• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജൂൺ മാസം നിങ്ങൾക്ക് ആരോഗ്യപരമോ? നിങ്ങളുടെ ആരോഗ്യരാശിയെ കുറിച്ചറിയൂ..

  • By അനില്‍ പെരുന്ന - 9847531232

ആരോഗ്യത്തോടെ ജീവിക്കാനാണ് എല്ലാവർക്കും ആഗ്രഹം. ജൂൺ മാസം നിങ്ങൾക്ക് ആരോഗ്യപരമോ? നിങ്ങളുടെ ആരോഗ്യരാശിയെ കുറിച്ചറിയൂ..

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ¼)

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ¼)

പൊതുവെ ആരോഗ്യസ്ഥിതി ദോഷകരമായിരിക്കും. അപ്രതീക്ഷിതമായി വീഴ്ചകളോ പരിക്കുകളോ ഉണ്ടാകുന്നതിനു സാധ്യതയുണ്ട്. ഉദരസംബന്ധമായ പ്രയാസങ്ങള്‍ അനുഭവപ്പെടും. യാത്രാക്ലേശം, അലച്ചില്‍ ഇവയും ഉണ്ടായേക്കും. ദീര്‍ഘകാലമായി അനുഭവപ്പെടുന്ന പ്രയാസങ്ങള്‍ക്ക് നൂതന ചികിത്സ തേടും. നിങ്ങളുടെ പ്രയാസങ്ങളും രോഗാവസ്ഥകളും ശരിയായി തിരിച്ചറിഞ്ഞ് ഉചിതമായ പ്രതിവിധി കാണുവാന്‍ പര്യാപ്തമായ ഒരു പുതിയ ഗുരുബന്ധം ഉടലെടുക്കുന്നതിനു സാധ്യതയുണ്ട്. സര്‍വ്വദോഷനിവാരണത്തിനായി ഒരു മഹാസഞ്ജീവനി പൂജ നടത്തി വെള്ളിയില്‍ തീര്‍ത്ത രോഗസൂര്യപ്രതിമയില്‍ ദോഷകലകളെ ആവാഹിച്ചു ശുദ്ധി ചെയ്താല്‍ രോഗശാന്തി വരുന്നതാണ്.

ഇടവക്കൂറ് (കാര്‍ത്തിക ¾, രോഹിണി, മകയിരം ½)

ഇടവക്കൂറ് (കാര്‍ത്തിക ¾, രോഹിണി, മകയിരം ½)

ദോഷകരമായ സമയമായതിനാല്‍ വളരെ ശ്രദ്ധ ആവശ്യമാണ്. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ വേണം. അപ്രതീക്ഷിതമായ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടേക്കാം. നാഡീസംബന്ധമായ അസുഖങ്ങള്‍ വര്‍ദ്ധിക്കാതെ സൂക്ഷിക്കുക. യാത്രാക്ലേശവും അലച്ചിലും അനുഭവപ്പെട്ടേക്കാം. ഭക്ഷണ കാര്യങ്ങളില്‍ കൂടുതല്‍ സൂക്ഷ്മത പാലിക്കുക. മാനസിക സംഘര്‍ഷങ്ങളും അസ്വസ്ഥതകളും ഒഴിവാക്കുന്നതിനായി രാജയോഗധ്യാനം ശീലിക്കുന്നതിനു തുടക്കമിടും. നിങ്ങളുടെ രാശിമണ്ഡലത്തില്‍ പൊതുവെ ദോഷാത്മകമായ ഒരു താരക യോഗമാണു കാണുന്നത്. ഇതിനു പരിഹാരമായി ഒരു മഹാമൃത്യുഞ്ജയഹവന്‍ നടത്തുകയും ദോഷാംശ കലകളെ ഒരു യോഗഭൈരവ പ്രതിമയിലാകര്‍ഷിച്ച് സമര്‍പ്പണം നടത്തുക.

