ഈ രാശിക്കാരാണോ? സമ്പത്തില്‍ ആറാടാം, ആഗ്രഹിച്ചതെന്തും നേടും; കുബേരനെ പോലെ ജീവിക്കാം
രാശിമാറ്റത്തിന് ജ്യോതിഷത്തില്‍ പ്രത്യേക സ്ഥാനം തന്നെയുണ്ട്. നമ്മുടെ ജീവിതത്തെ മൊത്തത്തില്‍ മാറ്റാന്‍ ഗ്രഹങ്ങളുടെ മാറ്റത്താല്‍ സാധ്യമാകും. അതുപോലെ ഏമെയ് മാസം വ്യാഴത്തില്‍ രാശിമാറ്റമുണ്ടാകും. ഏകദേശം ഒരു വര്‍ഷത്തോളം വ്യാഴം ഒരു രാശിയില്‍ ത ന്നെ തുടരും. ഇടവ രാശിയിലേക്കാണ് മെയ് ഒന്നിന് വ്യാഴം മാറാന്‍ പോകുന്നത്.
ഇത് പന്ത്രണ്ട് രാശിക്കാരിലും സ്വാധീനം ചെലുത്തും. എന്നാല്‍ അനുകൂല ഫലം ചിലര്‍ക്ക് മാത്രമേ ലഭിക്കും. അതുപോലെ ചിലര്‍ക്ക് ശുഭകരവും അശുഭകരവുമായ കാര്യങ്ങള്‍ ഈ രാശിമാറ്റത്തിലൂടെ സംഭവിക്കാറുണ്ട്. എന്നാല്‍ അനുകൂല ഫലം ലഭിക്കുന്നവര്‍ സമ്പത്തും ഐശ്വര്യവുമെല്ലാം ജീവിതത്തില്‍ ഉണ്ടാവും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

മേടം: ഈ രാശിക്കാര്‍ക്ക് വ്യാവത്തിന്റെ സംക്രമം ഏറെ നേട്ടങ്ങള്‍ സമ്മാനിക്കും. തൊഴില്‍ മേഖലയിലുള്ളവരാണെങ്കില്‍ ഇവര്‍ ആഗ്രഹിച്ച സ്ഥാനക്കയറ്റം ലഭിക്കും. ശമ്പളത്തില്‍ വലിയ വര്‍ധനവുണ്ടാകും. പല അംഗീകാരങ്ങളും തേടിയെത്തും. വ്യാഴത്തിന്റെ സംക്രമത്തോടെ മേടം രാശിക്കാര്‍ക്ക് സാമ്പത്തികമായി ഉയര്‍ച്ചകള്‍ മാത്രമാണ് ഉണ്ടാവുക.
ബിസിനസ് ചെയ്യുന്നവരാണെങ്കില്‍ കൈനിറയെ സമ്പത്തുണ്ടാവും. നിക്ഷേപകര്‍ക്ക് വലിയ ലാഭം സ്വന്തമാക്കാനാവും. ധനനേട്ടങ്ങള്‍ ധാരാളം വരുന്നതോടെ ജീവിതത്തില്‍ സന്തോഷകരമായ കാലയളവണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്.
ഇടവം: വ്യാഴം ഇടവ രാശിയിലേക്ക് മാറുന്നത് ഇടവം രാശിക്കാരുടെ ജീവിതം വലിയ രീതിയില്‍ മാറ്റി മറിക്കും. നേട്ടങ്ങള്‍ ഓരോന്നായി ഇവരുടെ ജീവിതത്തിലേക്ക് എത്തും. കൈനിറയെ സമ്പത്ത് സ്വന്തമാക്കാനുള്ള അവസരം ഇടവം രാശിക്കാര്‍ക്ക് ലഭിക്കും. ജീവിതത്തില്‍ ഉത്സാഹവും ആത്മവിശ്വാസവുമെല്ലാം വര്‍ധിക്കും.
