സമ്പത്ത് കൊണ്ട് ആറാടാം, ലോട്ടറി എടുക്കാന്‍ പറ്റിയ സമയം; ഈ ഭാഗ്യരാശിക്കാര്‍ക്ക് അടിപൊളി സമയം
പുതുപുത്തന്‍ പ്രതീക്ഷകളുമായി 2023 എന്ന വര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് നാം എല്ലാവരും. കഴിഞ്ഞ പോയ നല്ലതും ചീത്തയുമായ കാലത്തെ മറന്ന് പുതിയ പ്രതീക്ഷകളോടെയാണ് 2023നെ വരവേല്‍ക്കുന്നത്. ജ്യോതിഷ ശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരെ സംബന്ധിച്ച് ഏറ്റവും മികച്ച വര്‍ഷം കൂടിയാണ് 2023. ഒട്ടേറെ രാശിമാറ്റങ്ങളാണ് 2023ല്‍ നടക്കാന്‍ ഒരുങ്ങുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വ്യാഴത്തിന്റെ രാശിമാറ്റം.

2023ല്‍ വ്യാഴം മീനം രാശിവിട്ട് മേടം രാശിയിലേക്ക് പ്രവേശിക്കുകയാണ്. ഇതേ തുടര്‍ന്ന് ഗജലക്ഷ്മി യോഗമാണ് രൂപപ്പെടുക. ജ്യോതിഷ ശാസ്ത്ര പ്രകാരം ഏറ്റവും ശുഭകരമായ സമയമാണിത്. ഈ യോഗമുള്ളവരുടെ സാമ്പത്തിക നില എപ്പോഴും ഭദ്രമായിരിക്കും. ഒരിക്കലും സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരില്ല എന്നതാണ് മറ്റൊരു പ്രത്യേകത.

ബിസ്‌നസ് അടക്കമുള്ളവയില്‍ നിന്ന് മികച്ച ലാഭം പ്രതീക്ഷിക്കാം. വിദേശ രാജ്യങ്ങളില്‍ അടക്കം പ്രശസ്തി നേടിക്കൊടുക്കും. ഈ യോഗത്തിന്റെ ഫലമായി ചില രാശിക്കാര്‍ക്ക് വമ്പന്‍ നേട്ടങ്ങളുടെ സമയമാണ്. മൂന്ന് രാശിക്കാര്‍ക്കാണ് ഈ സമയത്ത് പ്രധാന നേട്ടങ്ങളുണ്ടാകുക. ആ രാശിക്കാര്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

മേടം
ഗജലക്ഷമി യോഗം സൃഷ്ടിക്കുന്നതോടെ മേടം രാശിക്കാരെ സംബന്ധിച്ച് ഏറ്റവും നല്ല അടിപൊളി സമയമാണ്. ഇവര്‍ക്ക് വലിയ സാമ്പത്തിക നേട്ടങ്ങളാണ് ഈ സമയത്ത് ഉണ്ടാകുക. വ്യാഴം രാശിമാറി മേടരാശിയിലേക്കാണ് പോകുന്നത്. ഈ സമയത്ത് തൊഴില്‍ രംഗത്ത് പുരോഗതിയുണ്ടാകും. പുതിയ സ്ഥാനമാനങ്ങള്‍ തേടിയെത്തും. മക്കളുടെ ഭാഗത്ത് നിന്ന് മികച്ച വാര്‍ത്തകള്‍ ലഭിക്കും. കോടതി വ്യവഹാരങ്ങളില്‍ നിങ്ങള്‍ക്ക് അനുകൂലമാകും.

ധനു
ഈ സമയത്ത് ധനു രാശിക്കാര്‍ക്ക് പ്രതീക്ഷിക്കാത്ത ചില നേട്ടങ്ങള്‍ വന്നുചേരും. വ്യാഴം ധനു രാശിയുടെ അഞ്ചാം ഭാവത്തിലാണ് സഞ്ചരിക്കുന്നത്. അതുകൊണ്ട് ബിസ്‌നസ് ചെയ്യുന്നവരെ സംബന്ധിച്ച് ഏറ്റവും മികച്ച സമയമാണ്.

ബിസ്‌നസുകാര്‍ക്ക് വലിയ വിജയം തന്നെ ഈ സമയത്തുണ്ടാകും. സ്‌നേഹ ബന്ധങ്ങള്‍ ശക്തിപ്പെടാന്‍ ഈ സമയത്ത് കാരണമാകും. പഠന ആവശ്യങ്ങളുമായി ബന്ധപ്പെട്ട് വിദേശത്ത് പോകാനുള്ള അവസരമുണ്ടാകും.

മിഥുനം
മിഥുനം രാശിക്കാരെ സംബന്ധിച്ച് സാമ്പത്തികമായി വലിയ നേട്ടങ്ങളാണ് ഈ സമയത്തുണ്ടാകുക. വരുമാനത്തില്‍ വലിയ മാറ്റങ്ങള്‍ ഈ സമയത്തുണ്ടാകും. പണ്ട് നിങ്ങള്‍ നടത്തിയ നിക്ഷേപങ്ങളില്‍ നിന്ന് ഈ സമയത്താണ് നേട്ടമുണ്ടാകുക. ഓഹരി വിപണിയില്‍ നിന്ന് ഈ സമയത്താണ് നേട്ടമുണ്ടാക്കിയെടുക്കാന്‍ സാധിക്കും.

ബിസ്‌നസ് ചെയ്യുന്നവര്‍ക്ക് ഏറ്റവും മികച്ച സമയമാണ്. വലിയ ഇടപാടുകള്‍ ഈ സമയത്ത് നിങ്ങളെ തേടിവരും. ലോട്ടറി എടുക്കുന്നവര്‍ക്ക് ഇതാണ് ബെസ്റ്റ് ടൈം. ലാഭമുണ്ടാകാനുള്ള എല്ലാ സാധ്യതയുണ്ട്. ബാങ്കിംഗ്, മീഡിയ, വിദ്യാഭ്യാസ മേഖല എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ നേട്ടങ്ങള്‍ ഈ സമയത്ത് ഉണ്ടാകും.












Click it and Unblock the Notifications