മിഥുനക്കൂറ് (മകയിരം ½ , തിരുവാതിരം, പുണര്‍തം 3/4)

മിഥുനക്കൂറ് (മകയിരം ½ , തിരുവാതിരം, പുണര്‍തം 3/4)

ഗുണദോഷ സമ്മിശ്രാവസ്ഥ കാണുന്നു. ആരോഗ്യപരമായ കാര്യങ്ങളില്‍ അശ്രദ്ധ നല്ലതല്ല. മധ്യപ്രായം കഴിഞ്ഞവ ര്‍ക്ക് അപ്രതീക്ഷിതമായ വിഷമങ്ങളെ നേരിടേണ്ടി വരാം. യാത്രാക്ലേശം, അലച്ചില്‍ ഇവ രോഗങ്ങള്‍ക്ക് കാരണമാകാം. രക്തസമ്മര്‍ഗ്ഗം അധികരിക്കുകയോ, നെഞ്ചിടിപ്പ് കൂടുതലാവുകയോ ചെയ്‌തേക്കാം. മനസ്സിന്റെ പിരിമുറുക്കവും സംഘര്‍ഷങ്ങളും ഒഴിവാക്കുന്നതിനു ശ്രമിക്കുക. യോഗാ, മെഡിറ്റേഷന്‍ ഇവ ശീലിക്കുന്നത് ഗുണകര മാകും. നിങ്ങളുടെ ഇപ്പോഴത്തെ സമഗ്രമായ രാശിവിചിന്തനം നടത്തി ഉചിതമായ ദോഷ പരിഹാരങ്ങള്‍ നടത്തുന്നത് ഉത്തമമായി കാണുന്നു. പ്രകൃതി ചികിത്സാ രീതിയും, മാനസിക പിരിമുറുക്കം ഒഴിവാക്കുന്ന ധ്യാനങ്ങളും ശീലമാക്കുന്നതിന് ശ്രമിക്കുന്നതിലൂടെ എല്ലാ വിഷമങ്ങളെയും ഒഴിവാക്കുന്നതിനു കഴിയും.

കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)

കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)

പൊതുവെ ആരോഗ്യപരമായ കാര്യങ്ങളില്‍ പുരോഗതി അനുഭവപ്പെടും. ചിന്താക്കുഴപ്പങ്ങളും മറ്റ് അസ്വസ്ഥതകളും ഒഴിവാക്കുന്നതിനായി യോഗ, മെഡിറ്റേഷന്‍ ഇവ ശീലിക്കും. പ്രകൃതി ജീവനരീതികള്‍ ഒരു ശീലമാക്കുന്നതാണ്. സന്തോഷകരമായ ചിന്തകളും ലക്ഷ്യങ്ങളുമായി നൂതനമായ ഒരു ജീവിതരീതി അവലംബിക്കുന്നതാണ്. ഏതു കാര്യത്തിലും സവിശേഷമായ കാഴ്ചപ്പാടുകളും ലക്ഷ്യങ്ങളും സ്വീകരിക്കും. പ്രകൃത്യനുസൃതമായ ഭക്ഷണശീലവും വസ്ത്രധാരണരീതിയും സ്വീകരിക്കും. നിങ്ങളുടെ രാശിയില്‍ വളരെ അനുകൂലമായ ഒരു താരക യോഗം കാണുന്നത് ഭാഗ്യപ്രദമാണ്. സകല ഗ്രഹദോഷങ്ങളും അനുകൂലമായിത്തീരുന്നതിനുമായി ഒരു മഹാസഞ്ജീവനിയോഗാ ശീലിക്കുകയും നവഗ്രഹശാന്തി നടത്തു കയും ചെയ്യുന്നത് ഉത്തമം. ഒരു സമുദ്രനീലക്കല്ല് ധരിക്കുന്നത് ഗുണകരമായിരിക്കും.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

