Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാ തടസ്സങ്ങളെയും മാറ്റി പുരോഗതിയെത്തും, ധനനേട്ടം വിട്ടുപോകില്ല, ഭാഗ്യം ഈ രാശിക്കാര്‍ക്കൊപ്പം

പുതുവത്സരത്തിന് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമുണ്ട്. പലരുടെയും രാശി മാറ്റത്തിന് സാധ്യത വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ സാധ്യതയുണ്ട്. ഇതുവഴി അനുകൂലമായോ പ്രതികൂലമായോ കാര്യങ്ങള്‍ സംഭവിക്കാം. 2023ന്റെ അവസാന ദിവസം ഏറെ സവിശേഷമായ കാര്യങ്ങള്‍ സംഭവിക്കും. ഈ ദിനം വ്യാഴം ദിശ മാറ്റി നേരിട്ടുള്ള ചലനം ആരംഭിക്കുന്നു. വ്യാഴം നേരിട്ട് മേട രാശിയിലേക്ക് നീങ്ങുകയാണ്.

പുതുവത്സരത്തില്‍ നേട്ടങ്ങള്‍ കൊയ്യാന്‍ ഇത് സഹായിക്കും. പന്ത്രണ്ട് രാശിക്കാരിലും ഇതിന്റെ സ്വാധീനം ഉണ്ടാകുമെങ്കിലും, ചില രാശിക്കാരില്‍ മാത്രമാണ് ഇതുകൊണ്ട് വലിയൊരു നേട്ടമുണ്ടാവുക. വ്യാഴത്തിന്റെ വിപരീത ചലനം എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാന്‍ ഈ രാശിക്കാരെ സഹായിക്കും. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

astrology-today

കര്‍ക്കടകം: ഈ രാശിക്കാര്‍ക്ക് ഒരുപാട് നേട്ടങ്ങള്‍ പുതുവത്സരത്തില്‍ ലഭിക്കും. ഗുരുമാര്‍ഗി കര്‍ക്കടക രാശിക്കാരുടെ അവരുടെ കരിയറില്‍ വലിയ വിജയം നേടാന്‍ സഹായിക്കും. കരിയറില്‍ വലിയ പുരോഗതി ഇവര്‍ക്കുണ്ടാവും. ചെയ്യുന്ന ജോലിയില്‍ നിന്ന് ധാരാളം പ്രശംസ ലഭിക്കും. വസ്തുവകകളുമായി ബന്ധപ്പെട്ട കാര്യത്തില്‍ നേട്ടങ്ങള്‍ ലഭിക്കും.

ചിങ്ങം: ഈ രാശിക്കാര്‍ക്ക് പുരോഗതിയുടെ നാളുകളാണ് കാത്തിരിക്കുന്നത്. പ്രതിച്ഛായക്ക് വലിയ രീതിയില്‍ മങ്ങലേറ്റിരുന്നെങ്കില്‍ അത് 2024ല്‍ വീണ്ടെടുക്കാന്‍ സാധിക്കും. നിങ്ങള്‍ ജോലി നേടി നടക്കുന്നവരാണെങ്കില്‍ അവര്‍ക്ക് തൊഴില്‍ ലഭിക്കും. സമൃദ്ധി ഇവരുടെ ജീവിതം ഐശ്വര്യപൂര്‍ണമാകും. വരുമാനം വിവിധ മാര്‍ഗങ്ങളില്‍ നിന്ന് ലഭിക്കാനുള്ള സാധ്യതയേറും. വലിയ സാമ്പത്തിക നേട്ടങ്ങളുണ്ടാവും. ബിസിനസില്‍ ലാഭം ധാരാളമായി ലഭിക്കും.

കന്നി: ഈ രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ നേരിട്ടുള്ള ചലനം ജനുവരി ഒന്നുമുതല്‍ നേട്ടങ്ങള്‍ മാത്രം സമ്മാനിക്കും. ജീവിതത്തില്‍ ഭാഗ്യം നിറഞ്ഞുകവിയുന്ന സമയമായിരിക്കും ഇത്. കന്നി രാശിക്കാര്‍ക്ക് ഭാഗ്യം ധാരാളമായി നേട്ടങ്ങള്‍ കൊണ്ടുവരും. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങള്‍ വിചാരിക്കാത്ത ഇടങ്ങളില്‍ നിന്ന് ഉണ്ടാവും.

ജീവിതത്തില്‍ സാമ്പത്തികാടിത്തറ അതിശക്തമാകും. ജോലിയില്‍ നിങ്ങള്‍ വിചാരിച്ച രീതിയിലുള്ള സ്ഥാനക്കയറ്റമുണ്ടാവും. സുവര്‍ണാവസരങ്ങള്‍ കന്നി രാശിക്കാരുടെ ജീവിതം ഭാഗ്യത്താല്‍ സമ്പന്നമാക്കും.

ധനു: ഈ രാശിക്കാരുടെ ഏറ്റവും നല്ല കാലമാണ് പുതുവത്സരത്തില്‍ വരാന്‍ പോകുന്നത്. വ്യക്തിജീവിതം ഏറ്റവും സന്തോഷം നിറഞ്ഞതാവും. പ്രണയമുണ്ടെങ്കില്‍ അതില്‍ നല്ല കാര്യങ്ങള്‍ തന്നെ സംഭവിക്കും. വിവാഹിതര്‍ക്കും ഒരുപാട് നല്ല കാര്യങ്ങള്‍ ദാമ്പത്യത്തിലുണ്ടാവും. കരിയറില്‍ നേട്ടങ്ങള്‍ കരസ്ഥാമാക്കും. വലിയ ഉയരങ്ങളിലേക്കായിരിക്കും നിങ്ങളുടെ വളര്‍ച്ച.

മീനം രാശി: ഈ രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങളുടെ ഗുണഫലങ്ങള്‍ ലഭിക്കും. ജീവിതത്തില്‍ സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടെങ്കില്‍ അതെല്ലാം പുതുവത്സരത്തില്‍ ഇല്ലാതാവും. ബിസിനസില്‍ നേട്ടങ്ങള്‍ വരും. ദാമ്പത്യ ജീവിതം സന്തോഷം നിറഞ്ഞതാവും. എല്ലാ കാര്യത്തിലും മീനം രാശിക്കാര്‍ക്ക് നേട്ടം മാത്രമായിരിക്കും ഉണ്ടാവും. ഭാഗ്യം ഇവരുടെ ജീവിതം സമ്പന്നമാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+