Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗഭാഗ്യങ്ങള്‍ ജീവിതത്തിലേക്ക് ഒഴുകും, സമ്പത്ത് കൊണ്ട് ആറാട്ട്; ഈ രാശിക്കാര്‍ക്ക് അടിപൊളി സമയം

ജ്യോതിഷത്തില്‍ വ്യാഴത്തിന് വലിയ പ്രധാന്യമാണുള്ളത്. ദേവഗുരു എന്നാണ് വ്യാഴത്തെ അറിയപ്പെടുന്നത്. കൂടാതെ ജ്ഞാനഗ്രഹം എന്ന പേരിലും വ്യാഴം അറിയപ്പെടും. വ്യാഴത്തിന്റെ രാശിമാറ്റം 12 രാശിക്കാരുടെ ജീവിതത്തിലും വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുന്നു. ചിലരുടെ ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ മറ്റ് ചിലരുടെ ജീവിതത്തില്‍ മോശം കാര്യങ്ങള്‍ സംഭവിക്കുന്നു.

2023 ഏപ്രില്‍ 22ന് വ്യാഴം മേട രാശിയില്‍ പ്രവേശിച്ചിരിക്കുകയാണ്. വ്യാഴത്തിന്റെ ഈ രാശിമാറ്റം മൂന്ന് രാശിക്കാരെ സംബന്ധിച്ച് ശുഭകരമായ ഒരുപാട് കാര്യങ്ങള്‍ക്ക് കാരണമാകുന്നു. 2024 മേയ് 1 വരെ വ്യാഴം മേടം രാശിയില്‍ തന്നെ തുടരും. മേടം, ധനു, കര്‍ക്കടകം എന്നീ രാശിക്കാര്‍ക്കാണ് ഇതിന്റെ ഫലങ്ങള്‍ ലഭിക്കുക. ഈ രാശിക്കാരെ സംബന്ധിച്ച് സൗഭാഗ്യങ്ങളുടെ കാലമാണ്. എന്തൊക്കെയാണ് ഈ ഭാഗ്യരാശിക്കാര്‍ക്ക് സംഭവിക്കുകയെന്ന് നോക്കാം.

astrology

വ്യാഴത്തിന്റെ സംക്രമം മേടം രാശിക്കാരെ സംബന്ധിച്ച് അടിപൊളി സമയമാണ്. കാരണം, ഈ രാശിയിലാണ് വ്യാഴം നിലവില്‍ സഞ്ചരിക്കുന്നത്. ഈ രാശിയുടെ ഒമ്പതാമത്തെയും പന്ത്രണ്ടാമത്തെയും ഭാവങ്ങളുടെ അധിപനായി വ്യാഴം കണക്കാക്കപ്പെടുന്നു. പണവുമായി ബന്ധപ്പെട്ടുള്ള നിങ്ങളുടെ പ്രശ്‌നങ്ങളും ഈ സമയത്ത് ഇല്ലാതാകും. ബിസിനസില്‍ വലിയ ലാഭം ഈ സമയത്ത് പ്രതീക്ഷിക്കാം. ആത്മീതയില്‍ താല്‍പര്യം വര്‍ദ്ധിക്കുന്ന സമയം കൂടിയാണിത്.

കര്‍ക്കിടകം രാശിക്കാരുടെ പത്താം ഭാവത്തിലാണ് വ്യാഴം സ്ഥിതി ചെയ്യുന്നത്. ഇത് കര്‍ക്കിടകം രാശിക്കാരുടെ ജീവിതത്തില്‍ വലിയ ഭാഗ്യം കൊണ്ടുവരും. വ്യാപാരികള്‍ക്ക് ഏറ്റവും മികച്ച സമയമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍ക്രിമെന്റിനൊപ്പം പ്രമോഷന്‍ ലഭിക്കാനുള്ള എല്ലാ സാധ്യതയും ഈ സമയത്ത് കാണുന്നുണ്ട്. ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാണ് ഏറ്റവും അനുയോജ്യമായ സമയം. വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും അനുകൂലമായ സമയമാണ്.

ധനു രാശിക്കാര്‍ക്ക് ഏറ്റവും അടിപൊളി സമയമാണിത്. ധനുവിന്റെ അഞ്ചാം ഭാവത്തിലാണ് വ്യാഴം സ്ഥിതി ചെയ്യുന്നത്. ഈ സമയത്ത് നിങ്ങളുടെ ആരോഗ്യം തൃപ്തികരമായിരിക്കും. മതപരമായ കാര്യങ്ങളില്‍ താല്‍പര്യം വര്‍ദ്ധിക്കും. ജീവിതത്തില്‍ പുതിയ സന്തോഷങ്ങള്‍ നിങ്ങളെ തേടിയെത്തും. അപ്രതീക്ഷിതമായി സാമ്പത്തിക നേട്ടം നിങ്ങളെ ഈ സമയത്ത് തേടിയെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+