നല്ലകാലത്തിന് തുടക്കമായി, ഈ രാശിക്കാരുടെ തലവര തെളിഞ്ഞു; നിങ്ങളുമുണ്ടോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറ്റം നടത്തുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഈ പ്രക്രിയയെ പറയുന്നത് ഗ്രഹ സംക്രമണം എന്നാണ്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കാറുണ്ട്. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും.

ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. അതേസമയം മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷത്തില്‍ ഒമ്പത് ഗ്രഹങ്ങളെയാണ് കണക്കാക്കിയിരിക്കുന്നത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

Jupiter transit 2026

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

ജ്യോതിഷപ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് വ്യാഴം. ഗ്രഹങ്ങളുടെ ഗുരു എന്ന് അറിയപ്പെടുന്ന വ്യാഴം ദേവഗുരു ബൃഹസ്പതിയുടെ പ്രതീകമാണ്. വളരെ സാവധാനം സഞ്ചരിക്കുന്ന ഗ്രഹം കൂടിയാണിത്. ഒരു രാശിയില്‍ ഒരു വര്‍ഷം തങ്ങുന്ന വ്യാഴത്തിന് ഒരു രാശിചക്രം പൂര്‍ത്തിയാക്കാന്‍ 12 വര്‍ഷത്തെ സമയം വേണ്ടി വരാറുണ്ട്. ഒരു വ്യാഴവട്ടക്കാലം എന്ന് പറയുന്നത് ഇതിനെയാണ്.

രാശി മാറ്റുന്നത് പോലെ ഗ്രഹങ്ങള്‍ നക്ഷത്രവും മാറ്റാറുണ്ട്. ഇത്തരത്തില്‍ ഇന്നലെ പുലര്‍ച്ചെ വ്യാഴം അതിന്റെ നക്ഷത്രസമൂഹം മാറ്റിയിരിക്കുന്നു. ഇതോടെ ചില രാശിക്കാരുടെ തലവരയും മാറിയിരിക്കുകയാണ്. ഏതൊക്കെ രാശിക്കാര്‍ക്കാണ് വ്യാഴത്തിന്റെ നക്ഷത്ര സംക്രമണം കൊണ്ട് നേട്ടങ്ങളുണ്ടാകുക എന്ന് നമുക്ക് നോക്കാം..

മേടം

മേടം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ നക്ഷത്ര സംക്രമണം ഗുണകരമായിരിക്കും. ഏറെ നാളായി മുടങ്ങി കിടക്കുന്ന ഗൃഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കും. പുതിയ വീട്ടിലേക്ക് അധികം താമസിയാതെ താമസം മാറാനാകും. പുത്തന്‍ വീട്ടില്‍ രാജകീയ ജീവിതമാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.

കര്‍ക്കിടകം

വ്യാഴത്തിന്റെ നക്ഷത്ര സംക്രമണം കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പലവഴിക്ക് പണം കൈയിലെത്തും. ഇത് നിങ്ങളുടെ സാമ്പത്തിക നില ഭദ്രമാക്കും. സ്വര്‍ണം പോലെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു. കലാ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികച്ച അവസരങ്ങള്‍ വന്നുചേരും.

കന്നി

കന്നി രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ നക്ഷത്ര സംക്രമണം അനുകൂലമായിരിക്കും. തൊഴില്‍ രംഗത്ത് ശോഭിക്കാനാകും. വിദേശത്ത് ജോലി, ഉന്നത പഠനം എന്നിവ അന്വേഷിക്കുന്നവര്‍ക്ക് മികച്ച സമയമാണ് എന്ന് കാണുന്നു. സമൂഹത്തില്‍ പേരും പ്രശസ്തിയും നേടാനാകും. കോടതി വ്യവഹാരങ്ങളില്‍ നിങ്ങള്‍ക്ക് അനുകൂലമായി വിധി വരും. വസ്തു സംബന്ധമായ ഇടപാടുകളില്‍ വലിയ ലാഭം നിങ്ങളെ തേടിയെത്തും.

മകരം

വ്യാഴത്തിന്റെ നക്ഷത്ര സംക്രമണം മകരം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഏറെ നാളത്തെ പ്രണയബന്ധം വിവാഹ ജീവിതത്തില്‍ കലാശിക്കും. കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും പിന്തുണയോടെയായിരിക്കും വിവാഹം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറഞ്ഞുനില്‍ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+