Get Updates
Get notified of breaking news, exclusive insights, and must-see stories!

കൈനിറയെ പൊന്നും പണവും... ഭാഗ്യദേവത കൂടെയുണ്ടാകും; ഒരാഴ്ച ഈ രാശിക്കാര്‍ക്ക് കോളടിച്ചു

ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഒമ്പത് ഗ്രഹങ്ങള്‍ക്കും പന്ത്രണ്ട് രാശികൡലേക്കും നക്ഷത്രത്തിലേക്കുമുള്ള അവരുടെ സഞ്ചാരവും വളരെ പ്രധാനമാണ്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പ്രാധാന്യം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ രാശി മാറ്റം ഏറെ ഗുണം ചെയ്യും.

എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് പ്രതികൂല ഫലങ്ങളായിരിക്കും സമ്മാനിക്കുക. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹമാണ് വ്യാഴം. ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് വ്യാഴത്തിന് സഞ്ചരിക്കാന്‍ 12 വര്‍ഷം വേണം. ഇതിനെയാണ് ഒരു വ്യാഴവട്ടം എന്ന് വിശേഷിപ്പിക്കുന്നത്. 2025 ല്‍ വ്യാഴം രാശി മാറ്റം നടത്താനൊരുങ്ങുകയാണ്. അതിന് മുന്നോടിയായി വ്യാഴം നക്ഷത്ര മാറ്റവും നടത്തും.

Jupiter Nakshathra Transit

നിലവില്‍ കാര്‍ത്തിക നക്ഷത്രത്തിലുള്ള വ്യാഴം ഈ ആഴ്ച വ്യാഴം രോഹിണി നക്ഷത്രത്തിലേയ്ക്ക് പ്രവേശിക്കും. ഇതിനൊപ്പം ശനി പൂരുരുട്ടാതി നക്ഷത്രത്തിലും പ്രവേശിക്കാന്‍ പോകുകയാണ്. ഈ രണ്ട് ഗ്രഹങ്ങള്‍ക്കും സംഭവിക്കുന്ന നക്ഷത്രമാറ്റം എല്ലാ രാശിക്കാരേയും സ്വാധീനിക്കും. എന്നാല്‍ മൂന്ന് രാശിക്കാര്‍ക്ക് അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും ലഭിക്കുക. ഏതൊക്കെയാണ് ആ ഭാഗ്യരാശിക്കാര്‍ എന്ന് നോക്കാം.

മിഥുനം

വ്യാഴത്തിന്റെ രോഹിണി നക്ഷത്രത്തിലേക്കുള്ള പ്രവേശനം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വലിയ ലാഭം കൊയ്യാനാകും. പൂര്‍വിക സ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന സ്വന്തമായൊരു വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെടും. പുതിയ വീട്ടില്‍ ആഡംബര പൂര്‍ണമായ ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്.

പുതിയ തൊഴിലവസരങ്ങള്‍ നിങ്ങളെ തേടിയെത്തും. ഈ ആഴ്ച സാമ്പത്തികപരമായി പുരോഗതി കൈവരിക്കാനാകും. കടങ്ങള്‍ മുഴുവനായി വീട്ടും. ഏത് കാര്യം ചെയ്യുമ്പോഴും കുടുംബത്തിന്റെ പിന്തുണയുണ്ടാകും.

കര്‍ക്കിടകം

വ്യാഴത്തിന്റെ രോഹിണി നക്ഷത്രത്തിലേക്കുള്ള പ്രവേശനം കര്‍ക്കിടകം രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. ആഗ്രഹിച്ചതെന്തും സ്വന്തമാക്കാനാകും. പഴയ വാഹനം മാറ്റി പുതിയത് വാങ്ങും. സാമ്പത്തികമായി വലിയ അഭിവൃദ്ധി നേടാന്‍ സാധിക്കും. പലവഴിക്ക് പണം കൈയിലേക്ക് എത്തും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. ബിസിനസില്‍ ലാഭമുണ്ടാകും.

ധനു

വ്യാഴത്തിന്റെ രോഹിണി നക്ഷത്രത്തിലേക്കുള്ള പ്രവേശനം ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. വിദേശത്ത് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം. ഏറെ നാളായി അവിവാഹിതരായി കഴിയുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. സാമ്പത്തിക പ്രതിസന്ധി മാറി നേട്ടങ്ങളുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+