പുതിയ വീടും കാറും.. കൈ നിറയെ സ്വര്‍ണം; ഈ രാശിക്കാരുടെ ഭാഗ്യം തെളിഞ്ഞു
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യണം. മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീത ഫലമായിരിക്കും നല്‍കുക.
ഗ്രഹങ്ങള്‍ രാശി മാറുന്നതിനൊപ്പം സഞ്ചാരത്തിന്റെ രേഖയിലും മാറ്റമുണ്ടാകും. ഇതും മറ്റ് രാശിക്കാരില്‍ പലതരത്തിലുള്ള സ്വാധീനമുണ്ടാക്കിയേക്കാം. ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമുള്ള ഗ്രഹങ്ങളിലൊന്നാണ് വ്യാഴം. ദേവഗുരു ബൃഹസ്പതിയാണ് വ്യാഴത്തിന്റെ ദേവന്‍ എന്നാണ് അറിയപ്പെടുന്നത്. നിലവില്‍ ഇടവം രാശിയിലാണ് വ്യാഴം സഞ്ചരിക്കുന്നത്. ഇനി ഇതേ രാശിയില്‍ വക്രഗതിയില്‍ സഞ്ചരിക്കാനൊരുങ്ങുകയാണ് വ്യാഴം.

ഫെബ്രുവരി 5 വരെ ഇതേ സ്ഥിതിയിലായിരിക്കും വ്യാഴത്തിന്റെ സഞ്ചാരം. വ്യാഴത്തിന്റെ ഈ ചലനം എല്ലാ രാശിക്കാരിലും സ്വാധീനമുണ്ടാക്കും. എന്നാല്‍ മൂന്ന് രാശിക്കാരെ സംബന്ധിച്ച് അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും വ്യാഴം സമ്മാനിക്കുക. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത്തരത്തില്‍ വ്യാഴത്തിന്റെ വക്രഗതി ഗുണകരമായി തീരുക എന്ന് നോക്കാം.
മേടം
ഇടവം രാശിയിലെ വ്യാഴത്തിന്റെ വക്രഗതി സഞ്ചാരം മേടം രാശിക്കാര്‍ക്ക് ഗുണകരമാകും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. വിദേശത്ത് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പളത്തില്‍ ജോലി ലഭിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. കൃഷി, വ്യാപാരം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഈ കാലയളവില്‍ വലിയ ലാഭം പ്രതീക്ഷിക്കാം.
മിഥുനം
ഇടവം രാശിയിലെ വ്യാഴത്തിന്റെ വക്രഗതി സഞ്ചാരം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. സാമ്പത്തികമായി വലിയ നിലയില്‍ എത്താന്‍ സാധിക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാനാകും. പിതൃസ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നത് ഗുണം ചെയ്യും.
ചിങ്ങം
ഇടവം രാശിയിലെ വ്യാഴത്തിന്റെ വക്രഗതി സഞ്ചാരം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹം സഫലീകരിക്കപ്പെടും. എല്ലാ കാര്യത്തിലും ഭാഗ്യത്തിന്റെ അകമ്പടിയുണ്ടായിരിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും. പുതിയ വാഹനം, വീട്, വസ്തു എന്നിവ വാങ്ങിക്കാനുള്ള സാധ്യത കാണുന്നു. ഏറെ നാളായി അവിവാഹിതരായി തുടരുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും.












Click it and Unblock the Notifications