Get Updates
Get notified of breaking news, exclusive insights, and must-see stories!

ധനയോഗം വന്നെത്തും, ബിസിനസില്‍ ലാഭം, വ്യാഴം ഈ രാശിക്കാര്‍ക്ക് സമ്മാനിക്കും നേട്ടങ്ങള്‍

ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ സ്ഥാനമാറ്റം നമ്മെ പല രീതിയില്‍ ബാധിക്കാറുണ്ട്. അതില്‍ ശുഭകരവും അശുഭകരവുമായ കാര്യങ്ങളുണ്ടെന്ന് നമുക്കറിയാം. അതുപോലെ തന്നെ വളരെ പ്രധാനപ്പെട്ടതാണ് വ്യാഴത്തിന്റെ മാറ്റങ്ങള്‍. നമ്മുടെ ജാതകത്തില്‍ വ്യാഴം ശക്തമാണെങ്കില്‍ നേട്ടങ്ങള്‍ ഉറപ്പാണ്. വലിയ അഭിവൃദ്ധി നമുക്കുണ്ടാവും. ജീവിതത്തില്‍ പല പ്രശ്‌നങ്ങളും നേരിടേണ്ടി വരുന്നത് വ്യാഴത്തിന്റെ സ്വാധീനം ക്ഷയിക്കുമ്പോഴാണ്.

സെപ്റ്റംബര്‍ അഞ്ച് മുതല്‍ വ്യാഴം പ്രതിലോമ ചലനം തുടങ്ങിയിട്ടുണ്ട്. എല്ലാ ഗ്രഹങ്ങളും പ്രതിലോമ ചലനത്തിലാവുന്നത് നല്ലതായിട്ടല്ല കാണുന്നത്. പക്ഷേ വ്യാഴം അങ്ങനെയല്ല. നമുക്ക് ഐശ്വര്യം സമ്മാനിക്കാന്‍ ഇതിലൂടെ സാധിക്കും. അതിലൂടെ ചില രാശിക്കാര്‍ക്ക് വലിയ നേട്ടമായും മാറും. ആ രാശിക്കാര്‍ ഏതൊക്കെയാണെന്ന് നോക്കാം.

astrology-today

മേടം: ഈ രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ പ്രതിലോമ ചലനത്തിലൂടെ ഗജലക്ഷ്മി രാജയോഗം ഉദിക്കുന്നതിനാണ്, ജീവിതത്തില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഫലങ്ങളാണ് ലഭിക്കാന്‍ പോകുന്നത്. വ്യാപാരികള്‍ക്ക് ഏറ്റവും വലിയ നേട്ടമുണ്ടാക്കാനാവും. അവരെ തേടി മികച്ച ലാഭം ബിസിനസില്‍ നിന്ന് ലഭിക്കും.

ഈ സമയത്ത് പുതിയ സംരംഭങ്ങള്‍ ആരംഭിച്ചാല്‍ അതിലും വലിയ വിജയങ്ങള്‍ നേടാനാവും. സംയുക്ത സംരംഭകര്‍ക്ക് ഇതേ നേട്ടം കൈവരിക്കാനാവും. ഈ കാലയളവില്‍ നിങ്ങളുടെ ജോലിയിലും അത്ഭുതകരമായ ഫലങ്ങള്‍ കൈവരിക്കാനാവും. നിങ്ങള്‍ എന്തെങ്കിലും കാര്യങ്ങള്‍ ആസൂത്രണം ചെയ്താല്‍ അത് വന്‍ വിജയം തേടിയെത്തും. ജോലി മികച്ച രീതിയില്‍ ചെയ്യാനാവും. ദാമ്പത്യജീവിതത്തിലും സന്തോഷമുണ്ടാവും.

കര്‍ക്കടകം: വ്യാഴത്തിന്റെ പ്രതിലോമ ചലനത്തിലായിരിക്കുമ്പോള്‍ കര്‍ക്കടക രാശിക്കാര്‍ക്ക് ഗജലക്ഷ്മി യോഗമുണ്ടാവും. ഇവരുടെ ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. കുടുംബ ജീവിതത്തിലും സന്തോഷം തേടിയെത്തും. ഈ രാശിക്കാരുടെ പത്താം ഭാവത്തില്‍ വ്യാഴം പ്രതിലോമ ചലനത്തിലായിരിക്കും. ഈ കാലഘട്ടം കര്‍ക്കടക രാശിക്കാരെ സംബന്ധിച്ച് ഏറ്റവും ഐശ്വര്യം ഉള്ള സമയമായിരിക്കും.

ബിസിനസിലും, ജോലിയിലും നിങ്ങളും വിജയവും, അതുപോലെ ലാഭവും പ്രതീക്ഷിക്കാം. സംരംഭകരാണെങ്കില്‍ വലിയ സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ജോലി ഉദ്യോഗാര്‍ഥികളെ തേടിയെത്തും. നിങ്ങള്‍ ആരംഭിക്കുന്ന ജോലിയിലെല്ലാം വിജയം നേടാന്‍ ഈ കാലയളവില്‍ സാധിക്കും.

മീനം: ഈ രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ പ്രതിലോമ ചലനത്താല്‍ ഗജലക്ഷ്മി രാജയോഗമുണ്ടാവും. ഭാഗ്യം നിങ്ങള്‍ക്ക് ഏറ്റവും അനുകൂലമായ സമയമായിരിക്കും ഇത്. വ്യാഴം മീനം രാശിയുടെ രണ്ടാം ഭാവത്തിലായിരിക്കും.

നിങ്ങളുടെ കുട്ടികള്‍ക്കും അതിന്റെ നേട്ടം ലഭിക്കും. സാമ്പത്തിക നിലയില്‍ കാര്യമായ പുരോഗതിയുണ്ടാവും. സമൂഹത്തില്‍ നിങ്ങള്‍ക്കുള്ള ബഹുമാനവും വര്‍ധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+