ആരോഗ്യരാശി അനുകൂലമാകുന്നതിനു തടസ്സപ്പെടുന്നതിനു സാധ്യതയുണ്ട്. പലവിധ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നതിനു സാധ്യത കാണുന്നു. ഉദര സംബന്ധമായ അസുഖങ്ങള്‍ വന്നുപെടാം. അതിനാല്‍ പ്രകൃതിയോടിണങ്ങിയ ഭക്ഷണപ്രിയശീലം സ്വീകരിക്കും. ദീര്‍ഘകാലമായി അനുഭവ പ്പെടുന്ന ചില പ്രയാസങ്ങള്‍ക്ക് പരിഹാരം അന്വേഷിക്കും. യോഗാ, മെഡിറ്റേഷന്‍ ഇവ പതിവായി ശീലിക്കുന്നത് വളരെ ഗുണം ചെയ്യും. നിങ്ങളുടെ രാശി മണ്ഡലത്തില്‍ വളരെ ദോഷകരമായി ഒരു താരകയോഗം കാണുന്നു. ഇത് വര്‍ദ്ധിച്ചു വരാനിടയായാല്‍ കൂടുതല്‍ രോഗാതുരമായ അവസ്ഥയിലേക്കു പോകും. ഏതു കാര്യത്തിലും ജാഗ്രത പാലിക്കുക. ദോഷപരിഹാരമായി ഒരു മഹാനവഗ്രഹശാന്തിക്രിയ നടത്തുന്നത് ഉത്തമ മാകുന്നു.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

സമയം അനുകൂലമല്ല. പലവിധ അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നതിനു സാധ്യത കാണുന്നു. ശാരീരികമായ അസുഖങ്ങള്‍ വര്‍ദ്ധിക്കുന്നതിനിടയുണ്ട്. നാഡീസംബന്ധമായ ചില വിഷമങ്ങള്‍ വര്‍ദ്ധിച്ചേക്കാം. നടുവേദന, സ്‌പോണ്‍ഡിലൈറ്റിസ് ഇവ അനുഭവപ്പെടുന്നതിനു സാധ്യത കാണുന്നു. യാത്രാക്ലേശം, അലച്ചില്‍ ഇവയും നിങ്ങളുടെ രോഗസ്ഥിതി അധികരിക്കുന്നതിന് ഇടയാക്കിയേക്കാം. നിങ്ങളുടെ രാശിമണ്ഡലത്തില്‍ വളരെ ദോഷകരമമായ ചില നക്ഷത്ര യോഗങ്ങള്‍ കാണുന്നു. ഇത് വര്‍ദ്ധിക്കാനിടയായാല്‍ കൂടുതല്‍ വിഷമകരമായ ചില അസ്വസ്ഥതകള്‍ അനുഭവപ്പെട്ടേക്കാം. ദോഷശാന്തിക്കായി ഒരു മഹാനവഗ്രഹശാന്തി ഗൃഹത്തില്‍ നടത്തുന്നത് ഉത്തമമായി കാണുന്നു. മറ്റു വിശ്വാസികള്‍ മാനസചക്ര പ്രാര്‍ത്ഥന നടത്തുന്നത് ഉത്തമം. ഒരു വെണ്‍പത്മരാഗം ധരിക്കുന്നത് ഉത്തമമായിരിക്കും.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)

നിങ്ങളുടെ ആരോഗ്യരാശി പൊതുവെ അനുകൂലമായിരിക്കും. പുതിയ ചിന്താഗതികളും പുരോഗമനാത്മകമായ ലക്ഷ്യങ്ങളും കൈവരിക്കും. പ്രകൃത്യനുസൃതമായ ജീവിതരീതി കൈക്കൊള്ളും. ഏതു കാര്യത്തിലും ഗുണാത്മകമായ ചില മാറ്റങ്ങള്‍ ഉണ്ടാകും. ഉദരസംബന്ധമായ ചില വിഷമങ്ങള്‍ അനുഭവപ്പെടുന്നതിന് സാധ്യത കാണുന്നു. എന്നാല്‍ ആയുര്‍വേദ, പ്രകൃതി ചികിത്സാ രീതികളാല്‍ അതിനെ അതിജീവിക്കും. നിങ്ങളുടെ രാശിവീഥിയില്‍ പൊതുവെ ഗുണാത്മകമായ ചില യോഗങ്ങളാണ് കാണുന്നത്. ദീര്‍ഘകാലമായി അനുഭവപ്പെട്ടിരിക്കുന്ന പല ശാരീരികമായ അസ്വസ്ഥതകളും മാറുന്നതിന് സാഹചര്യമുണ്ടാകും. ദോഷങ്ങളെല്ലാം മാറുന്നതിനു വേണ്ടി മഹാസഞ്ജീവനി പൂജ നടത്തുക. മറ്റു വിശ്വാസികള്‍ ഗൃഹത്തില്‍ വാസ്തു പിരമിഡ് സ്ഥാപിക്കുന്നത് വളരെ ഉത്തമം.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)

