Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭിവൃദ്ധിയുടെ നാളുകള്‍, സാമ്പത്തിക നേട്ടങ്ങള്‍ ഉറപ്പ്, ഈ രാശിക്കാര്‍ക്ക് വ്യാഴ കൃപയാല്‍ ഐശ്വര്യം

നമ്മുടെ സമയം മാറി മറിയാന്‍ ഗ്രഹങ്ങളുടെ സ്ഥാനമാറ്റം ഉണ്ടായാല്‍ മതിയെന്നാണ് വിശ്വാസം. അത് ചിലപ്പോള്‍ ഒരുപാട് വലിയ നേട്ടമായും മാറും. ഗ്രഹങ്ങളുടെ ഗുരുവായിട്ടാണ് വ്യാഴം അറിയപ്പെടുന്നത്. ജാതകത്തില്‍ വ്യാഴം ഉച്ച സ്ഥാനത്താണെങ്കില്‍ അവര്‍ക്ക് ജീവിതത്തില്‍ ഒന്നിനും ഒരു കുറവുമുണ്ടാകില്ലെന്നാണ് കരുതപ്പെടുന്നത്. അറിവ്, ജോലി, ധാര്‍മികത, ബഹുമാനം എന്നിവയുടെ ഘടകമായിട്ടാണ് വ്യാഴത്തെ കണക്കാക്കുന്നത്.

വ്യാഴത്തിന്റെ ചലനം മന്ദഗതിയിലാണെങ്കിലും പ്രഭാവം വളരെ വേഗത്തിലാണ്. അതുകൊണ്ട് ചില രാശിക്കാര്‍ക്ക് ഇനി സൗഭാഗ്യങ്ങളുടെ ദിനമായിരിക്കും. അവരുടെ ജീവിതത്തില്‍ എന്തില്‍ കൈവെച്ചാലും ഭാഗ്യം തേടിയെത്താം. ആ രാശിക്കാര്‍ ഏതാണെന്ന് നോക്കാം.

astrology-today

വ്യാഴത്തിന്റെ ഗുണങ്ങള്‍

പുരോഗതി നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഒരു കാര്യം മനസ്സിലാക്കി വെക്കണം. വ്യാഴത്തിന്റെ കൃപയിലൂടെ മാത്രമേ ഏതൊരാള്‍ക്കും ജീവിതത്തില്‍ പുരോഗതി കൈവരിക്കാനാവൂ. ഗജകേസരി യോഗം അടക്കമുള്ള ഐശ്വര്യ യോഗങ്ങള്‍ വ്യാഴത്തിന്റെ സഞ്ചാര മാറ്റത്തിന്റെ സ്വാധീനത്താലാണ് രൂപപ്പെടുന്നത്.

ജാതകത്തില്‍ വ്യാഴത്തിന്റെ ശുഭ സ്ഥാനമാണെങ്കില്‍ നിങ്ങള്‍ സത്യസന്ധരും, സമാധാന പ്രിയരുമായിരിക്കും. മീനം, ധനു, രാശികളുടെ അധിപനാണ് വ്യാഴം. ഈ രണ്ട് രാശിക്കാര്‍ക്കും അത് ധാരാളം നേട്ടങ്ങള്‍ സമ്മാനിക്കും.

ചെയ്യേണ്ട കാര്യങ്ങള്‍

വ്യാഴം ബലഹീനതയായി ഉള്ളവര്‍ ശ്രദ്ധിക്കണം. അവര്‍ വ്യാഴാഴ്ച്ച വ്രതം അനുഷ്ഠിക്കണം. മഞ്ഞ വസ്ത്രം ഈ ദിവസം ധരിക്കാനും ശ്രമിക്കുക. വ്യാഴം നിങ്ങളുടെ ജാതകത്തില്‍ ദുര്‍ബലമായ സ്ഥാനത്ത് നില്‍ക്കുന്നുണ്ടെങ്കില്‍ യാതൊരു പരിഭ്രാന്തിയും ആവശ്യമില്ല.

ഇവര്‍ക്ക് വ്യാഴത്തിന്റെ കൃപ ലഭിക്കും. വ്യാഴ മന്ത്രത്തിലൂടെ വ്യാഴത്തെ ശക്തിപ്പെടുത്താം. കടലമാവിനാല്‍ ഉണ്ടാക്കിയ ലഡു വിതരണം ചെയ്യാം. തേന്‍, മഞ്ഞ ധാന്യങ്ങള്‍, മഞ്ഞ വസ്ത്രങ്ങള്‍, മഞ്ഞ പൂക്കള്‍, സ്വര്‍ണം, പുഷ്പങ്ങള്‍ എന്നിവയും ദാനം ചെയ്യാം.

ധനു: ധനു രാശിയുടെ അധിപനായിട്ടാണ് വ്യാഴം അറിയപ്പെടുന്നത്. ഇവര്‍ക്ക് വ്യാഴത്തിന്റെ കൃപയാല്‍ നേട്ടങ്ങള്‍ കടന്നുവരും. ബിസിനസില്‍ വന്‍ പുരോഗതി നിങ്ങള്‍ക്കുണ്ടാവും. വ്യാഴത്തിന്റെ അനുഗ്രഹമുള്ളത് കൊണ്ട് ജോലിയില്‍ വളരെ മുന്നേറ്റവും ഉയര്‍ന്ന സ്ഥാനവും ലഭിക്കും.

മീനം: വ്യാഴത്തിന്റെ പ്രിയ രാശിയായതിനാല്‍ ഇവര്‍ക്ക് പല ഗുണങ്ങളുമുണ്ടാവും. സമ്പത്ത് വേഗത്തില്‍ ലഭിക്കും. മുടങ്ങി കിടക്കുന്ന ജോലികള്‍ പലതും വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. മക്കളില്‍ നിന്നുള്ള നല്ല കാര്യങ്ങള്‍ മാത്രം ലഭിക്കും. ബിസിനസില്‍ വമ്പന്‍ ലാഭങ്ങള്‍ നേടിയെടുക്കും. ഏത് ജോലിയില്‍ ഏര്‍പ്പെട്ടാലും അത് പൂര്‍ത്തിയാക്കും.

മേടം: ഈ രാശിക്കാര്‍ക്ക് ജീവിതത്തിലെ പല വിധ വെല്ലുവിളികളെ തരണം ചെയ്യാന്‍ സാധിക്കും. വിവാഹിതരായ ആളുകളാണെങ്കില്‍ അവരുടെ ബന്ധത്തില്‍ പുതിയ കാര്യങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ഏറ്റവും മികച്ച സമയമാണിത്. സാമ്പത്തിക സ്ഥിതിയില്‍ വലിയ വളര്‍ച്ചയും. അമിതമായ സമ്മര്‍ദങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക. ആരോഗ്യത്തിലും കൂടുതല്‍ ശ്രദ്ധിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+