• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജൂൺ 01 മുതല്‍ 30 വരെ നിങ്ങളുടെ പ്രണയജ്യോതിഷം എങ്ങനെയെന്ന് അറിയൂ...

  • By അനില്‍ പെരുന്ന - 9847531232
Google Oneindia Malayalam News

ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രണയിക്കാത്തവരുണ്ടോ? നിങ്ങളുടെ പ്രണയജ്യോതിഷഫലം അറിയാന്‍ ആഗ്രഹമുണ്ടോ? ഈ മാസത്തെ പ്രണയജ്യോതിഷഫലം നിങ്ങള്‍ക്ക് എങ്ങനെയാണെന്ന് അറിയാന്‍ തുടര്‍ന്ന് വായിക്കൂ.....

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ¼)

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ¼)

നിങ്ങളുടെ പ്രണയരാശി അനുകൂലമാണ്. പൊതുവെ ഉദ്ദേശിക്കുന്ന രീതിയില്‍ ബന്ധങ്ങള്‍ മുമ്പോട്ടു പോകുന്നതാണ്. പ്രണയ കാര്യങ്ങള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ നടക്കും. മനസ്സിന്റെ ഉദ്ദേശങ്ങള്‍ നടക്കുന്നതാണ്. നിങ്ങള്‍ക്ക് ദീര്‍ഘകാലമായി ഉണ്ടായിരുന്ന പ്രണയങ്ങള്‍ സഫലമാകുന്നതാണ്. കുടുംബത്തില്‍ നിന്നും അനുകൂല ഫലങ്ങള്‍ ഉണ്ടാകുന്നതാണ്. വിവാഹം താമസിയാതെ നടക്കും. നിങ്ങളുടെ മനസ്സിന്റെ സങ്കല്‍പ്പങ്ങള്‍ യാഥാര്‍ത്ഥ്യമായിത്തീരുംവിധം സമയം അനുകൂലമാണ്. രാശിവീഥിയില്‍ തികച്ചും ഗുണകരമായ ഒരു യോഗമാണ് കാണുന്നത്. നല്ല രീതിയില്‍ ഗ്രഹസ്ഥിതി പരിശോധിച്ച് ഉചിതമായ പരിഹാരങ്ങള്‍ ചെയ്താല്‍ വളരെ ഗുണഫലം ലഭിക്കുന്നതാണ്. കൂടാതെ വെണ്‍പത്മരാഗക്കല്ല് ധരിക്കുക.

ഇടവം (കാര്‍ത്തിക ¾, രോഹിണി, മകയിരം ½)

ഇടവം (കാര്‍ത്തിക ¾, രോഹിണി, മകയിരം ½)

ഉദ്ദേശിക്കുന്ന രീതിയില്‍ പ്രണയ കാര്യങ്ങള്‍ മുമ്പോട്ടു പോവുകയില്ല. പലവിധ തടസ്സങ്ങള്‍ അനുഭവപ്പെടുന്നതിനു സാധ്യത. കുടുംബത്തില്‍ നിന്നും തടസ്സങ്ങള്‍ വന്നുചേരും. പ്രണയത്തിന്റെ പേരില്‍ അഭിപ്രായ ഭിന്നതകളോ കലഹങ്ങളോ ഉണ്ടാകും. ധനസംബന്ധമായ പ്രശ്‌നങ്ങളില്‍ പെട്ട് പ്രണയവിവാഹം തടസ്സപ്പെടുന്നതിനു സാധ്യത. സംസാരത്തില്‍ തെറ്റിദ്ധാരണയുണ്ടാകുന്നതിന്റെ ഫലമായി പ്രണയകലഹമോ പ്രശ്‌നങ്ങളോ ഉണ്ടാകാം. അതിനാല്‍ സംഭാഷണത്തില്‍ വളരെ മിതത്വവും കരുതലും ശീലിക്കേണ്ടതാണ്. നിങ്ങളുടെ സമ്പൂര്‍ണ്ണ രാശി വിചിന്തനം നടത്തി വസ്തുതകള്‍ ശരിയായി മനസ്സിലാക്കി വേണ്ടതായ പരിഹാരം നടത്തുക. കൂടാതെ വെണ്‍പത്മരാഗക്കല്ല് ധരിക്കുന്നത് ഉത്തമം. നിങ്ങളുടെ ഗൃഹാരൂഢസ്ഥിതി പരിശോധിച്ച് ഉചിതമായ മാറ്റങ്ങള്‍ വരുത്തുക.