പലവിധ ദോഷങ്ങള്‍ അനുഭവപ്പെടുന്നതിനു സാധ്യത കാണുന്നു. രോഗങ്ങള്‍ വര്‍ദ്ധിക്കാതെ സൂക്ഷിക്കണം. യാത്രാക്ലേശവും അലച്ചിലും വര്‍ദ്ധിക്കും. ഇത് പലവിധ അസ്വസ്ഥതകള്‍ക്കിടയാക്കും. മനസ്സിന്റെ പിരിമുറുക്കം വര്‍ദ്ധിക്കുന്നതും ചിന്താഭാരം അധികരിക്കുന്നതും പലവിധ അസ്വസ്ഥതകള്‍ക്കിടയാക്കിയേക്കാം. എന്നാല്‍ പ്രകൃത്യനുസൃതമായ ജീവിത രീതി സ്വീകരിക്കുന്നതും യോഗാ, മെഡിറ്റേഷന്‍ ഇവ നടത്തുന്നതും രോഗങ്ങളില്‍ നിന്നും മോചിക്കുന്നതിന് സഹായകരമാകുന്നതാണ്. രാശിവീഥിയില്‍ കാണുന്ന ചില ദോഷ കരമായ യോഗങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായ ബാധിച്ചേക്കാം. പരിഹാരമായി ഒരു മൃത്യുഞ്ജയ ഹവനം നടത്തി രോഗസൂര്യ പ്രതിമയില്‍ ദോഷകലകള്‍ ആവാഹിച്ച് ശുദ്ധി ചെയ്യുന്നത് ഗുണകരമായിരിക്കും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

തീവ്രമായ ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നതിനു സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കുക. ഏതു കാര്യത്തിലും വളരെ സൂക്ഷ്മത പാലിക്കുക. നാഡീ സംബന്ധമായ പലവിധ അസ്വസ്ഥതകള്‍ വരാനിടയുണ്ട്. തലവേദന, തലചുറ്റല്‍ ഇവ അനുഭവപ്പെട്ടേക്കാം. രോഗനിവാരണത്തിനായി പ്രകൃത്യ നുസൃതമായ ജീവിതരീതിയും ഭക്ഷണരീതിയും സ്വീകരിക്കുന്നതാണ്. നിങ്ങളുടെ രാശി വീഥിയില്‍ അനുഭവപ്പെടുന്ന ചില ദോഷയോഗങ്ങള്‍ ഇക്കാലത്ത് വളരെ പ്രതികൂലാ വസ്ഥ സൃഷ്ടിച്ചേക്കാം. അതിനാല്‍ വളരെ ശ്രദ്ധ വേണം. ദോഷനിവാരണത്തിനായി ഒരു മഹാസുദര്‍ശന ഹോമം നടത്തി സ്ഥലരക്ഷ ചെയ്യുക. മറ്റു വിശ്വാസികള്‍ വാസ്തു പിരമിഡ് സ്ഥാപിക്കുന്നത് ഉത്തമം.

