സുവര്‍ണകാലം തുടങ്ങി, വ്യാഴത്തിന്റെ അനുഗ്രഹത്താല്‍ രാജയോഗം, ഈ രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ തേടിയെത്തും
ഗ്രഹങ്ങളുടെ രാശിമാറ്റം എപ്പോഴും സംഭവിക്കുന്ന കാര്യമാണ്. ഒരു നിശ്ചിത കാലയളവിന് ശേഷം ഓരോ ഗ്രഹത്തിന്റെ സ്ഥാനത്തിലും മാറ്റം വരും. അത് ഗുണകരമായും ദോഷകരമായിട്ടുമെല്ലാം ചില രാശിക്കാരെ ബാധിക്കാം. ഇത്തരം രാശിമാറ്റത്തിന്റെ ഭാഗമായി ഗ്രഹങ്ങള്‍ അതിന്റെ ചലനം മാറ്റുകയും ചെയ്യുന്നു. ദേവഗുരുവായ വ്യാഴം ഇപ്പോള്‍ മേടരാശിയിലാണ്. ഇത് ഡിസംബര്‍ 31നാണ് പൂര്‍ത്തിയാക്കുക.
ഇതുവഴി ചില രാശിക്കാരില്‍ ഭാഗ്യം നിറഞ്ഞ് നില്‍ക്കും. പുതുവര്‍ഷത്തില്‍ ഇവര്‍ക്ക് വ്യാഴത്തിന്റെ അനുഗ്രഹത്താല്‍ നല്ല കാര്യങ്ങള്‍ സംഭവിക്കും. വ്യാഴം മേടരാശിയിലേക്ക് പ്രവേശിക്കുന്നതിനാല്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് നേട്ടങ്ങള്‍ ഉണ്ടാവുകയെന്ന് നോക്കാം.

കര്‍ക്കടകം: വ്യാഴം മേടം രാശിയില്‍ എത്താന്‍ പോകുന്നതിനാല്‍ നേട്ടം കര്‍ക്കടക രാശിക്കാര്‍ക്കുണ്ടാവും. ബിസിനസില്‍ ലാഭം പ്രതീക്ഷിക്കുന്നവര്‍ക്ക് അക്കാര്യം തേടിയെത്തും. പ്രതീക്ഷിച്ചിരിക്കുന്ന നേട്ടങ്ങളെല്ലാം ബിസിനസില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിക്കും. ജീവിതത്തില്‍ ഉടനീളം പുതിയ സുവര്‍ണാവസരങ്ങള്‍ തേടിയെത്തും.
അതിലൂടെ ജീവിതം സൗഭാഗ്യങ്ങള്‍ നിറഞ്ഞതാവും. സ്വന്തമായി ഭൂമിയും വാഹനവും വാങ്ങാനുള്ള അവസരമുണ്ടാകും. വിദേശയാത്രയ്ക്ക് മോഹമുണ്ടെങ്കില്‍ അതും സാധ്യമാകും. അതിനുള്ള അവസരം തേടിയെത്തും. കൂട്ടുകച്ചവടം പോലുള്ള സംരംഭങ്ങള്‍ തുടങ്ങാന്‍ ഏറ്റവും നല്ല സമയമാണിത്. എന്ത് കാര്യത്തിലും പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ഈ രാശിക്കാര്‍ വിജയം കാണും. സാമ്പത്തിക സ്ഥിതിയില്‍ വന്‍ പുരോഗതിയുണ്ടാവും.
ചിങ്ങം: ഈ രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ അനുഗ്രഹം പുരോഗതിയുടെ നാളുകള്‍ സമ്മാനിക്കും. വ്യാഴം മേടരാശിയില്‍ പ്രവേശിക്കുന്നത് ഒരുപാട് മികച്ച നേട്ടങ്ങള്‍ സമ്മാനിക്കും. വരുമാനം വന്‍ തോതില്‍ വര്‍ധിക്കും. ബിസിനസ് ഉള്ളവരാണെങ്കില്‍ അതിലും വന്‍ ലാഭം നിങ്ങളെ തേടിയെത്തും.
പണം ധാരാളം ജീവിതത്തിലേക്ക് എത്തും. ജീവിതത്തില്‍ തൊഴില്‍ അന്വേഷിച്ച് നടക്കുന്നവരാണെങ്കില്‍ പുതിയ തൊഴിലവസരം ലഭിക്കും. വലിയ വിജയങ്ങളും, സാമ്പത്തിക നേട്ടങ്ങളും ജീവിതത്തില്‍ ഉടനീളം നിങ്ങള്‍ക്ക് ലഭിക്കും. ഈ രാശിക്കാര്‍ക്കുള്ള ഏറ്റവും പ്രത്യേകത പുരോഗതിയായിരിക്കും.
കന്നിരാശി: വ്യാഴത്തിന്റെ അനുഗ്രഹത്താല്‍ കന്നി രാശിക്കാര്‍ക്ക് ഒരുപാട് നേട്ടങ്ങള്‍ ലഭിക്കും. പുതുവര്‍ഷത്തില്‍ ഇവരെ തേടി മികച്ച അവസരങ്ങള്‍ എത്തും. വരുമാനത്തിന്റെ കാര്യത്തില്‍ ആശങ്കയുണ്ടെങ്കില്‍ അത് മാറികിട്ടും. ഈ രാശിക്കാരുടെ വരുമാനം കാര്യമായി തന്നെ വര്‍ധിക്കും. നിക്ഷേപത്തിന് നല്ല സമയം.
അതുപോലെ തന്നെ നിക്ഷേപത്തില്‍ നിന്ന് മികച്ച വരുമാനവും ലഭിക്കും. കുടുംബത്തിന്റെ പിന്തുണ ഈ അവസരത്തിലുണ്ടാവും. വിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് അതില്‍ വിജയിക്കാനാവും. സമ്പത്ത് ശേഖരിക്കുന്നതിലും വിജയമുണ്ടാവും. ചിലര്‍ക്ക് വിദേശയാത്രയ്ക്കും അവസരം ലഭിക്കും. ജോലിയും മികച്ചതായിരിക്കും.












Click it and Unblock the Notifications