കാത്തിരിക്കുന്നത് വന്‍ഭാഗ്യം... വിലപിടിപ്പുള്ള സമ്മാനം കൈയിലെത്തും, വരുമാനം ഇരട്ടിക്കും; ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറാറുണ്ട്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഗ്രഹസംക്രമണം വിപരീതഫലമായിരിക്കും സമ്മാനിക്കുക.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹമാണ് വ്യാഴം. ഭാഗ്യം, ജ്ഞാനം, ദാമ്പത്യ സുഖം എന്നിവയുടെ ഘടകമാണ് വ്യാഴം. ഗ്രഹങ്ങളുടെ അധിപന്‍ എന്നാണ് വ്യാഴത്തെ വിശേഷിപ്പിക്കുന്നത്. നിലവില്‍ മേടം രാശിയിലാണ് വ്യാഴം സഞ്ചരിക്കുന്നത്. മേയ് ഒന്ന് മുതല്‍ വ്യാഴം ഇടവം രാശിയിലേക്ക് നീങ്ങും. ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമാണ് വ്യാഴം.

മേയ് മാസത്തിലെ വ്യാഴ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ച് അനിതരസാധാരണമായ നേട്ടങ്ങളാണ് വ്യാഴത്തിന്റെ സംക്രമണം സമ്മാനിക്കുക. സമ്പത്തിന്റെ ദേവനായ കുബേരന്‍ ഈ രാശിക്കാരുടെ മേല്‍ അനുഗ്രഹം ചൊരിയും. ഏതൊക്കെ രാശിക്കാര്‍ക്കാണ് വ്യാഴത്തിന്റെ സംക്രമണം ഗുണകരമാകുക എന്ന് നോക്കാം.
മേടം
ഇടവം രാശിയിലേക്കുള്ള വ്യാഴത്തിന്റെ പ്രവേശനം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പുതിയ വരുമാന മാര്‍ഗങ്ങള്‍ തുറക്കപ്പെടും. സാമ്പത്തികമായി വലിയ ഉന്നതിയിലെത്താന്‍ സാധിക്കും. ഇതുവഴി ആഡംബര ജീവിതമാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ നേട്ടമാണ് ലഭിക്കുക. ബിസിനസ് വിപുലപ്പെടുത്താനുള്ള ശ്രമങ്ങള്‍ വിജയം കാണും.
ചിങ്ങം
ഇടവം രാശിയിലേക്കുള്ള വ്യാഴത്തിന്റെ പ്രവേശനം ചിങ്ങം രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ വലിയ നേട്ടം കൊയ്യും. ആഗ്രഹിക്കുന്നതെന്തും സ്വന്തമാക്കാനാകും. മുന്‍കാല നിക്ഷേപം ഭാവിയില്‍ വലിയ ലാഭം നല്‍കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. വിദേശത്ത് ജോലി തേടുന്നവര്‍ക്ക് അനുകൂല സമയം.
കര്‍ക്കടകം
ഇടവം രാശിയിലേക്കുള്ള വ്യാഴത്തിന്റെ പ്രവേശനം കര്‍ക്കടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. വിദേശത്ത് ജോലി, ഉന്നതപഠനം എന്നിവ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലം. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹം സഫലമാകും. സാമ്പത്തികമായി നേട്ടം കൈവരിക്കാനാകും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂല സമയം. വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും.












Click it and Unblock the Notifications