെ ജാഗ്രത പാലിക്കുക. ഗൃഹോപകരണങ്ങള്‍ക്കോ, വാഹനത്തിനോ കേടു സംഭവിക്കുന്നതിനു സാധ്യത കാണുന്നു. നിങ്ങളുടെ രാശിമണ്ഡലത്തില്‍ വളരെ ദോഷകരമായ ചില യോഗങ്ങള്‍ ഭവിക്കുന്നതായി കാണുന്നു. സമ്പൂര്‍ണ്ണമായ രാശിചിന്ത ചെയ്ത് ഉചിതമായ പ്രതിവിധി നിര്‍വഹിക്കുന്നതാണ് ഉത്തമം. ധനശ്രീയന്ത്രം ഗൃഹത്തില്‍ സാഥ്പിച്ച് ആരാധിക്കുന്നത് വളരെ ഉത്തമം.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

ധനപരമായി വളരെ ഗുണമുണ്ടാകുന്നതായി കാണുന്നു. തൊഴില്‍രംഗത്ത് വളരെ നേട്ടങ്ങള്‍ കൈവരും. പുതിയ മേഖലയില്‍ പ്രവേശിക്കുന്നതിലൂടെ നേട്ടങ്ങള്‍ ഉണ്ടാകും. നൂതന ബിസിനസ്സ് സംരംഭം തുടങ്ങും. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് വളരെ നേട്ടം കൈവരും. പുതിയ ഫ്‌ളാറ്റ്, വാഹനം ഇവയെല്ലാം തന്നെ നേടുന്നതാണ്. ഗൃഹോപകരണങ്ങള്‍ പുതിയതു വാങ്ങും. വീട്ടമ്മമാര്‍ക്ക് നൂതന വസ്ത്രാഭരണങ്ങള്‍ സമ്മാനമായി ലഭിക്കുന്നതാണ്. നിങ്ങളില്‍ ചിലര്‍ക്ക് ജാതകവശാല്‍ ഉന്നതയോഗങ്ങള്‍ ഉണ്ടാകാം. അവര്‍ക്ക് സമുന്നതമായ സ്ഥാനം, സര്‍വ്വൈശ്വര്യസമൃദ്ധി ഇവയെല്ലാം ഉണ്ടാകാവുന്ന സന്ദര്‍ഭമാണ് ഇത് എന്നു കാണുന്നു.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

ധനസംബന്ധമായ രാശിസ്ഥിതി ഗുണകരമല്ല. അപ്രതീക്ഷിത ധനനഷ്ടങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത. തൊഴില്‍ മേഖലയില്‍ വളരെ ബുദ്ധിമുട്ടുകള്‍, പാഴ്ചിലവുകള്‍, ധനനഷ്ടങ്ങള്‍ ഇവ ഉണ്ടാകുന്നതിനിടയുണ്ട്. ഏതു കാര്യത്തിലും വളരെ ജാഗ്രത പാലിക്കുക. വിദേശത്തു തൊഴില്‍ ചെയ്യുന്നവര്‍ സൂക്ഷിക്കുക. കര്‍മ്മനഷ്ടം തന്നെ ഉണ്ടായേക്കാം. നിങ്ങളുടെ രാശി മണ്ഡലത്തില്‍ വളരെ ദോഷാത്മകമായ ഒരു താരകയോഗം അനുവപ്പെടാവുന്ന കാലമാണ് ഇത്. സമ്പൂര്‍ണ്ണമായ ഒരു രാശിവിചിന്തനം നടത്തി ഉചിത പ്രതിവിധികള്‍ കാണുന്നത് ഉത്തമമായിരിക്കും. തല്‍ക്കാല ദോഷശാന്തിക്കായി ഒരു നവഗ്രഹശാന്തി പൂജ നടത്തുക.

English summary
April 2024 Know Your Financial Horoscope in Malayalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X