മിഥുനം (മകയിരം ½, തിരുവാതിര, പുണര്‍തം ¾)

മിഥുനം (മകയിരം ½, തിരുവാതിര, പുണര്‍തം ¾)

ഉദ്ദേശിക്കുന്ന രീതിയില്‍ പ്രണയ കാര്യങ്ങള്‍ക്ക് തടസ്സമുണ്ടാകും. മനസ്സില്‍ വിചാരിക്കുന്നതില്‍ നിന്നും വ്യത്യസ്തമായി പങ്കാളി പെരുമാറുന്നതാണ്. അപ്രതീക്ഷിതമായ പ്രശ്‌നങ്ങള്‍ പ്രണയബന്ധങ്ങളില്‍ നിഴല്‍ വീഴ്ത്തും. സംസാരത്തിലെ അലോസരങ്ങള്‍ അകല്‍ച്ചയ്ക്ക് ഇടയാക്കും. വളരെ കാലമായി തുടരുന്ന പ്രണയങ്ങളില്‍ വിള്ളലുണ്ടാകാവുന്ന സമയമായതിനാല്‍ വളരെ ശ്രദ്ധിക്കുക. നിങ്ങളുടെ മനസ്സിനന്റെ പ്രയാസങ്ങള്‍ കണ്ടറിഞ്ഞ് ശരിയായ ആശ്വാസവും മാരര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കാന്‍ സാധ്യതയുള്ള ഒരു ഗുരുവുമായി അടുത്തുതന്നെ കൂടിക്കാഴ്ചയ്ക്കു സാധ്യത കാണുന്നു. സംസാരത്തില്‍ മിതത്വും നിയന്ത്രണവും ശീലിക്കുക. രാജഗോപാലഹവനം നടത്തുന്നത് സകലദോഷശാന്തി നല്‍കുന്നതായി കാണുന്നു. മദനഗോപാലം ഏലസ്സ് ധരിക്കുന്നത് അഭീഷ്ടസിദ്ധി നല്‍കും.

കര്‍ക്കടകം (പുണര്‍തം ¼, പൂയം, ആയില്യം)

കര്‍ക്കടകം (പുണര്‍തം ¼, പൂയം, ആയില്യം)

പ്രണയരാശി ഗുണദോഷ സമ്മിശ്ര പൂര്‍ണ്ണമാണ്. പ്രേമകാര്യങ്ങളില്‍ ചില പുരോഗതിയൊക്കെ ഉണ്ടാകും. നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ പങ്കാളി പെരുമാറിത്തുടങ്ങും. മനസ്സിനു സന്തോഷകരമായ അനുഭവങ്ങള്‍ ഉണ്ടാകുന്നതാണ്. ദീര്‍ഘകാലമായ പ്രണയങ്ങള്‍ സാഫല്യത്തിലെത്തുന്നതിന്റെ സാധ്യത കാണുന്നു. കുടുംബത്തിന്റെ ആനുകൂല്യത്തോടെ പ്രണയം വിവാഹ ത്തിലെത്തുന്നതാണ്. എന്നാല്‍ സംഭാഷണത്തില്‍ അശ്രദ്ധയോ ആലോചനക്കുറവോ നിമിത്തം ചില പ്രയാസങ്ങള്‍ അനുഭവപ്പെടുന്നതിനു സാധ്യത കാണുന്നു. നിങ്ങളുടെ പ്രണയബന്ധങ്ങളുടെയും വ്യക്തിബന്ധങ്ങളുടെയും കാര്യത്തില്‍ ഒരു വലിയ വഴിത്തിരിവ് (ഠൗൃിശിഴ ജീശി)േ സംഭവിക്കാവുന്ന കാലഘട്ടമാണ്. ശരിയായി രാശിചിന്ത നടത്തി ഉചിതമായ പരിഹാരങ്ങള്‍ അനുഷ്ഠിക്കുക.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

ചിങ്ങം (മകം, പൂരം, ഉത്രം ¼)

