Get Updates
Get notified of breaking news, exclusive insights, and must-see stories!

പുരോഗതിയുടെ ദിനങ്ങള്‍ നിങ്ങള്‍ക്കൊപ്പം, ധനയോഗത്താല്‍ സമ്പന്നനാകും, ഭാഗ്യം ഈ രാശിക്കാരെ വിട്ടുപോകില്ല

രാശിമാറ്റം ജ്യോതിഷത്തില്‍ പല കാര്യങ്ങളും പുതുതായി സംഭവിക്കാന്‍ ഇടയാക്കുന്ന കാര്യമാണ്. അത് ഗുണകരമായോ ദോഷകരമായോ ചില രാശിക്കാരില്‍ സംഭവിക്കാം. ജാതകത്തില്‍ വ്യാഴത്തിന്റെ ശുഭ സ്ഥാനമുള്ളവര്‍ സത്യസന്ധരും സമാധാന പ്രിയരുമായിരിക്കും. വ്യാഴത്തിന് ഒരുപാട് പ്രത്യേകതകളുമുണ്ട്. അറിവ്.

ബുദ്ധി, പ്രശസ്തി, ബഹുമാനം എന്നിവയുടെ വാഹകനായിട്ടാണ് വ്യാഴം അറിയപ്പെടുന്നത്. വ്യാഴത്തിന്റെ കടാക്ഷമില്ലാതെ ജീവിതത്തില്‍ ഒരു മനുഷ്യനും പുരോഗതി പ്രാപിക്കാനാവില്ല. നമ്മുടെ ജീവിതത്തില്‍ ഗജകേസരി യോഗം. ഹന്‍സ് യോഗം എന്നിവ രൂപപ്പെടുന്നത് വ്യാഴത്തിന്റെ സഞ്ചാര മാറ്റത്തിലൂടെയാണെന്ന് കരുതപ്പെടുന്നു. അത് ഏതെല്ലാം രാശിക്കാരെ ഏതെല്ലാം രീതിയില്‍ ബാധിക്കുമെന്ന് നോക്കാം.

astrology-today

രണ്ട് രാശികളുടെ അധിപന്‍

വ്യാഴം രണ്ട് രാശികളുടെ അധിപനായിട്ടാണ് അറിയപ്പെടുന്നത്. ധനു, മീനം,രാശിക്കാരാണ് അതുകൊണ്ട് ഏറ്റവും നേട്ടമുണ്ടാക്കുക. വ്യാഴത്തിന്റെ പരാമവധി അനുഗ്രഹം ഈ രണ്ട് രാശിക്കാര്‍ക്കും ഉണ്ടാവും. ഇവരുടെ ജീവിതം അതുകൊണ്ട് ഭാഗ്യം കൊണ്ട് നിറയും.

പുരോഗതിയും, സമ്പത്തും ഒരുപോലെ ഇവരെ തേടി വരും. അതിലൂടെ ധനയോഗവും ഈ രാശിക്കാരുടെ ജീവിതത്തില്‍ ഉടലെടുക്കും. ആരുടെ ജാതകത്തിലാണോ വ്യാഴം ദുര്‍ബലമായ സ്ഥാനത്ത് നില്‍ക്കുന്നത് അവര്‍ ഒരു കാര്യത്തിലും പരിഭ്രാന്തരാകേണ്ട കാര്യമില്ല. വ്യാഴത്തെ പ്രീതിപ്പെടുത്താന്‍ ചില കാര്യങ്ങള്‍ ചെയ്താല്‍ മാത്രം മതി.

എന്തെല്ലാം ചെയ്യണം

വ്യാഴത്തിന്റെ ബലഹീനതയുള്ളവര്‍ വ്യാഴാഴ്ച്ച വ്രതം അനുഷ്ഠിക്കണം. ഈ ദിവസം മഞ്ഞ വസ്ത്രം ധരിക്കും. ഇവര്‍ക്ക് വ്യാഴത്തിന്റെ കൃപ ഒപ്പമുണ്ടാവും.

വ്യാഴത്തെ ശക്തിപ്പെടുത്താന്‍ വ്യാഴ മന്ത്രം ചൊല്ലുക. കടലമാവ് കൊണ്ടുണ്ടാക്കിയ ലഡു വിതരണം ചെയ്യുന്നതും, തേന്‍, മഞ്ഞ ധാന്യങ്ങള്‍, മഞ്ഞ വസ്ത്രങ്ങള്‍, മഞ്ഞ പൂക്കള്‍, മഞ്ഞള്‍, പുസ്തകങ്ങള്‍, പുഷ്പം, സ്വര്‍ണം എന്നിവയും ദാനം ചെയ്യാം.

ധനു: ഈ രാശിക്കാരെ കാത്തിരിക്കുന്നത് ഭാഗ്യത്തിന്റെ അനുഗ്രഹത്താല്‍ ജീവിതം ഏറ്റവും മികവുറ്റതാക്കുന്നതാണ്. ധനു രാശിയുടെ അധിപനുമാണ് വ്യാഴം. ഈ രാശിക്കാര്‍ക്ക് അതുകൊണ്ട് വ്യാഴത്തിന്റെ അനുഗ്രഹം എപ്പോഴുമുണ്ടാവും.

ഇവര്‍ക്ക് ജീവിതത്തില്‍ ഒരുപാട് നല്ല കാര്യങ്ങള്‍ സംഭവിക്കും. ജോലിയില്‍ വ്യാഴത്തിന്റെ കൃപയാല്‍ വളരെ മുന്നേറ്റവും ഉയര്‍ന്ന സ്ഥാനവും നിങ്ങളെ തേടിയെത്തും. ഇതോടൊപ്പം രാശിചക്രത്തിലെ ബിസിനസുകാര്‍ക്കും വലിയ വിജയങ്ങള്‍ അവരുടെ മേഖലയില്‍ നിന്ന് സ്വന്തമാക്കാം.

മീനം: ഈ രാശി വ്യാഴത്തിന്റെ പ്രിയപ്പെട്ട രാശികളില്‍ ഒന്നാണ്. ഇവര്‍ക്ക് എപ്പോഴും വ്യാഴത്തിന്റെ അനുഗ്രഹമുണ്ടാവും.

ഏത് ജോലിയില്‍ ഇവര്‍ ഏര്‍പ്പെട്ടാലും അത് പൂര്‍ത്തിയാക്കുന്നതില്‍ അവര്‍ക്ക് വിജയിക്കും. അതുകൊണ്ട് തന്നെ പുരോഗതിയുടെ കാലമാണ് ഇവരെ കാത്തിരിക്കുന്നത്. ബിസിനസില്‍ വളരെയധികം ലാഭം ഈ രാശിക്കാര്‍ക്ക് ഉണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+