കുബേര യോഗത്താല്‍ സമ്പന്നനാകും, പുത്തന്‍ കാറും ലാഭവും നിറയും; ഈ രാശിക്കാര്‍ക്ക് നേട്ടങ്ങളുടെ കാലം
ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ രാശിമാറ്റം ഏറെ പ്രധാനപ്പെട്ടതാണ്. അതുപോലെ ദീര്‍ഘകാലത്തിന് ശേഷം ഗ്രഹങ്ങള്‍ തമ്മില്‍ സംക്രമിക്കുന്നതും ഭാഗ്യ നിര്‍ഭാഗ്യങ്ങളെ മാറ്റി മറിക്കുന്നതാണ്. ഒരാളുടെ ജീവിതത്തില്‍ ഏറ്റവും നല്ല കാര്യങ്ങളും പരീക്ഷണ കാലയളവും ഈ സമയത്ത് സംഭവിക്കാം. അതുപോലൊരു സംക്രമണം നടക്കാന്‍ പോവുകയാണ്.
12 വര്‍ഷത്തിന് ശേഷം വ്യാഴവും ശുക്രനും മേടരാശിയില്‍ ഒരുമിച്ച് ചലിക്കുന്ന സമയമാണിത്. വളരെ അപൂര്‍വമായ ഈ സംക്രമണം എല്ലാ രാശിക്കാരിലും വലിയ പ്രഭാവമുണ്ടാക്കും. ചില പ്രത്യേക രാശിക്കാരില്‍ നേട്ടങ്ങള്‍ തുടരെയുണ്ടാക്കും. സമ്പത്തും, സമൃദ്ധിയുമെല്ലാം ഈ രാശിക്കാരെ തേടിയെത്തും. ഏറ്റവും നല്ല കാര്യങ്ങള്‍ സംഭവിക്കാന്‍ പോകുന്ന ആ രാശിക്കാര്‍ ആരൊക്കെയെന്ന് നോക്കാം.

മേടം: ഈ രാശിക്കാരുടെ ജീവിതത്തില്‍ അനുഗ്രഹം ചൊരിയാന്‍ ശുക്ര-വ്യാഴ സംയോഗത്തിന് സാധിക്കും. ഏറ്റവും നല്ല കാര്യങ്ങള്‍ ഇവര്‍ പോലും വിചാരിക്കാതെ ജീവിതത്തിലേക്ക് കടന്നുവരും. അത് നിങ്ങളുടെ സാമൂഹികമായി നല്ല നിലയിലെത്തിക്കും. അന്തസ്സും വര്‍ധിപ്പിക്കും. സാമ്പത്തിക നേട്ടങ്ങള്‍ ഒന്നൊന്നായി നിങ്ങള്‍ക്ക് ലഭിക്കും.
വ്യാപാരികളാണെങ്കില്‍ ഏറ്റവും മികച്ച ലാഭവും, വരുമാനവുമെല്ലാം ലഭിക്കുന്നതിന് വഴിയൊരുങ്ങും. ബിസിനസുള്ളവരാണെങ്കില്‍ ശുഭവാര്‍ത്തകള്‍ കേള്‍ക്കാം. അവരുടെ ബിസിനസില്‍ പുരോഗതിയുണ്ടാവും. തൊഴിലിടങ്ങളില്‍ മേലുദ്യോഗസ്ഥരില്‍ നിന്ന് പല ഉത്തരവാദിത്തങ്ങളും ലഭിക്കും. അതുപോലെ വലിയ അഭിനന്ദനങ്ങളും തേടിയെത്തും.
മിഥുനം: ഈ രാശിക്കാരുടെ പതിനൊന്നാം ഭാവത്തിലായിരിക്കും ശുക്രന്റെയും വ്യാഴത്തിന്റെയും സംയോഗം. ഇത് ഏറ്റവും നല്ല കാലം മിഥുനം രാശിക്കാര്‍ക്ക് സമ്മാനിക്കും. സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും.
തൊഴില്‍ സാധ്യതകളും, അതുപോലെ ശോഭനമായിരിക്കും. പ്രണയ ജീവിതവും അതോെടാപ്പം മെച്ചപ്പെടും. ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് അഭിനന്ദനങ്ങള്‍ ധാരാളം ലഭിക്കും.
കര്‍ക്കിടകം: വ്യാഴത്തിന്റെയും ശുക്രന്റെയും സംയോജനം കര്‍ക്കടകം രാശിക്കാരുടെ ജീവിതം രാജകീയമാക്കും. വലിയ വിജയങ്ങള്‍ നിങ്ങളെ തേടിയെത്തും. വിവിധ മേഖലകളില്‍ നിന്ന് ഏറ്റവും നല്ല അവസരങ്ങള്‍ ഈ രാശിക്കാരെ തേടിയെത്തും.
സാമൂഹികമായ അന്തസ്സും വര്‍ധിക്കും. ജോലി സ്ഥലത്ത് നിങ്ങളെ എല്ലാവരും പിന്തുണയ്ക്കും. അടുത്ത സുഹൃത്തിന്റെ പിന്തുണയുമുണ്ടാവും. ശുഭകരമായ വാര്‍ത്തകള്‍ കര്‍ക്കിടകം രാശിക്കാരെ തേടിയെത്തുന്ന കാലയളവ് കൂടിയായിരിക്കും ഇത്.
തുലാം: ഈ രാശിക്കാരുടെ ശുഭകരമായ സമയമാണ് ഇപ്പോള്‍. തുലാം രാശിക്കാരുടെ ഏഴാം ഭാവത്തില്‍ വ്യാഴവും ശുക്രനും ചേരുന്നു. ദാമ്പത്യ ജീവിതം ഇക്കാലയളവില്‍ മികച്ചതായിരിക്കും. ദമ്പതിമാര്‍ തമ്മിലുള്ള സ്‌നേഹവും പൊരുത്തവും വര്‍ധിക്കും. നിങ്ങളെ തേടി പുതിയ ജോലികള്‍ വന്നെത്തും. അങ്ങനെ എല്ലാ കാര്യങ്ങളിലും നേട്ടങ്ങളുണ്ടാവുന്ന സമയമാണിത്.
മീനം: സാമ്പത്തിക നേട്ടങ്ങള്‍ മീനം രാശിക്കാര്‍ക്ക് ധാരാളമായി ഉണ്ടാവും. വ്യാഴവും ശുക്രനും ചേരുന്നതോടെ അപ്രതീക്ഷിതമായി ധനനേട്ടങ്ങള്‍ ഇവര്‍ക്കുണ്ടാവും. പുതിയ വാഹനം വാങ്ങാന്‍ അടക്കം സാധിക്കും. അങ്ങനെ ധനപരമായി ഈ രാശിക്കാര്‍ കരുത്തരാവും.












Click it and Unblock the Notifications