Get Updates
Get notified of breaking news, exclusive insights, and must-see stories!

ബമ്പര്‍ ലോട്ടറി ഉറപ്പ്, കുടിലില്‍ നിന്ന് കൊട്ടാരത്തിലേക്ക്.. ആഡംബര ജീവിതം; ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും സവിശേഷമായ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങളുടെ സ്ഥാനവുംസ നക്ഷത്രവും രാശിയും എല്ലാം കണക്കാക്കിയാണ് ഒരു വ്യക്തിയുടെ ജീവിതത്തില്‍ നല്ല സമയവും ചീത്ത സമയവും നിര്‍ണയിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശികള്‍ മാറാറുണ്ട്. പുതുവര്‍ഷം പിറന്ന് ആറാമത്തെ മാസത്തിലേക്ക് കടക്കാന്‍ ഇനി വിരലില്‍ എണ്ണാവുന്ന ദിവസങ്ങളെ ഉള്ളൂ.

ജൂണ്‍ മാസത്തില്‍ വളരെ പ്രധാനപ്പെട്ട ഗ്രഹ സംക്രമണങ്ങളാണ് നടക്കാന്‍ പോകുന്നത്. ഒന്നിലേറെ ഗ്രഹങ്ങള്‍ ജൂണ്‍ മാസത്തില്‍ രാശി മാറുന്നുണ്ട്. ഇത് എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. ചില രാശിക്കാര്‍ക്ക് ഈ ഗ്രഹ സംക്രമണങ്ങള്‍ പ്രതികൂലഫലമായിരിക്കും സമ്മാനിക്കുക. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് അനിതര സാധാരണമായ ഭാഗ്യമാണ് ഈ ഗ്രഹ സംക്രമണങ്ങള്‍ സമ്മാനിക്കാന്‍ പോകുന്നത്.

astro

ജൂണ്‍ മാസത്തിലെ ആദ്യ ഗ്രഹസംക്രമണം ജൂണ്‍ 7 ന് ആണ് നടക്കുന്നത്. അന്ന് ഗ്രഹങ്ങളുടെ അധിപനായ ബുധന്‍ ഇടവം രാശിയിലേക്ക് പ്രവേശിക്കും. 17 ദിവസത്തിന് ശേഷം അതായത് ജൂണ്‍ 24 ന് ബുധന്‍ മിഥുനം രാശിയിലേക്കും പ്രവേശിക്കും. ഇതിനിടയില്‍ ശനിയ സ്വന്തം രാശിയായ കുംഭത്തില്‍ വക്രഗതിയില്‍ ആണ് സഞ്ചരിക്കുക. ജൂണ്‍ 15 ന് സൂര്യന്‍ മിഥുനം രാശിയിലേക്ക് പ്രവേശിക്കും.

ഈ മാസം അവസാനം ചൊവ്വ ചിങ്ങം രാശിയിലും സംക്രമിക്കുന്നുണ്ട്. ഇത്തരത്തില്‍ വലിയ ഭാഗ്യം സമ്മാനിക്കുന്ന രാശി മാറ്റങ്ങളാണ് ജൂണ്‍ മാസത്തില്‍ നടക്കാന്‍ പോകുന്നത് എന്നാണ് ജ്യോതിഷികള്‍ പറയുന്നത്. ഇത് 12 രാശിക്കാരിലും സ്വാധീനം ചെലുത്തും. എന്നാല്‍ ഈ ഗ്രഹ സംക്രമണങ്ങളില്‍ എല്ലാം നേട്ടമുണ്ടാകാന്‍ പോകുന്ന മൂന്ന് രാശിക്കാരുണ്ട്. അവര്‍ ഏതൊക്കെയാണ് എന്ന് നോക്കാം

മേടം

ജൂണിലെ ഗ്രഹങ്ങളുടെ സംക്രമണം മേടം രാശിക്കാര്‍ക്ക് അനുകൂലമാണ്. ഇക്കാലയളവില്‍ അപ്രതീക്ഷിത നേട്ടങ്ങള്‍ മേടം രാശിക്കാരെ തേടിയെത്തും. ആത്മവിശ്വാസത്തോടെ ഏറ്റെടുത്ത ജോലികള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ സാധിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ലോട്ടറി എടുക്കുന്നവരാണെങ്കില്‍ ഭാഗ്യം തീര്‍ച്ചയായും തേടിയെത്തും.

പുതിയ വീടോ വാഹനമോ വാങ്ങാന്‍ സാധ്യതയുണ്ട്. ജീവിതത്തിന്റെ ശൈലി തന്നെ മാറും. ആഡംബര ജീവിതത്തിലേക്ക് നിങ്ങള്‍ പതിയെ പറിച്ച് മാറ്റപ്പെടും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. വ്യാപാര സംബന്ധമായ ജോലി ചെയ്യുന്നവര്‍ക്ക് മികച്ച സമയമായിരിക്കും എന്ന് കാണുന്നു.

മിഥുനം

ജൂണിലെ ഗ്രഹങ്ങളുടെ സംക്രമണം മിഥുനം രാശിക്കാര്‍ക്ക് ശുഭകരമാണ്. മിഥുനം രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ മാറ്റം വലിയ ഭാഗ്യങ്ങള്‍ കൊണ്ടുവരും. തൊഴിലിടത്തിലെ അന്തരീക്ഷം മെച്ചപ്പെടും. സഹപ്രവര്‍ത്തകരില്‍ നിന്ന് വലിയ പിന്തുണ ലഭിക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം തീര്‍ത്ഥയാത്രക്ക് സാധ്യത കാണുന്നു. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ ലാഭം ലഭിക്കും.

ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശ യാത്രക്ക് സാധ്യത കാണുന്നു. കുടുംബാംഗങ്ങളുടെ സ്‌നേഹവും പിന്തുണയും എല്ലാ കാര്യത്തിനും ലഭിക്കും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. സമൂഹത്തില്‍ നിന്ന് പ്രശസ്തിയും ബഹുമാനവും ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ വലിയ വിജയം കൈവരിക്കാന്‍ സാധിക്കും.

കന്നി

ജൂണിലെ ഗ്രഹങ്ങളുടെ സംക്രമണം കന്നി രാശിക്കാര്‍ക്കും അനുകൂലമായിരിക്കും. നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. ആസ്തിയില്‍ വലിയ വര്‍ധനവിന് സാധ്യത കാണുന്നു. ഏറെ നാളായി വിവാഹം ആലോചിക്കുന്നവര്‍ക്ക് ശുഭ വാര്‍ത്ത കേള്‍ക്കാനാകും. മുടങ്ങിക്കിടക്കുന്ന പ്രവൃത്തികള്‍ പുനരാരംഭിക്കും. പഴയ വാഹനം മാറ്റി പുതിയ വാഹനം വാങ്ങിക്കാന്‍ സാധ്യത കാണുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+