ധനനേട്ടങ്ങള്‍ ഓരോന്നായി ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരും. വ്യാഴത്തിന്റെ രാശിമാറ്റം ഇടവം രാശിക്കാര്‍ക്കാണ് കൂടുതല്‍ നേട്ടങ്ങള്‍ സമ്മാനിക്കുക. പെട്ടെന്നുള്ള ലാഭം ഇവര്‍ക്ക് ലഭിക്കാനുള്ള സാധ്യതയേറും. പുതിയ വരുമാന മാര്‍ഗങ്ങള്‍ ഉടലെടുക്കും. ജോലി സ്ഥലത്ത് വലിയ അംഗീകാരങ്ങളും ലഭിക്കും.
കര്‍ക്കടകം: വ്യാഴ സംക്രമം കാരണം കര്‍ക്കടം രാശിക്കാര്‍ക്ക് സൗഭാഗ്യങ്ങളുടെ വലിയ നിര തന്നെ തേടിയെത്തും. ആഗ്രഹങ്ങള്‍ പലതും സഫലമാകുന്ന സമയമാണ് ഇവര്‍ക്ക് വരാനിരിക്കുന്നത്. ജോലിയില്‍ നിലനിന്നിരുന്ന തടസ്സങ്ങള്‍ എല്ലാം നീങ്ങികിട്ടും.
ആത്മവിശ്വാസം വര്‍ധിക്കാനും ഇത് വഴിയൊരുക്കും. വരുമാനത്തില്‍ ഇരട്ടിയില്‍ അധികമുള്ള വര്‍ധവുണ്ടാകും. ബിസിനസില്‍ നിന്ന് വലിയ ലാഭമുണ്ടാവും. കുടുംബാംഗങ്ങളുടെ പിന്തുണയും ലഭിക്കും.
ചിങ്ങം: ഈ രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ വ്യാഴ സംക്രമത്തെ തുടര്‍ന്ന് ലഭിക്കും. ബിസിനസ് ചെയ്യുന്നവര്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാനുള്ള അവസരമുണ്ടായിരിക്കും. സര്‍ക്കാര്‍ ജോലി സ്വപ്‌നം കാണുന്നുണ്ടെങ്കില്‍ വിദ്യാര്‍ത്ഥികള്‍ അതില്‍ വിജയിക്കും. പൂര്‍വിക സ്വത്തില്‍ നിന്നും വലിയ നേട്ടങ്ങളുണ്ടാവും. അപ്രതീക്ഷിതമായ സാമ്പത്തിക ലാഭങ്ങള്‍ ഒന്നിന് പുറകേ ഒന്നായി ഇവരെ തേടിയെത്തും.
കന്നി: വ്യാഴത്തിന്റെ സംക്രമത്തെ തുടര്‍ന്ന് കന്നി രാശിക്കര്‍ക്ക് ഭാഗ്യത്തിന്റെ അകമ്പടിയുണ്ടാവും. എല്ലാ ആഗ്രഹങ്ങളും ഈ രാശിക്കാര്‍ക്ക് നിറവേറ്റാനാവും. തടസ്സപ്പെട്ട ജോലികളെല്ലാം പൂര്‍ത്തിയാക്കാന്‍ സാധിക്കും.
സാമ്പത്തിക നിലയില്‍ വലിയ മുന്നേറ്റമുണ്ടാവും. കടം കൊടുത്ത പണം തിരിച്ച് ലഭിക്കും. സ്ഥലവും വാഹനവും വാങ്ങാന്‍ അവസരമൊരുങ്ങും. വ്യാഴത്തിന്റെ സ്വാധീനം കുടുംബ ജീവിതത്തിലും തൊഴില്‍ മേഖലയിലും പോസിറ്റീവായ ഫലങ്ങള്‍ ലഭിക്കാനിടയാക്കും.












Click it and Unblock the Notifications