Get Updates
Get notified of breaking news, exclusive insights, and must-see stories!

കഷ്ടകാലം മാറാന്‍ പോകുന്നു.. ദിവസങ്ങള്‍ക്കുള്ളില്‍ ഇവര്‍ സമ്പന്നരാകും; ഇതാണോ നിങ്ങളുടെ രാശി?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ അവയുടെ രാശി മാറുന്നുണ്ട്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് ദോഷഫലങ്ങള്‍ ആയിരിക്കും സമ്മാനിക്കുക.

ജ്യോതിഷപ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് വ്യാഴം. വ്യാഴത്തെ മഹത്വം, ഐശ്വര്യം, സന്തോഷം, സമൃദ്ധി, അറിവ് എന്നിവയുടെ ദാതാവായിട്ടാണ് കണക്കാക്കിയിരിക്കുന്നത്. ഒരാളുടെ ജാതകത്തില്‍ വ്യാഴം ബലവാനാണെങ്കില്‍ ആ വ്യക്തിക്ക് ശുഭഫലങ്ങള്‍ ലഭിക്കും. എന്നാല്‍ ജാതകത്തില്‍ വ്യാഴം ദുര്‍ബലമാകുമ്പോള്‍ നേരെ വിപരീതമായ ഫലമായിരിക്കും ലഭിക്കുക.

astrology

വ്യാഴം രാശി മാറുമ്പോഴെല്ലാം എല്ലാ രാശി ചിഹ്നങ്ങളിലുമുള്ള ആളുകള്‍ക്ക് ഏതെങ്കിലും തരത്തില്‍ അതിന്റെ സ്വാധീനം അനുഭവപ്പെടും. ഡിസംബര്‍ മുതല്‍ വ്യാഴം മേടം രാശിയില്‍ നേര്‍രേഖയില്‍ ആണ് സഞ്ചരിക്കുക. ഇത് ചില രാശിക്കാരെ സംബന്ധിച്ച് വലിയ നേട്ടങ്ങള്‍ക്ക് കാരണമാകും. ഏതൊക്കെ രാശിക്കാര്‍ക്കാണ് വ്യാഴത്തിന്റെ നേര്‍രേഖാ സഞ്ചാരം ഗുണപരമാകാന്‍ പോകുന്നത് എന്ന് നോക്കാം.

മേടം

വ്യാഴം മേടം രാശിയില്‍ നേര്‍രേഖയില്‍ സഞ്ചരിക്കുന്നത് മേടം രാശിക്കാര്‍ക്ക് ഗുണപരമായിരിക്കും. ഇക്കാലയളവില്‍ ഇവരുടെ ആത്മവിശ്വാസം വര്‍ധിക്കും. സമൂഹത്തില്‍ ആദരവും ബഹുമാനവും വര്‍ധിക്കും. പ്രണയ ബന്ധം വിവാഹത്തിലേക്ക് വഴി മാറും. എന്ച് ചെയ്താലും ഭാഗ്യത്തിന്റെ പിന്തുണ ഈ രാശിക്കാര്‍ക്ക് ലഭിക്കും. വ്യാഴം ഭാഗ്യത്തിന്റെ അധിപനും മേടം രാശിയുടെ 12-ാം ഭാവവുമാണ്.

മീനം

മീനം രാശിക്കാര്‍ക്കും വ്യാഴം മേടം രാശിയില്‍ നേര്‍രേഖയില്‍ സഞ്ചരിക്കുന്നത് അനുകൂല ഫലങ്ങള്‍ സമ്മാനിക്കും. മീനം രാശിയുടെ അധിപനാണ് വ്യാഴം. അതിനാല്‍ തന്നെ ഇവരുടെ സാമ്പത്തിക സ്ഥിതിയില്‍ അനുകൂലമായ മാറ്റങ്ങളുണ്ടാകും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു.

ധനു

വ്യാഴം മേടം രാശിയില്‍ നേര്‍രേഖയില്‍ സഞ്ചരിക്കുന്നത് ധനു രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ സമ്മാനിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. പിതൃസ്വത്ത് താനെ കൈയിലെത്തും. ആസ്തിയില്‍ രണ്ടിരട്ടി വരെ വര്‍ധനവിന് സാധ്യത കാണുന്നു. ഏറെ നാളായി വിവാഹം ആലോചിക്കുന്നവര്‍ക്ക് യോജിച്ച പങ്കാളിയെ തന്നെ ലഭിക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ വിജയം കൈവരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+