Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്നേക്ക് അഞ്ചാം നാള്‍ സമ്പത്ത് കുമിഞ്ഞുകൂടും..! വരാനിരിക്കുന്നത് മഹാലക്ഷ്മിയോഗം, ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ രാശിമാറ്റങ്ങള്‍ക്കും അവ തമ്മിലുള്ള യോജിപ്പുകള്‍ക്കും വലിയ പ്രാധാന്യമാണുള്ളത്. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ് എന്നാണ് പറയപ്പെടുന്നത്.

കുടുംബത്തിന് 35 കിലോ അരി മാറും; വ്യക്തിക്ക് 7 കിലോ, റേഷന്‍ അട്ടിമറിക്കാന്‍ ശ്രമം എന്ന് പിണറായി
കുടുംബത്തിന് 35 കിലോ അരി മാറും; വ്യക്തിക്ക് 7 കിലോ, റേഷന്‍ അട്ടിമറിക്കാന്‍ ശ്രമം എന്ന് പിണറായി

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ

Jupiter-Sun Conjunction

നവഗ്രഹങ്ങളുടെ തലവനും ഊര്‍ജ്ജസ്രോതസ്സുമായ സൂര്യനും, ദേവന്മാരുടെ ഗുരുവെന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യാഴവും ഒരുമിച്ച് വരുന്നത് ജ്യോതിഷത്തില്‍ അങ്ങേയറ്റം ശുഭകരമായ ഒരു കൂടിച്ചേരലായിട്ടാണ് കണക്കാക്കപ്പെടുന്നത്. ജ്ഞാനത്തിന്റെയും ഭാഗ്യത്തിന്റെയും പ്രതീകമായ ദേവഗുരുവും ചൈതന്യത്തിന്റെ അധിപനായ സൂര്യനും ഒന്നിക്കുമ്പോള്‍ പ്രപഞ്ചത്തില്‍ വലിയ ഊര്‍ജ്ജമാറ്റമാണ് ദൃശ്യമാകുക.

ലുലുവിൽ ഓഫർ നാളെ മുതൽ; 50 ശതമാനം വിലക്കുറവിൽ സാധനങ്ങൾ വാങ്ങാം
ലുലുവിൽ ഓഫർ നാളെ മുതൽ; 50 ശതമാനം വിലക്കുറവിൽ സാധനങ്ങൾ വാങ്ങാം

ഈ രണ്ട് പ്രബല ഗ്രഹങ്ങള്‍ ഒരേ രാശിയില്‍ ഒത്തുചേരുമ്പോള്‍ അത്യപൂര്‍വ്വമായ രാജയോഗങ്ങളാണ് രൂപപ്പെടുന്നത്. കരിയറിലും ജീവിതത്തിലും വലിയ നേട്ടങ്ങള്‍ ഇതിലൂടെ വന്നുചേരും. ജൂലൈ 16-ന് ഇത്തരത്തില്‍ അതിശക്തമായ ഒരു ജ്യോതിഷ പ്രതിഭാസത്തിന് പ്രപഞ്ചം സാക്ഷ്യം വഹിക്കാന്‍ പോകുകയാണ്. അന്ന് പ്രതാപിയായ സൂര്യന്‍ മിഥുനം രാശിയിലെ തന്റെ സഞ്ചാരം അവസാനിപ്പിച്ച് കര്‍ക്കടകം രാശിയിലേക്ക് പ്രവേശിക്കും.

വിദ്യയുടെയും ധനത്തിന്റെയും അധിപനായ വ്യാഴം നേരത്തെ തന്നെ കര്‍ക്കടക രാശിയില്‍ എത്തിയിട്ടുണ്ട്. മംഗളഗ്രഹങ്ങളുടെ ഈ അത്യപൂര്‍വ്വ ഒത്തുചേരല്‍ എല്ലാ രാശിക്കാരുടെയും ജീവിതത്തെ പലവിധത്തില്‍ സ്വാധീനിക്കും. കര്‍ക്കടക രാശിയില്‍ സൂര്യനും വ്യാഴവും ഒന്നിച്ചു ചേരുന്നത് മഹാലക്ഷ്മി രാജയോഗത്തിന് കാരണമാകും. വ്യാഴത്തിന്റെ ഉച്ചരാശിയാണ് കര്‍ക്കടകം എന്നതിനാല്‍ ഈ സംയോജനത്തിന് ഇരട്ടി ശക്തിയായിരിക്കും അനുഭവപ്പെടുക.

ഈ രാശിമാറ്റം പന്ത്രണ്ട് രാശിക്കാരുടെയും ജീവിതത്തില്‍ പലവിധ ചലനങ്ങള്‍ ഉണ്ടാക്കും. എന്നാല്‍ ഇനി പറയുന്ന മൂന്ന് രാശിക്കാര്‍ക്ക് അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും ഇതുവഴി ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നോക്കാം...

'വിരൽ ട്രിഗറിലാണ്', ഭീഷണി മുഴക്കിയ ട്രംപിന് മറുപടിയുമായി ഇറാൻ
'വിരൽ ട്രിഗറിലാണ്', ഭീഷണി മുഴക്കിയ ട്രംപിന് മറുപടിയുമായി ഇറാൻ

മേടം

മേടം രാശിക്കാര്‍ക്ക് സൂര്യന്റെയും വ്യാഴത്തിന്റെയും സംയോജനം വഴി രൂപപ്പെടുന്ന മഹാലക്ഷ്മി രാജയോഗം അനുകൂലമായിരിക്കും. ഈ രാശിക്കാരുടെ ജാതകത്തിലെ നാലാം ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പൈടുന്നത്. അതിനാല്‍ പുതിയ വീട്, വാഹനം എന്നിവ സ്വന്തമാക്കാന്‍ ഇവര്‍ക്ക് സാധിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ കഠിനാധ്വാനത്തിന് അര്‍ഹിച്ച അംഗീകാരം ലഭിക്കും.

മിഥുനം

സൂര്യന്റെയും വ്യാഴത്തിന്റെയും സംയോജനം വഴി രൂപപ്പെടുന്ന മഹാലക്ഷ്മി രാജയോഗം മിഥുനം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഈ രാശിക്കാരുടെ ജാതകത്തില്‍ സമ്പിന്റെ രണ്ടാം ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടുന്നത്. അതിനാല്‍ തന്നെ സാമ്പത്തികമായി വലിയ ഉന്നതിയിലെത്താന്‍ ഇവര്‍ക്ക് സാധിക്കും. ആര്‍ക്കെങ്കിലും കടം കൊടുത്ത് ദീര്‍ഘകാലമായി തിരികെ കിട്ടാതെ അവശേഷിച്ചിരുന്ന പണം ഈ സമയത്ത് അപ്രതീക്ഷിതമായി കൈകളില്‍ വന്നുചേരും.

കര്‍ക്കടകം

സൂര്യന്റെയും വ്യാഴത്തിന്റെയും സംയോജനം വഴി രൂപപ്പെടുന്ന മഹാലക്ഷ്മി രാജയോഗം കര്‍ക്കടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് തങ്ങളുടെ കരിയറിലെ ഏറ്റവും മികച്ച തൊഴിലവസരങ്ങള്‍ ഈ കാലയളവില്‍ തേടിയെത്തും. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും നിങ്ങളെ തേടിയെത്തും. കുടുംബജീവിതത്തില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന തര്‍ക്കങ്ങളും അസ്വാരസ്യങ്ങളും പൂര്‍ണ്ണമായും പരിഹരിക്കപ്പെടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+