ഈ രാശിക്കാരാണോ? ഏപ്രില്‍ 10 മുതല്‍ ജീവിതം മാറിമറിയും.. ഇനി സൗഭാഗ്യപ്പെരുമഴ
എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയും നക്ഷത്രവും മാറാറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ഇതിനെ സംക്രമണം എന്നാണ് വിശേഷിപ്പിക്കുന്നത്. പന്ത്രണ്ട് രാശിക്കാരിലും ഗ്രഹങ്ങളുടെ ഈ സംക്രമണം പലതരത്തിലായിരിക്കും ബാധിക്കുക.
ചില രാശിക്കാര്‍ക്ക് ഇത് ദോഷകരമായ ഫലമായിരിക്കും സമ്മാനിക്കുക. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് അനുകൂലമായിരിക്കും. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് വ്യാഴം. നിലവില്‍ രോഹിണി നക്ഷത്രത്തിലാണ് വ്യാഴം സഞ്ചരിക്കുന്നത്. എന്നാല്‍ അധികം വൈകാതെ ചൊവ്വയുടെ നക്ഷത്രമായ മകയിരത്തിലേക്ക് വ്യാഴം പ്രവേശിക്കും.

ഏപ്രില്‍ 10 നാണ് വ്യാഴത്തിന്റ നക്ഷത്രമാറ്റം സംഭവിക്കുന്നത്. വ്യാഴത്തിന്റ നക്ഷത്രമാറ്റം പന്ത്രണ്ട് രാശിക്കാരിലും പ്രതിഫലിക്കും. എന്നാല്‍ ഇനി പറയുന്ന മൂന്ന് രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതരസാധാരണമായ നേട്ടമാണ് ഇതുവഴി ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നമുക്ക് നോക്കാം.
മേടം
മകയിരം നക്ഷത്രത്തിലേക്കുള്ള വ്യാഴത്തിന്റെ പ്രവേശനം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കും. പുതിയ വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. അവിവാഹിതര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. ഈ കാലയളവില്‍ സാമ്പത്തിക നേട്ടമുണ്ടാകും.
പൂര്‍വ്വിക സ്വത്തില്‍ നിന്നും ഒരു വിഹിതം നിങ്ങള്‍ക്ക് ലഭിക്കും. ബിസിനസില്‍ വലിയ ലാഭം നേടാനാകും. ബിസിനസ് വിപുലപ്പെടുത്താനുള്ള നിങ്ങളുടെ ശ്രമങ്ങള്‍ക്ക് ഇത് ഊര്‍ജം നല്‍കും. വിദേശത്ത് ജോലി, ഉന്നത പഠനം എന്നിവ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. കുടുംബത്തില്‍ സന്തോഷം നിറയും.
ഇടവം
മകയിരം നക്ഷത്രത്തിലേക്കുള്ള വ്യാഴത്തിന്റെ പ്രവേശനം ഇടവം രാശിക്കാര്‍ക്ക് ശുഭകരമായ നേട്ടങ്ങള്‍ സമ്മാനിക്കും. പൂര്‍വിക സ്വത്ത് തടസങ്ങളേതുമില്ലാതെ കൈയിലെത്തും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവുമുണ്ടാകും. അവിവാഹിതര്‍ക്ക് നല്ല വിവാഹാലോചനകള്‍ വരും. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ സമയം.
തൊഴില്‍ രംഗത്ത് പുരോഗതി കൈവരിക്കാനാകും. സാമ്പത്തികമായി നേരിട്ടിരുന്ന ബുദ്ധിമുട്ടുകള്‍ എല്ലാം മാറി പുരോഗതിയുണ്ടാകും. കടബാധ്യതകള്‍ തീര്‍ത്ത് സ്വസ്ഥമായ ജീവിതം നയിക്കാനാകു. സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ കൃത്യമായി ലഭിക്കും.
കന്നി
മകയിരം നക്ഷത്രത്തിലേക്കുള്ള വ്യാഴത്തിന്റെ പ്രവേശനം കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും ഉണ്ടാകും. ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫറിനും സാധ്യത കാണുന്നു. പുതിയ തൊഴില്‍ അവസരങ്ങള്‍ വന്നെത്തും. പുതിയ വാഹനം വാങ്ങിക്കും. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കാനുള്ള സാധ്യത കാണുന്നു. കഷ്ടപ്പാടുകള്‍ മാറി ജീവിതത്തില്‍ സന്തോഷമുണ്ടാകും.
കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള യോഗമുണ്ടാകും. സന്താനലബ്ധിക്ക് സാധ്യതയുണ്ട്. പ്രണയബന്ധം വിവാഹ ജീവിതത്തിലേക്ക് വഴിമാറും. പിതൃസ്വത്ത് താനെ കൈയിലെത്തും.












Click it and Unblock the Notifications