നിങ്ങളുടെ പ്രേമരാശിയില്‍ തടസ്സങ്ങള്‍ കാണുന്നു. പലവിധ പ്രയാസങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകാം. വളരെക്കാലമായി തുടരുന്ന പ്രണയങ്ങളില്‍ അപ്രതീക്ഷിതമായി വിള്ളല്‍ വീഴുന്നതിനിടയാകും. സംഭാഷണത്തില്‍ അലോസരമുണ്ടാവുകയും തെറ്റിദ്ധാരണ ജനിക്കുകയും ചെയ്യുന്നതിനിടയുണ്ട്. സ്വയമറിയാതെ പറഞ്ഞുപോകുന്ന ചില വാക്കുകള്‍ പിന്നീട് തിരിച്ചെടുക്കുവാന്‍ പറ്റാത്തവിധം മറ്റുള്ളവരുടെ മനസ്സിനെ വേദനിപ്പിച്ചേക്കാം. നന്നായി ആലോചിച്ചു മാത്രം ഓരോ കാര്യങ്ങളിലും അഭിപ്രായം പറയുക. സമഗ്രരാശിചിന്ത ചെയ്ത് ആവശ്യമായ പ്രതിവിധികള്‍ നടത്തുക. മംഗളഗൗരീപൂജ നടത്തുകയും മംഗലഗൗരി ഏലസ്സ് ധരിക്കുകയും ചെയ്യുന്നത് പ്രേമവിജയത്തിന് ഉത്തമം.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

ഉദ്ദേശിക്കുന്ന രീതിയില്‍ പ്രേമകാര്യങ്ങള്‍ പുരോഗമിക്കും. മനസ്സിന്റെ അഭിലാഷങ്ങള്‍ സാധിക്കുന്ന സാഹചര്യമുണ്ടാകും. ഉദ്ദിഷ്ഠ കാര്യസിദ്ധിയും വിവാഹയോഗവും കാണുന്നു. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രേമം വിജയത്തില്‍ എത്തുകയും കുടുംബങ്ങളുടെ ആശീര്‍വാദത്തോടെ വിവാഹം സാധ്യമാകുകയും ചെയ്യുന്നതാണ്. നിങ്ങളുടെ ആഗ്രഹങ്ങള്‍ സാധിക്കുന്നതിനും ബന്ധങ്ങള്‍ സുരക്ഷിതമാകുന്നതിനും അനുയോജ്യമായ ഉത്തമമായ ഒരു ഗ്രഹയോഗമാണ് ഇപ്പോള്‍ രാശിവീഥിയില്‍ കാണുന്നത്. സ്ത്രീകള്‍ക്ക് അഭീഷ്ടസിദ്ധിയുണ്ടാകും. ഉദ്യോഗസ്ഥര്‍ക്കും പ്രണയരാശി അനുകൂലം. ക.ഠ. മേഖലയിലുള്ളവര്‍ക്ക് ഇഷ്ടവിവാഹയോഗം കാണുന്നു. നീലവൈഢൂര്യം ധരിക്കുന്നത് ഉത്തമമായി കാണുന്നു.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

ഉദ്ദേശിക്കുന്ന രീതിയില്‍ പ്രണയ കാര്യങ്ങള്‍ മുമ്പോട്ടു പോകുന്നതിനു തടസ്സമുണ്ടാകും. അപ്രതീക്ഷിതമായ മാനസിക വിഷമ തകള്‍ അനുഭവപ്പെട്ടേക്കും. അഭിപ്രായ വ്യത്യാസങ്ങള്‍ വലുതാകാതെ സൂക്ഷിക്കുക. ഉദ്യോഗസ്ഥര്‍ക്ക് ജോലിയുടെ ഭാരം പ്രണയങ്ങളിലും ബന്ധങ്ങളിലും പ്രയാസം വരുത്തും. കലാരംഗങ്ങളിലും സിനിമ-സീരിയല്‍ മേഖലയിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് ബന്ധങ്ങളില്‍ തകര്‍ച്ച ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. നിങ്ങളുടെ മനസ്സിന്റെ വിഷമങ്ങള്‍ ശരിയായി മനസ്സിലാക്കുന്നതിനും അതു പരിഹരിക്കുന്നതിനും കഴിവുള്ള ഒരു ആചാര്യനുമായി അടുത്തുതന്നെ കൂടിക്കാഴ്ച നടക്കുന്നതിനു സാധ്യത കാണുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ തന്നെ വലിയ ഒരു വഴിത്തിരിവ് (ഠൗൃിശിഴ ജീശി)േ ആയി മാറുന്നതാണ്. ശരിയായി രാശിചിന്ത നടത്തി കാര്യങ്ങള്‍ വേണ്ടതു പോലെ ചെയ്യുക.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

