Get Updates
Get notified of breaking news, exclusive insights, and must-see stories!

സമ്പത്ത് ഇരട്ടിക്കാന്‍ പോകുന്നു, പുത്തന്‍ വീടും കാറും സ്വന്തമാക്കും; 2025 ല്‍ ഈ രാശിക്കാര്‍ക്ക് ഭാഗ്യകാലം

ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ രാശി മാറ്റത്തിനും നക്ഷത്രമാറ്റത്തിനും സംയോജനത്തിനും എല്ലാം വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. സമാനമായി ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ നക്ഷത്രമാറ്റവും നടത്താറുണ്ട്. ഇതിന്റെ പ്രാധാന്യം പന്ത്രണ്ട് രാശിക്കാരിലും പ്രകടമാകും.

ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ജ്യോതിഷത്തില്‍ ഏറെ സവിശേഷതകളുള്ള ഗ്രഹമാണ് വ്യാഴം. അറിവ്, ജ്ഞാനം എന്നിവയുടെ കാരകനാണ് വ്യാഴം എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. വ്യാഴത്തിന്റെ അനുഗ്രഹമുള്ളവര്‍ വിദ്യാഭ്യാസത്തിലും ജോലിയിലും ഒരുപോലെ ശോഭിക്കും എന്നാണ് വിശ്വാസം.

astrology

12 വര്‍ഷം കൂടുമ്പോഴാണ് വ്യാഴം ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറുക. 2025 ല്‍ വ്യാഴം രാശി മാറാന്‍ തയ്യാറെടുക്കുകയാണ്. എന്നാല്‍ നക്ഷത്രപ്രകാരം രോഹിണിയില്‍ തന്നെയായിരിക്കും വ്യാഴത്തിന്റെ സഞ്ചാരം. വ്യാഴം രോഹിണി നക്ഷത്രത്തില്‍ തുടരുന്നത് ചില രാശിക്കാര്‍ക്ക് വലിയ ഭാഗ്യം കൊണ്ടുവരും. ഏതെല്ലാം രാശിക്കാരാണ് ഇത ഗുണപരമായി ഭവിക്കാന്‍ പോകുന്നത് എന്ന് നോക്കാം.

കര്‍ക്കടകം

വ്യാഴത്തിന്റെ രോഹിണി നക്ഷത്രത്തിലൂടേയുള്ള സഞ്ചാരം കര്‍ക്കടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സാമ്പത്തികമായി വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. പിതൃസ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹം സഫലീകരിക്കപ്പെടും. ലോട്ടറി ഭാഗ്യം തേടിയെത്താന്‍ സാധ്യതയുണ്ട്.

ഏറെ നാളായി അവിവാഹിതരായി തുടരുന്നവര്‍ക്ക് യോജിച്ച വിവാഹബന്ധം തന്നെ ലഭിക്കും. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കാനുള്ള സാധ്യത കാണുന്നു. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യാം.

മീനം

വ്യാഴത്തിന്റെ രോഹിണി നക്ഷത്രത്തിലൂടേയുള്ള സഞ്ചാരം മീനം രാശിക്കാര്‍ക്ക് ശുഭകരമായ നേട്ടങ്ങള്‍ സമ്മാനിക്കും. പുതിയ വാഹനം, വസ്തു, വീട് എന്നിവ വാങ്ങാനുള്ള സാധ്യതയുണ്ട്. പുതിയ വീട്ടില്‍ ആഡംബരപൂര്‍ണമായ ജീവിതമാണ് കാത്തിരിക്കുന്നത്. സ്വര്‍ണം പോലെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വെച്ചടി വെച്ചടി കയറ്റമായിരിക്കും.

ബിസിനസ് വിപുലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ഗതിവേഗം കൈവരിക്കും. കൃഷി, വ്യാപാരം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇരട്ടി ലാഭം കൊയ്യാം. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് വലിയ നേട്ടം ലഭിക്കാനുള്ള സാധ്യത കാണുന്നു.

മിഥുനം

വ്യാഴത്തിന്റെ രോഹിണി നക്ഷത്രത്തിലൂടേയുള്ള സഞ്ചാരം മിഥുനം രാശിക്കാര്‍ക്ക് വലിയ ഭാഗ്യങ്ങള്‍ സമ്മാനിക്കും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ പിന്തുണയുണ്ടായിരിക്കും. ഇത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ കാരണമാകും. വിദേശത്ത് ജോലി തേടുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പളത്തില്‍ അവസരം ലഭിക്കും. ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ അവസാനിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+