Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊന്നും പണവും വന്ന് മൂടും, പുതിയ വീടും കാറും സ്വന്തമാക്കാം; ഈ രാശിക്കാരാണോ?

എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും ജ്യോതിഷത്തില്‍ സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പ്രാധാന്യം എല്ലാ രാശിക്കാര്‍ക്കും ലഭിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ രാശി മാറ്റം അനുകൂല ഫലം നല്‍കുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് പ്രതികൂലഫലമായിരിക്കും സമ്മാനിക്കുക.

ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമുള്ള ഗ്രഹങ്ങളിലൊന്നാണ് വ്യാഴം. ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറാന്‍ വ്യാഴത്തിന് 12 വര്‍ഷം സമയം വേണം. അതുകൊണ്ട് തന്നെ ഏറ്റവും പതുക്കെ രാശി ചക്രം പൂര്‍ത്തിയാക്കുന്ന ഗ്രഹമാണ് വ്യാഴം. പുതുവര്‍ഷത്തിലേക്ക് കടക്കാന്‍ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങളെ ഉള്ളൂ. വ്യാഴത്തിന്റെ രാശി മാറ്റം സംഭവിക്കുന്നു എന്നതാണ് 2025 ല്‍ നടക്കാന്‍ പോകുന്ന ഏറ്റവും വലിയ പ്രത്യേകത.

Jupiter Transit

നിലവില്‍ ഇടവം രാശിയിലാണ് വ്യാഴം സഞ്ചരിക്കുന്നത്. എന്നാല്‍ അടുത്ത വര്‍ഷം വ്യാഴം ഇടവത്തില്‍ നിന്ന് മിഥുനത്തിലേക്ക് മാറും. പിന്നീട് 12 വര്‍ഷം വ്യാഴത്തിന്റെ സഞ്ചാരം മിഥുനം രാശിയിലായിരിക്കും. വ്യാഴത്തിന്റെ സഞ്ചാര മാറ്റം പന്ത്രണ്ട് രാശിക്കാരിലും കാര്യമായ സ്വാധീനം ചെലുത്തും. എന്നാല്‍ ഇനി പറയുന്ന മൂന്ന് രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ രാശി മാറ്റം ഏറെ ഗുണം ചെയ്യും. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നോക്കാം.

മകരം

ഇടവം രാശിയില്‍ നിന്ന് മിഥുനം രാശിയിലേക്കുള്ള വ്യാഴത്തിന്റെ സഞ്ചാരം മകരം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. മകരം രാശിയുടെ ആറാം ഭാവത്തില്‍ ആയിരിക്കും വ്യാഴത്തിന്റെ സഞ്ചാരം. ഇത് ഇവര്‍ക്ക് സൗഭാഗ്യം കൊണ്ട് വരും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹമുണ്ടായിരിക്കും. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. നിരവധി അംഗീകാരങ്ങള്‍ നിങ്ങളെ തേടിയെത്തും.

സാമ്പത്തികമായി വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. പുതിയ വീട്, സ്വത്തുവകകള്‍ എന്നിവ വാങ്ങാന്‍ യോഗം കാണുന്നു. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു. ദാമ്പത്യ ജീവിതം സന്തുഷ്ടകരമായിരിക്കും.

മീനം

ഇടവം രാശിയില്‍ നിന്ന് മിഥുനം രാശിയിലേക്കുള്ള വ്യാഴത്തിന്റെ സഞ്ചാരം മീനം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഈ രാശിക്കാരുടെ നാലാം ഭാവത്തില്‍ ആണ് വ്യാഴം സ്ഥിതി ചെയ്യുന്നത്. അതിനാല്‍ ഈ രാശിക്കാര്‍ക്ക് വലിയ ഗുണങ്ങള്‍ വരും വര്‍ഷം ലഭിക്കും. സാമ്പത്തിക സ്ഥിതി മുന്‍പത്തേക്കാള്‍ മെച്ചപ്പെടും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു.

ബിസിനസില്‍ വലിയ നേട്ടം കൊയ്യും. ബിസിനസ് വിപുലപ്പെടുത്താന്‍ ആലോചനയുണ്ടെങ്കില്‍ അനുയോജ്യമായ സമയമാണ്. വിദേശത്ത് ജോലി, ഉന്നത പഠനം എന്നിവ തേടുന്നവര്‍ക്ക് അനുകൂല സമയം. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹം സഫലീകരിക്കപ്പെടും.

കുംഭം

ഇടവം രാശിയില്‍ നിന്ന് മിഥുനം രാശിയിലേക്കുള്ള വ്യാഴത്തിന്റെ സഞ്ചാരം കുംഭം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പൂര്‍വിക സ്വത്ത് നിങ്ങളുടെ കൈയിലെത്തും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യാനാകും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. ഇതെല്ലാം നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. വിദ്യാര്‍ഥികള്‍ക്കും അനുകൂല സമയമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+