Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാതകത്തിൽ ഭാ​ഗ്യം; 16 വർഷം രാജാവിനെ പോലെ ജീവിക്കാം; പൊന്നായും പണമായും സമ്പാദ്യം കുമിഞ്ഞുകൂടും!

‌നക്ഷത്രങ്ങളും ​ഗ്രഹങ്ങളും അവയുടെ രാശി മാറ്റവുമൊക്കെ ഓരോ വ്യക്തിയുടെ ജീവിതത്തേയും വളരെയധികം ബാധിക്കുന്നുണ്ട്. ജ്യോതിശാസ്ത്രപ്രകാരം 9 ഗ്രഹങ്ങളും 26 നക്ഷത്രങ്ങളുമാണ് ഉള്ളത്. ഇവയെല്ലാം തന്നെ വ്യക്തികളുടെ ജീവിതത്തെ ബാധിക്കും. ഗ്രഹങ്ങളുടെ മഹാദശയും ഒരുവ വ്യക്തിയുടെ ജീവിതത്തിൽ ഏറെ പ്രാധാന്യമുള്ളതാണ്. അതുപോലെ വ്യാഴം ഒരു വ്യക്തിയുടെ ജീവിതത്തിൽ ചെലത്തുന്ന സ്വാധീനം ചെറുതല്ല. ഭാ​ഗ്യത്തിന്റേയും വിവാഹത്തിന്റെയും സന്തോഷത്തിന്റെയും ​ഗ്രഹമാണ് വ്യാഴം.

ജാതകത്തിൽ വ്യാഴം ഒരു വ്യക്തിക്ക് അനുകൂലമായാണ് നിൽക്കുന്നതെങ്കിൽ പിന്നിടങ്ങോട്ട് ഭാ​ഗ്യത്തിന്റെ കാലമാണ്. വ്യാഴം ഭാ​ഗ്യം നിറഞ്ഞ ​ഗ്രമായതുകൊണ്ട് കൊണ്ട് തന്നെ വ്യാഴം ഒരുവ വ്യക്തിക്ക് അനുകൂലമാകുമ്പോൾ ആ ഭാ​ഗ്യം ആ രാശിക്കാർക്ക് വന്നുചേരും. വ്യാഴത്തിൻറെ മഹാദശ എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും നല്ല നാളുകളാണ്. ജ്യോതിഷ പ്രകാരം വ്യാഴത്തിൻറെ മഹാദശ 16 വർഷം ആയിരിക്കും നീണ്ടുനിൽക്കുന്നത്.. ഈ കാലയളവിൽ ആ വ്യക്തിക്ക് രാജകീയ ജീവിതം നയിക്കാം.

astro

വ്യാഴം ഒരു വ്യക്തിയി ഭാ​ഗ്യമായി വരുന്നതോടെ പിന്നീടുള്ള ആ വ്യക്തിയുടെ കാലം വളരെ സന്തോഷം ഉള്ളതും സമാധാനമുള്ളതും ആയിരിക്കും.
എല്ലാ മേഖലയിലും ഈ രാശിക്കാർക്ക് മിന്നിത്തിളങ്ങാൻ സാധിക്കും.. വ്യാഴത്തിൻറെ മഹാദശയിൽ എല്ലാ കാര്യങ്ങളിലും അതിന്റെ ​ഗുണം ആ രാശിക്കാർക്ക് ലഭിക്കുന്നതായിരിക്കും. ഭാ​ഗ്യം എല്ലാ സമയത്തും കൂടെ ഉണ്ടാവും. ദാമ്പത്യ ജീവിതത്തിൽ വളരെ സമാധാനം ഉണ്ടാകും.
എല്ലാ കാര്യങ്ങളും നിങ്ങൾ‌ക്ക് സന്തോഷമുള്ളതായി വന്നുചേരും.

അതേസമയം, ജാതകത്തിൽ വ്യാഴം അനുകൂലമല്ലെങ്കിൽ പിന്നെ നിങ്ങൾക്ക് വളരെ കഷ്ടമുള്ള നാളുകളായിരിക്കും വരാൻ പോവുന്നത്. വ്യാഴം അനുകൂലമല്ലെങ്കിൽ നീങ്ങൾ എന്ത് കാര്യം ചെയ്താലും അതിന്റെ ​ഗുണപരമായ കാര്യങ്ങൾ നിങ്ങൾക്ക് ലഭിക്കുകയില്ല. നിങ്ങൾക്ക് സമാധാനപരമായ ജീവിതം അക്കാലത്ത് ഉണ്ടാവില്ല. ദാമ്പത്യ ജീവിതം സമാധനം ഇല്ലാത്തതാകും. കല്യാണം മുടങ്ങും, ബിസിനസ് തകരും, ജോലിയിൽ പല പ്രതിസന്ധികൾ വന്നുചേരും. സാമ്പത്തികമായി നിങ്ങൾ‌ വിഷമം അനുഭവിക്കും. എന്നാൽ വ്യാഴത്തെ അനുകൂലമായി കൊണ്ടുവരാൻ ചില കാര്യങ്ങൾ ചെയ്യാം.

ഇതിലൂടെ നിങ്ങൾക്ക് വ്യാഴത്തെ ശക്തമാക്കാം. അങ്ങനെ വ്യാഴത്തിന്റെ മഹാദശ പരിഹരിക്കാം. വ്യാഴം അനുകൂലമല്ലെങ്കിൽ ഈ രാശിക്കാർ എല്ലാ വ്യാഴാഴ്ചയും വ്രതം എടുക്കാം. മഹാവിഷ്ണുവിനേയും ജാതകത്തിൽ വ്യാഴത്തെ ശക്തിപ്പെടുത്താൻ, വ്യാഴത്തിൻറെ മഹാദശയ്ക്ക് ഈ പരിഹാരങ്ങൾ അനുഷ്ഠിക്കാം ദേവഗുരു ബൃഹസ്പതിയെയും ആണ് നിങ്ങൾ ആരാധിക്കേണ്ടത്. അതുപോലെ കുളിക്കുന്ന വെള്ളത്തിൽ മഞ്ഞൾ ഇടാം. ഇത് എല്ലാ ദിവസം ചെയ്താൽ നിങ്ങളുടെ പ്രശ്നങ്ങള് പരിഹരിക്കപ്പെടും. അതുപോലെ വ്യാഴത്തെ അനുകൂലമാക്കാൻ വ്യാഴാഴ്ച വാഴയെ ആരാധിക്കാം. വാഴയിൽ മഞ്ഞൾ, ശർക്കര, ചെറുപയർ എന്നിവ നിവേദിക്കുന്നത് വ്യാഴത്തെ ആനന്ദിപ്പിക്കാൻ വളരെ നല്ലതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+