Get Updates
Get notified of breaking news, exclusive insights, and must-see stories!

നാളെ മുതല്‍ ഈ രാശിക്കാരുടെ തലവര മാറും... കുന്നോളം പൊന്നും പണവും കൈയിലേക്ക്!

എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. നവഗ്രഹങ്ങളെല്ലാം നിശ്ചിത കാലയളവില്‍ രാശി മാറും എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിനെയാണ് ഗ്രഹ സംക്രമണം അല്ലെങ്കിലും ഗ്രഹങ്ങളുടെ പരിവര്‍ത്തനം എന്ന് പറയുന്നത്. ഗ്രഹങ്ങളുടെ രാശി മാറ്റം എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും.

ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. നാളെ 2025 പിറന്നിട്ട് ആറാമത്തെ മാസമായ ജൂണ്‍ പിറക്കുകയാണ്. ജൂണ്‍ മാസത്തില്‍ നിരവധി ഗ്രഹങ്ങളാണ് രാശി മാറ്റത്തിന് ഒരുങ്ങുന്നത്. ഇതിന്റെ ഗുണം അതത് രാശിക്കാര്‍ക്ക് തീര്‍ച്ചയായും ലഭിക്കും. എന്നാല്‍ ജൂണ്‍ മാസത്തില്‍ പൊതുവെ ശുഭകരമായ കാര്യങ്ങള്‍ മാത്രം സംഭവിക്കുന്ന ചില രാശിക്കാര്‍ ഉണ്ട്.

astrology

ജൂണ്‍ മാസത്തില്‍ രൂപീകരിക്കുന്ന രാജയോഗങ്ങള്‍ അല്ലാതെ സ്ഥിരമായി അനുകൂലമായ സാഹചര്യമായിരിക്കും ഈ രാശിക്കാര്‍ക്ക് രൂപപ്പെടുക. വേദ ജ്യോതിഷ പ്രകാരം ആറ് രാശിക്കാര്‍ക്ക് ജൂണ്‍ മാസം വലിയ ഭാഗ്യം വന്നുചേരും എന്നാണ് പറയപ്പെടുന്നത്. സമ്പത്തും ആരോഗ്യവും ഉള്‍പ്പെടെ എല്ലാ കാര്യങ്ങളിലും നേട്ടങ്ങളുണ്ടാകും. ഏതെല്ലാം രാശിക്കാര്‍ക്കാണ് ജൂണ്‍ മാസം അനുഗ്രഹമാകുന്നതെന്ന് നോക്കാം.

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് ജൂണ്‍ മാസം അനുകൂലമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളെല്ലാം സഫലീകരിക്കപ്പെടും. വിദേശത്ത് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു. പ്രൊഫഷണല്‍ ജീവിതത്തിലും വ്യക്തി ജീവിതത്തിലും അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടും.

ഇടവം

ഇടവം രാശിക്കാര്‍ക്ക് ജൂണ്‍ മാസം ശുഭകരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം ദീര്‍ഘയാത്ര പോകാന്‍ അവസരം ലഭിക്കും. പലവഴിക്ക് വരുമാനം നിങ്ങളുടെ കൈയിലെത്തും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും ആസ്തിയും വര്‍ധിക്കാന്‍ കാരണമാകും.

ധനു

ധനു രാശിക്കാര്‍ക്ക് ജൂണ്‍ മാസത്തില്‍ വലിയ ഭാഗ്യം ഉണ്ടാകും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ പിന്തുണ ഉറപ്പാണ്. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാന്‍ അനുകൂലമായ സമയമാണ് എന്ന് കാണുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ വിജയം കൈവരിക്കാന്‍ സാധിക്കും. കരിയറില്‍ അപ്രതീക്ഷിത വളര്‍ച്ചയുണ്ടാകും. സന്താനങ്ങള്‍ വഴി ശുഭവാര്‍ത്ത കേള്‍ക്കാനാകും.

കര്‍ക്കിടകം

ജൂണ്‍ മാസം കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ഇത് നിങ്ങളുടെ സാമ്പത്തിക നില ഭദ്രമാക്കാന്‍ സഹായിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് അപ്രതീക്ഷിതമായി വരുമാനം കൈയിലെത്തും. കുടുംബത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാകും. കര്‍ക്കിടക രാശിക്കാരുടെ ജീവിതത്തില്‍ ഭാഗ്യം നിറയുന്ന സമയമായിരിക്കും ഇത്.

കന്നി

ജൂണ്‍ മാസം കന്നി രാശിക്കാര്‍ക്ക് ഗുണപരമായിരിക്കും. ഏറെ നാളത്തെ വീട് എന്ന സ്വപ്‌നം പൂവണിയും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരങ്ങള്‍ ലഭിക്കും. ഏറെ നാളായി അവിവാഹിതരായി തുടരുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. പ്രണയബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവുമുണ്ടാകും.

മകരം

മകരം രാശിക്കാര്‍ക്ക് ജൂണ്‍ മാസം ഏറെ ഗുണം ചെയ്യും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യും. പുതിയ ബിസിനസ് ആരംഭിക്കാന്‍ പറ്റിയ സമയമാണ്. ഈ രാശിക്കാര്‍ക്ക് സാമ്പത്തികമായി വലിയ ലാഭം ഉണ്ടാകുന്ന മാസമാണ് ജൂണ്‍. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശ യാത്ര നടത്തേണ്ടി വന്നേക്കാം. സര്‍ക്കാര്‍ ജോലിക്ക് പരിശ്രമിക്കുന്നവര്‍ക്ക് അനുകൂലമായ സമയം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+