പ്രണയകാര്യങ്ങളില്‍ തടസ്സപരാജയങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. പലവിധ പ്രയാസങ്ങള്‍ വരാം. തെറ്റിദ്ധാരണകള്‍ ഉണ്ടാകുന്നതിനു കാരണമായ ചില സംഭവങ്ങള്‍ നടന്നേക്കാം. ആലോചനക്കുറവും അശ്രദ്ധയും നിമിത്തം പങ്കാളിക്ക് അസ്വസ്ഥത തോന്നുന്ന കാര്യങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത. ക.ഠ. ഫീല്‍ഡില്‍ ഉള്ളവര്‍ക്ക് ജോലിയുടെ തിരക്കും ടെന്‍ഷനും കാരണം ബന്ധങ്ങളെ സുഗമമായി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാതെ വരും. പലവിധ അഭിപ്രായ ഭിന്നതകള്‍ ഉടലെടുകക്കും. ഇത് വാക്കുതര്‍ക്കം, കലഹം ഇവയിലേക്കു നീങ്ങാതെ സൂക്ഷിക്കേണ്ടതുണ്ട്. രാശിവീഥിയില്‍ വളരെ നിഗൂഢമായ ചില ദോഷ സാന്നിധ്യങ്ങള്‍ കാണുന്നു. ഇത് ശരിയായി പരിശോധിച്ച് വേണ്ടതു ചെയ്യുന്നതിനായി സൂര്യരാശിപ്രശ്‌നം ചിന്തിക്കുക.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

പ്രേമരാശിയില്‍ വളരെ ഗുണാത്മകമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതാണ്. അപ്രതീക്ഷിതമായ നേട്ടങ്ങള്‍ ജീവിതത്തില്‍ വന്നുചേരും. ദീര്‍ഘ നാളത്തെ പ്രണയം സഫലമായിത്തീരുന്നു. വിവാഹം അടുത്തുതന്നെ നടക്കുന്നതിനുള്ള യോഗമുണ്ട്. മനസ്സിനു സന്തോഷകരമായ അനുഭവങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത. ഏതു കാര്യത്തിലും അനുകൂലമായ പരിവര്‍ത്തനങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ മനസ്സിന്റെ അഭിലാഷങ്ങള്‍ പൂര്‍ണ്ണമാകുന്നതിനു സഹായകരമായ ഒരു അപൂര്‍വ്വ ഗ്രഹയോഗം രാശിമണ്ഡലത്തില്‍ കാണുന്നുണ്ട്. സമ്പൂര്‍ണ്ണമായ ഗ്രഹസ്ഥിതി പരിശോധിപ്പിച്ച് ഉചിതമായ അനുഷ്ഠാനങ്ങളിലൂടെ ഈ യോഗത്തെ പരിപോഷിപ്പിച്ചാല്‍ സകല സൗഭാഗ്യങ്ങളും ഉണ്ടാകുന്നതാണ്. പ്രണയസൗഭാഗ്യ വര്‍ദ്ധനവിനായി മംഗലഗൗരീ പൂജ നടത്തുന്നത് ഉത്തമമായിരിക്കും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

ഉദ്ദേശിക്കുന്ന രീതിയില്‍ പ്രണയ കാര്യങ്ങളൊന്നും തന്നെ മുമ്പോട്ടു പോകുന്നില്ല എന്ന അവസ്ഥ ഉണ്ടാകും. കുടുംബത്തിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നതാണ്. ആലോചനയില്ലാതെ സംസാരിക്കുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. അതൃപ്തികരമായ സംഭാഷണങ്ങളില്‍ മൗനം പാലിക്കാന്‍ ശീലിക്കേണ്ടിയിരിക്കുന്നു. സംസാരത്തിലെ തെറ്റിദ്ധാരണകള്‍ വര്‍ദ്ധിച്ച് വാക്കുതര്‍ക്കം, കലഹം ഇവയിലേക്കു വരാതെ ശ്രദ്ധിക്കണം. നിങ്ങളുടെ ഇച്ഛാഭംഗവും ദുഃഖങ്ങളും ശരിയായി ഉള്‍ക്കൊണ്ട് അതിനു ഉചിതമായ പരിഹാരമുണ്ടാക്കുന്നതിന് കഴിവുള്ള ഒരു ആചാര്യബന്ധം ഈ കാലത്ത് ഉടലെടുക്കുന്നതിനു സാധ്യത കാണുന്നു. സമഗ്രമായ രാശിവിചിന്തനം നടത്തി ഉചിതമായ പരിഹാരം ചെയ്യുന്നത് ഉത്തമം. സമുദ്ര നീലക്കല്ല് ധരിക്കുന്നത് വളരെ ഗുണം ചെയ്യുന്നത് തന്നെയാണ്.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

