Get Updates
Get notified of breaking news, exclusive insights, and must-see stories!

60 നാള്‍ക്കുള്ളില്‍ രാജകീയ ജീവിതം, ഈ 3 രാശിക്കാര്‍ സമ്പത്ത് വാരും; മഹാഭാഗ്യം ഒപ്പമുണ്ടാവും

രാശിമാറ്റങ്ങള്‍ ജ്യോതിഷത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. ഒരാളുടെ ജീവിതത്തിലേക്ക് ഭാഗ്യവും ദൗര്‍ഭാഗ്യങ്ങളും ഇതേ തുടര്‍ന്ന് കടന്നുവരാം. ഒക്ടോബര്‍-നവംബര്‍ മാസങ്ങളായി അത്തരത്തിലുള്ള രാശിമാറ്റങ്ങള്‍ വരാനിരിക്കുന്നത്. ദീപാവലിക്ക് ശേഷം വ്യാഴം ചന്ദ്രന്റെ നക്ഷത്രമായ രോഹിണി നക്ഷത്രത്തില്‍ പ്രവേശിക്കാന്‍ ഇരിക്കുകയാണ്.

നവംബര്‍ 28നാണ് ഈ രാശിമാറ്റം നടക്കുക. വ്യാഴത്തിന്റെ രാശിമാറ്റം പന്ത്രണ്ട് രാശികളെയും ബാധിക്കും. നവഗ്രഹങ്ങളിലെ പ്രധാനപ്പെട്ട ഗ്രഹങ്ങളിലൊന്നാണ് വ്യാഴം. അതുകൊണ്ട് നേട്ടം ചില രാശിക്കാര്‍ക്ക് വളരെ വലുതായിരിക്കും. ദീപാവലിക്ക് ശേഷം വ്യാഴം രോഹിണി നക്ഷത്രത്തില്‍ പ്രവേശിക്കും. അതിലൂടെ ഏതൊക്കെ രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ലഭിക്കുമെന്ന് നോക്കാം.

astrology-today

ഇടവം: വ്യാഴത്തിന്റെ രാശിമാറ്റത്തിലൂടെ ഇടവം രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാനാവും. കാരണം ഇടവം രാശിയുടെ ലഗ്നഭാവത്തിലാണ് വ്യാഴം വരുന്നത്. ഇതിലൂടെ സുവര്‍ണകാലം ഈ രാശിക്കാര്‍ക്ക് ലഭിക്കും. വലിയ ഉയര്‍ച്ചകള്‍ കൈവരിക്കാനാവും. ഭാഗ്യത്തിന്റെ അനുഗ്രഹം ഈ രാശിമാറ്റത്തെ തുടര്‍ന്ന് ലഭിക്കും. അതിലൂടെ എന്തുകാര്യവും കൃത്യമായി ചെയ്യാനാവും. അതില്‍ നിന്നെല്ലാം ധനനേട്ടങ്ങളും ലഭിക്കും.

സാമ്പത്തികമായുള്ള എല്ലാ പ്രതിസന്ധികളും ഇക്കാലയളവില്‍ മാറിക്കിട്ടും. കഠിനാധ്വാനം ചെയ്താല്‍ അതിന്റെ ഫലം ലഭിക്കും. സമൂഹത്തില്‍ സ്ഥാനമാനങ്ങളും ആദരവും ലഭിക്കും. പുതിയ വരുമാന മാര്‍ഗങ്ങള്‍ തേടിയെത്തും. ഒന്നിലധികം ജോലി ഓഫറുകളും ലഭിക്കും. ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ധനവുമെല്ലാം ലഭിക്കും.

ചിങ്ങം: വ്യാഴത്തിന്റെ രാശിമാറ്റം അത്ഭുതകരമായ മാറ്റങ്ങള്‍ ചിങ്ങം രാശിക്കാരുടെ ജീവിതത്തിലുണ്ടാവും. വ്യാഴം ചന്ദ്രന്റെ നക്ഷത്രമായ രോഹിണിയില്‍ പ്രവേശിക്കുന്നതോടെ ഈ രാശിയുടെ പന്ത്രണ്ടാം ഭാവത്തിലായിരിക്കും ഇരിക്കുക. ഇതിലൂടെ സാമ്പത്തികമായ നേട്ടങ്ങള്‍ ഒരുപാട് ലഭിക്കും. അപ്രതീക്ഷിതമായി ധാരാളം സമ്പത്ത് സ്വന്തമാക്കാനാവും. ജീവിതത്തില്‍ ഏറ്റവും സന്തോഷം നിറഞ്ഞ കാലയളവായിരിക്കും ഇത്.

കുടുംബത്തിലും വിവാഹ ജീവിതത്തിലും സന്തോഷം നിറഞ്ഞുനിന്നിരിക്കും. നിക്ഷേപങ്ങള്‍ക്ക് ഇത് അനുയോജ്യമായ സമയമാണ്. അതുപോലെ ബിസിനസ് ആരംഭിക്കാനും നല്ല സമയമാണ്. ബിസിനസില്‍ നിന്ന് വലിയ ലാഭം സ്വന്തമാക്കാനാവും. പുതിയ ജോലിയും തേടിയെത്തും. സമൂഹത്തിലെ അന്തസ്സും വര്‍ധിക്കും.

തുലാം: വ്യാഴത്തിന്റെ സംക്രമണം തുലാം രാശിക്കാരെ സമ്പന്നതയിലേക്ക് നയിക്കും. ഭാഗ്യനേട്ടങ്ങള്‍ ഇവരുടെ ജീവിതത്തില്‍ അത്ഭുതകരമായ വളര്‍ച്ച സമ്മാനിക്കും. സാമ്പത്തികമായി ഇവര്‍ വലിയ കുതിപ്പ് നടത്തും. ചന്ദ്രന്‍ ഈ രാശിക്കാരുടെ കര്‍മ ഭവനത്തിന്റെ അധിപനാണ്. ഇതിലൂടെ ഇവര്‍ക്ക് എല്ലാ മേഖലകളിലും വിജയം നേടാന്‍ സാധിക്കും. സമ്പത്തില്‍ വര്‍ധനവുണ്ടാവും.

ബിസിനസുകാരാണെങ്കില്‍ ലാഭം ഒരുപാട് ലഭിക്കും. ഇതിലൂടെ സാമ്പത്തിക സ്ഥിതി ശക്തമാകും. നിക്ഷേപങ്ങളും ഒരുപാട് നേട്ടങ്ങള്‍ സമ്മാനിക്കും. ജോലിയില്‍ പുരോഗതിയുണ്ടാവും. ചെയ്യുന്ന ജോലിക്ക് പ്രശംസ ലഭിക്കും. അതുപോലെ സ്ഥാനക്കയറ്റവും ആഗ്രഹിച്ചത് പോലെ ലഭിക്കും. ശമ്പള വര്‍ധനവും തുലാം രാശിക്കാരെ തേടിയെത്തും, ഭാഗ്യവും അനുഗ്രഹിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+