ഇനിയാണ് ബെസ്റ്റ് സമയം! ലോട്ടറി എടുത്താല്‍ പോലും അടിക്കും; ഈ 4 രാശിക്കാര്‍ക്ക് നല്ല നേരം
ജ്യോതിഷത്തിൽ വളരെ പ്രധാനപ്പെട്ടൊരു കാര്യമാണ് ഗ്രഹങ്ങളുടെ രാശി മാറ്റം. ഗ്രഹങ്ങൾ രാശി മാറുമ്പോൾ അത് എല്ലാ രാശിക്കാരിലും മാറ്റങ്ങൾ ഉണ്ടാക്കുന്നു. ചില ഗ്രഹങ്ങൾ രാശി മാറുമ്പോൾ ചി രാശിക്കാർക്ക് നല്ല കാലമായിരിക്കും എന്നാൽ മറ്റ് ചിലർക്ക് മോശം കാലവും ആയിരിക്കാം. വ്യത്യസ്തമായ അനുഭവം ആയിരിക്കും ഉണ്ടാവുക.
ചില ഗ്രഹങ്ങളുടെ രാശി മാറ്റം മോശം സമയം കൊണ്ടുവരുമ്പോൾ ചില ഗ്രഹങ്ങളുടെ രാശി മാറ്റം ആകട്ടെ വളരെ നല്ല കാലം ആണ് കൊണ്ടുവരിക. ഇപ്പോൾ ഏറ്റവും പ്രധാനപ്പെട്ട ഗ്രഹങ്ങളിൽ ഒന്നായ വ്യാഴം അതിന്റെ രാശി മാറുകയാണ് ഈ മാസം. ഒക്ടോബർ 26നാണ് രാശിമാറ്റം. മീനരാശിയിൽ സാധാരണ ഗതിയിൽ വ്യാഴം സഞ്ചരിക്കും. 2022 നവംബർ 24 വരെ വ്യാഴം ഇവിടെ തുടരും. ഏതൊക്കെ രാശിക്കാർക്കാണ് ഈ രാശിമാറ്റം മറ്റങ്ങൾ കൊണ്ടുവരിക എന്നുനോക്കാം...

ഇടവം: മീനരാശിയിലെ വ്യാഴത്തിന്റെ സഞ്ചാരം ഇടവം രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും. ഇടവം രാശിക്കാരെ സംബന്ധിച്ച് വരാനിരിക്കുന്നത് വളരെ നല്ല ദിവസങ്ങൾ ആണ്. വ്യാഴത്തിന്റെ രാശി മാറ്റം നല്ല കാലം കൊണ്ടുവരുന്നു രാശികളിലൊന്നാണ് ഇടവം. വ്യാഴം മീനരാശിയിൽ സംക്രമിക്കുന്നത് ഈ രാശിക്കാർക്ക് വരുമാനത്തിൽ വർധനവ് കൊണ്ടുവരും. വാഹനം, വസ്തുവകകൾ എന്നിവ വാങ്ങുന്നതിന് അവസരമുണ്ടാകും. ആഗ്രഹിക്കുന്ന സൗഭാഗ്യങ്ങൾ തേടിവരും.

മിഥുനം: വ്യാഴം മീനരാശിയിൽ സംക്രമിക്കുന്നത് ഈ രാശിക്കാർക്ക് വലിയ മാറ്റങ്ങൾ ആണ് കൊണ്ടുവരിക. തൊഴിൽ, സമ്പത്ത് എന്നീ മേഖലയിലെല്ലം നല്ല പുരോഗതി വരും. പുതിയ തൊഴിലവസരങ്ങൾ ലഭിക്കും. മിഥുനം രാശിക്കാർക്ക് പുരോഗതിയുടെ സമയമാണിത്. ബിസിനസ് മെച്ചപ്പെടും. കാലകാലങ്ങളായി അസുഖം കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് രോഗത്തിൽ നിന്ന് മുക്തി ലഭിക്കും.

കർക്കടകം: വ്യാഴത്തിന്റെ രാശിമാറ്റം കർക്കടക രാശിക്കാർക്ക് വളരെ നല്ല മാറ്റങ്ങൾ കൊണ്ടുവരും. ഈ രാശിക്കാർക്ക് പുരോഗതിയുടെ കാലമാണ്. ജീവതത്തിൽ സന്തോഷം ഉണ്ടാകും. തടസം നേരിട്ടിരുന്ന ജോലികൾ പൂർത്തീകരിക്കും. ബിസിനസിൽ ലാഭം ലഭിക്കും. വിദേശയാത്രകൾക്കും അവസരമുണ്ടാകും.

കുംഭം: മീനം രാശിയിൽ വ്യാഴത്തിന്റെ സംക്രമണം കുംഭ രാശിക്കാർക്ക് വിശ്വാസിക്കാൻ സാധിക്കാത്തത്രയും സൗഭാഗ്യം കൊണ്ടുവരും. വ്യാഴത്തിന്റെ രാശി മാറ്റം സമയത്ത് സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ബിസിനസിൽ ലാഭം കൂടും. ജോലിസ്ഥലത്ത് ബഹുമാനം വർധിക്കും.












Click it and Unblock the Notifications