മകരക്കൂറ് (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4)

മകരക്കൂറ് (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4)

ഗുണദോഷ സമ്മിശ്രസ്ഥിതിയുണ്ടാകും. അസ്വസ്ഥതകള്‍ ഇടയ്ക്കിടെ ഉണ്ടാകുമെങ്കിലും അതിനെ തരണം ചെയ്യുന്നതിനു സാധിക്കുന്നതാണ്. ഏതു കാര്യവും സൂക്ഷ്മതയോടെ ചെയ്യുക. ദീര്‍ഘകാലമായുള്ള ചില വിഷമതകള്‍ പുതിയ ചികിത്സയിലൂടെ മാറുന്നതായി കാണുന്നു. മനസ്സിന്റെ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുന്നതും ചിന്താഭാരം ഏറുന്നതും ആരോഗ്യത്തിനു നല്ലതല്ല. അതിനാല്‍ യോഗ, മെഡിറ്റേഷന്‍ തുടങ്ങിയവയിലൂടെ അസുഖങ്ങളെ ദൂരീകരിക്കുന്നതിനു ശ്രമിക്കും. ഗ്രഹദോഷങ്ങള്‍ മാറുന്നതിനായി ഒരു നവഗ്രഹശാന്തി നടത്തുന്നതും നവരത്‌ന ലോക്കറ്റ് ധരിക്കുന്നതും വളരെ ഗുണകരമായിരിക്കും.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

നിങ്ങളുടെ ആരോഗ്യരാശി വളരെ അനുകൂലമായി കാണുന്നു. കുറച്ചു കാലങ്ങളായി നിലനിന്നിരുന്ന ചില വിഷമതകള്‍ മാറുന്നതാണ്. ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത കാണിക്കും. മനസ്സിന്റെ ചിന്താഭാരം ലഘൂകരിക്കുന്നതിനും പിരിമുറുക്കങ്ങള്‍ കുറയ്ക്കുന്നതിനുമാവശ്യമായ പല വഴികളും സ്വീകരിക്കും. പ്രകൃതിജീവനരീതി, പ്രകൃത്യനുസൃതമായ ഭക്ഷണരീതി ഇവ സ്വീകരിക്കും. യോഗാ, മെഡിറ്റേഷന്‍ ഇവ പതിവായി ശീലിക്കുകയും ചെയ്യും. നവഗ്രഹ ങ്ങളും അനുകൂലമാകുന്നതിനുവേണ്ടി ഒരു നവഗ്രഹശാന്തി നടത്തുന്നതും സമാംശക നവരത്‌ന ലോക്കറ്റ് ധരിക്കുന്നതും വളരെ ഉത്തമമായി കാണുന്നു.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

ദോഷപരിഹാരങ്ങള്‍ ആവശ്യമായി വരുന്ന കാലമാണിത്. വ്യാഴവും ശനിയും പ്രതികൂലമായതിനാല്‍ പലവിധ ശാരീരിക മാനസിക അസ്വസ്ഥതകള്‍ ഉടലെടുക്കുന്നതിനു സാധ്യത. നാഡീസംബന്ധമായ അസുഖങ്ങള്‍ വരാം. സ്‌പോണ്ടിലോസിസ്, ഡിസ്‌ക് രോഗങ്ങള്‍ ഇവ കൂടുതലാകുന്നതിനു സാധ്യത. യാത്രാക്ലേശവും അലച്ചിലും ഉണ്ടാകുന്നത് രോഗങ്ങള്‍ വര്‍ദ്ധിപ്പിക്കും. മനസ്സിന്റെ പിരിമുറുക്കം അധികമാകുന്നതും, ചിന്താഭാരം അധികരിക്കുന്നതും ഒഴിവാക്കേണ്ടതാണ്. യോഗാ, മെഡിറ്റേഷന്‍ ഇവ ശീലിക്കുക. ഒരു സഞ്ജീവനി പൂജ നടത്തി ദോഷകലകളെ ഒരു യോഗഭൈരവ പ്രതിമയില്‍ ആവാഹിച്ച് ശുദ്ധി ചെയ്യുക.

English summary
June 2021, Know your health horoscope in Malayalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X