പുത്തന്‍വീടും കാറും നിങ്ങളിലേക്ക്; കൈനിറയെ പണവും; ഈ രാശിക്കാരാണോ?
ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് ഉള്ളത്. ഏതൊരു വ്യക്തിയുടേയും ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ ജ്യോതിഷത്തിന്റെ അടിസ്ഥാനത്തില്‍ എഴുതപ്പെടുന്ന ജാതകം നോക്കി നിര്‍ണയിക്കാനാകും. ജനന സമയം, ജന്മനക്ഷത്രം, ഗ്രഹനില എന്നിവ അടിസ്ഥാനമാക്കിയാണ് ഇത് നിര്‍വചിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി, നക്ഷത്ര മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്.
എല്ലാ ഗ്രഹങ്ങളും കൃത്യമായ ഇടവേളകളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറി മാറി സഞ്ചരിക്കാറുണ്ട്. ഇതിനെയാണ് സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളുടേയും ജീവിതത്തെ സ്വാധീനിക്കും. എന്നാല്‍ പല തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്.

ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.
നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് വ്യാഴം.
ഗ്രഹങ്ങളുടെ ഗുരുവാണ് വ്യാഴം. ദേവഗുരു ബൃഹസ്പതിയാണ് വ്യാഴത്തിന്റെ പ്രതീകം. ഒരു രാശിയില്‍ ഒരു വര്‍ഷം നിലനില്‍ക്കുന്ന വ്യാഴത്തിന് ഒരു രാശിചക്രം പൂര്‍ത്തിയാക്കാന്‍ 12 വര്‍ഷത്തെ സമയം വേണം. ഒരു വ്യാഴവട്ടക്കാലം എന്ന് പറയുന്നത് ഇതിനെയാണ്. സമ്പത്ത്, വൈകാരികത, മാനസികാരോഗ്യം എന്നിവയെ സ്വാധീനിക്കുന്ന ഗ്രഹം കൂടിയാണ് വ്യാഴം. അതിനാല്‍ വ്യാഴത്തിന്റെ രാശി മാറ്റം ഏറെ പ്രധാനമാണ്.
നിലവില്‍ മിഥുനം രാശിയില്‍ ഉള്ള വ്യാഴം മാര്‍ച്ച് 11 ന് 06:17 ന് മിഥുനം രാശിയില്‍ നേര്‍ഗതിയില്‍ അതിന്റെ സഞ്ചാരം ആരംഭിക്കും. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ശുഭകരമായ വലിയ നേട്ടങ്ങള്‍ സമ്മാനിക്കും. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നമുക്ക് നോക്കാം...
മിഥുനം
മിഥുനം രാശിയിലെ വ്യാഴത്തിന്റെ നേര്‍രേഖാ സഞ്ചാരം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. തൊഴില്‍ രംഗത്ത് പുതിയ അവസരങ്ങള്‍ തേടി എത്തും. സാമ്പത്തിക സ്ഥിതിയില്‍ ഉണ്ടാവുന്ന പല മാറ്റങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും അനുഭവിക്കും.
കന്നി
കന്നി രാശിക്കാര്‍ക്ക് മിഥുനം രാശിയിലെ വ്യാഴത്തിന്റെ നേര്‍രേഖാ സഞ്ചാരം ഗുണം ചെയ്യും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടുന്നതോടെ പലവഴിക്ക് പണം നിങ്ങളുടെ കൈയിലെത്തും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. കഠിനാധ്വാനത്തിന് ഫലമുണ്ടാകും. അത് വഴി നേട്ടങ്ങള്‍ തേടി എത്തുകയും ചെയ്യും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടും.
ധനു
ധനു രാശിക്കാര്‍ക്ക് മിഥുനം രാശിയിലെ വ്യാഴത്തിന്റെ നേര്‍രേഖാ സഞ്ചാരം അനുകൂലമായിരിക്കും. ഏറെ നാളത്തെ പ്രണയ ബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. പുതിയ വീട്, വാഹനം എന്നിവ സ്വന്തമാക്കാനാകും. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് യോഗം കാണുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. നിക്ഷേപം ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ്.












Click it and Unblock the Notifications