പ്രേമകാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. ഉദ്ദേശിക്കുന്ന രീതിയില്‍ ബന്ധങ്ങള്‍ മുമ്പോട്ടു പോകുന്നതാണ്. ഏതു കാര്യത്തിലും ഭാഗ്യം അനുകൂലമാകുന്നതാണ്. കുടുംബങ്ങളുടെ ആശീര്‍വാദത്തോടെ ബന്ധം സഫലമായിത്തീരുന്നതാണ്. നിങ്ങളുടെ മനസ്സിന്റെ ആഗ്രഹങ്ങള്‍ പുതിയൊരു വഴിത്തിരിവിലെത്തും. ദീര്‍ഘകാലമായ മനസ്സില്‍ കൊണ്ടു നടക്കുന്ന പ്രണയത്തിന് സഫലതയുണ്ടാകുന്ന കാലഘട്ടമാണ് വരുന്നത്. നിങ്ങളുടെ രാശിവീഥിയില്‍ വളരെ അപൂര്‍വ്വമായ ഒരു താരകയോഗം ഉടലെടുക്കുന്നതായി കാണുന്നു. ഇത് പൂര്‍ണ്ണതയിലെത്തിയാല്‍ പ്രേമാഭിലാഷങ്ങള്‍ എല്ലാം പൂര്‍ത്തിയാകുന്നതാണ്. സമ്പൂര്‍ണ്ണമായി രാശിചിന്ത ചെയ്ത് കാര്യങ്ങള്‍ മനസ്സിലാക്കുക. സൗഭാഗ്യത്തിനായി ഉമാമഹേശ്വരപൂജ നടത്തുക. വെണ്‍പത്മരാഗക്കല്ല് ധരിക്കുക. വളരെ ഗുണമുണ്ടാകും.

മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

ഉദ്ദേശിക്കുന്ന കാര്യങ്ങളില്‍ തടസ്സമുണ്ടാകും. ധനനഷ്ടങ്ങള്‍, പ്രേമപരാജയങ്ങള്‍, പ്രണയ കലഹങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ഉണ്ടാകുന്നതാണ്. അഭിപ്രായ ഭിന്നതകളും മറ്റും കലഹങ്ങളിലേക്ക് പോകാതെ ശ്രദ്ധിക്കുക. നിങ്ങളുടെ രാശിവീഥിയില്‍ വളരെ ദോഷാത്മകമായ ഒരു താരരകയോഗം ഉടലെടുക്കാവുന്ന സമയമാണിത്. അതിനാല്‍ വളരെ ശ്രദ്ധയോടെ ബന്ധങ്ങള്‍ മുമ്പോട്ടു കൊണ്ടുപോകണം. സംസാരത്തില്‍ ശരിയായ മിതത്വവും കരുതലും സ്വീകരിക്കുന്നതാണ് ഉത്തമം. നിങ്ങളുടെ പ്രയാസങ്ങളെ ശരിയായി മനസ്സിലാക്കി ഉചിതമായി മാര്‍ഗ്ഗദര്‍ശനം നല്‍കുകയും വിഷമപരിഹാരം കാണുകയും ചെയ്യുന്ന ഒരു ഗുരുബന്ധം അടുത്തുതന്നെ ഉണ്ടാകുന്നതിനു സാധ്യതയുണ്ട്. സമഗ്രമായ രാശി ചിന്തയുടെ ഫലമായി വേണ്ട കാര്യങ്ങള്‍ ചെയ്യുക. വെണ്‍പത്മരാഗക്കല്ല് ധരിക്കുക.

English summary
June 2022, Know your love horoscope in Malayalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X