ഇവരുടെ സുവര്‍ണകാലം ആരംഭിച്ചു, പുരോഗതിയുടെ നാളുകള്‍, ഈ രാശിക്കാര്‍ക്ക് ധനനേട്ടങ്ങള്‍ തേടിയെത്തും
ചില ഗ്രഹങ്ങള്‍ അനുകൂലമായി മാറുമ്പോള്‍ നമ്മുടെ രാശിയും അതോടെ നല്ലതായി മാറുമെന്നാണ് ജ്യോതിഷത്തില്‍ വിശ്വസിക്കുന്നത്. ചിലര്‍ക്ക് അത് ഒട്ടും അനുകൂലമായിട്ടായിരിക്കില്ല മാറുന്നത്. അവരുടെ സമയം മോശമായിട്ടും അത് മാറ്റും. ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ ഗുരുവായിട്ടാണ് വ്യാഴം അറിയപ്പെടുന്നത്. ജാതകത്തില്‍ വ്യാഴം ഉച്ച സ്ഥാനത്താണെങ്കില്‍ ജീവിതത്തില്‍ അവര്‍ക്ക് യാതൊന്നിനും കുറവുണ്ടാവില്ല.
അറിവ്, ജോലി, ധാര്‍മിക, ബഹുമാനം എന്നിവയുടെ വാഹകനായിട്ടാണ് വ്യാഴത്തെ കണക്കാക്കുന്നത്. വ്യാഴത്തിന്റെ ചലനം വളരെ മന്ദഗതിയിലായിരിക്കും. എന്നാല്‍ പ്രഭാവം വളരെ വേഗത്തിലായിരിക്കും. അതിലൂടെ ജീവിതത്തില്‍ സൗഭാഗ്യങ്ങളുടെ കടന്നുവരവ് ചില രാശിക്കാരുടെ ജീവിതത്തിലുണ്ടാവും.

വ്യാഴത്തിന്റെ കൃപാകടാക്ഷം
വ്യാഴത്തിന്റെ കൃപയില്ലാതെ ഒരാള്‍ക്കും പുരോഗതി സാധ്യമല്ലെന്നാണ് ജ്യോതിഷത്തിലെ വിശ്വാസം. വ്യാഴത്തിന്റെ സഞ്ചാര മാറ്റത്തിലൂടെ ഐശ്വര്യ യോഗങ്ങളായ ഗജകേസരി യോഗം, ഹന്‍സ് യോഗം എന്നിവ രൂപപ്പെടും.
വ്യാഴം ശുഭ സ്ഥാനത്തുള്ളവരാണെങ്കില്‍ സത്യസന്ധരും സമാധാന പ്രിയരുമായിരിക്കും. ധനു, മീനം രാശികളുടെ അധിപനാണ് വ്യാഴം. അതുകൊണ്ട് പരമാവധി അനുഗ്രഹം ഈ രണ്ട് രാശിക്കാര്‍ക്കുമാണ് ഉണ്ടാവുക.
വ്യാഴത്തെ പ്രീതിപ്പെടുത്തണം
വ്യാഴം നിങ്ങളുടെ ജാതകത്തില്‍ ദുര്‍ബലമായ സ്ഥാനത്ത് നില്‍ക്കുന്നുണ്ടെങ്കില്‍ യാതൊരു കാരണത്താലും ഭയപ്പെടേണ്ടതില്ല. ഇവര്‍ക്ക് വ്യാഴത്തിന്റെ കൃപയുണ്ടാവും. അതേസമയം വ്യാഴം ദുര്‍ബലമായ സ്ഥലത്തുള്ളവര്‍ വ്യാഴാഴ്ച്ചകളില്‍ വ്രതം അനുഷ്ഠിക്കണം.
മഞ്ഞ വസ്ത്രങ്ങളും ഈ ദിവസം ധരിക്കണം. കടമാവ് കൊണ്ട് ഉണ്ടാക്കിയ ലഡു വിതരണം ചെയ്യുക. തേന്‍, മഞ്ഞ ധാന്യങ്ങള്‍, മഞ്ഞ് പൂക്കള്‍, പുഷ്ം, സ്വര്‍ണം എന്നിവയെല്ലാം വ്യാഴത്തെ ശക്തിപ്പെടുത്താന്‍ ചെയ്യാവുന്നതാണ്. വ്യാഴ മന്ത്രവും ചൊല്ലാം.
മീനം: ഈ രാശിക്കാര്‍ക്ക് ഇനി പുരോഗതിയുടെ നാളുകളായിരിക്കും. വ്യാഴത്തിന്റെ പ്രിയ രാശികളിലൊന്നാണ് മീനം. വ്യാഴത്തിന്റെ അനുഗ്രഹത്താല്‍ ഇവര്‍ ഏത് ജോലിയില്‍ ഏര്‍പ്പെട്ടാലും അത് പൂര്‍ത്തിയാക്കുന്നതില്‍ വിജയിക്കും. സാമ്പത്തികമായ നേട്ടങ്ങളാണ് ഇനി ഇവരുടെ ജീവിതത്തില്‍ ഉണ്ടാനവും. ഈ രാശിക്കാര്‍ ബിസിനസില്‍ വളരെയധികം ലാഭവും നേടും.
ധനു: വ്യാഴം ധനു രാശിയുടെ അധിപനാണ്. വ്യാഴത്തിന്റെ അനുഗ്രഹത്താല്‍ ഇവര്‍ക്ക് ജോലിയില്‍ വളരെയധികം മുന്നേറ്റമുണ്ടാവും. ഉയര്‍ന്ന സ്ഥാനങ്ങളും തേടിയെത്തും. വ്യാഴത്തിന്റെ അനുഗ്രഹം ഇവര്‍ക്കൊപ്പം എപ്പോഴും ഉള്ളത് കൊണ്ടാണിത്. ഈ രാശിയിലൂള്ളവര്‍ ബിസിനസില്‍ വലിയ നേട്ടങ്ങള്‍ കൊയ്യും. സാമ്പത്തികമായ നേട്ടങ്ങളുടെ കാലമാണ് ഇവര്‍ക്ക് ഇനിയുണ്ടാവുക.
ചിങ്ങം: ചിങ്ങം രാശിക്കാര്‍ക്ക് ബുധാദിത്യ രാജയോഗമാണ് രൂപപ്പെട്ടിരിക്കുന്നത്. ദൃശ്യജാതകത്തിന്റെ ധനഭാവത്തില്‍ ഈ യോഗം സംഭവിക്കുന്നതിനാല്‍ സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ പണം ഏറെ നാളായി കിട്ടാതെ മുടങ്ങി കിടക്കുന്ന അവസ്ഥയിലാണെങ്കില്‍ അത് തിരിച്ച് ലഭിക്കുക.
ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ ഈ രാശിക്കാര്‍ക്കുണ്ടാവും. ഏറ്റെടുത്ത ജോലികളെല്ലാം പൂര്‍ത്തിയാക്കും. മുടങ്ങി കിടക്കുന്ന ജോലികളും പൂര്‍ത്തിയാക്കും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. ആളുകള്‍ നിങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടും. ബന്ധങ്ങളും മെച്ചപ്പെടും.












Click it and Unblock the Notifications