ഒരാഴ്ച കൂടി കഴിഞ്ഞാല്‍ രാജയോഗത്തിന് സമാനമായ നേട്ടം; ഈ രാശിക്കാര്‍ക്കിനി ഭാഗ്യകാലം
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.
ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളുമുണ്ട്.

എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറ്റം നടത്തുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഗ്രഹങ്ങളുടെ ഇത്തരം സഞ്ചാരത്തെയാണ് സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും സ്വാധീനിക്കും എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ അത് ബാധിക്കുന്ന രീതി ഓരോ രാശിക്കാരിലും വ്യത്യസ്തമായിരിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ അനുകൂലമായിരിക്കും.
അതേസമയം മറ്റ് ചില രാശിക്കാര്‍ക്ക് പ്രതികൂലമായെന്നും വരാം. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് വ്യാഴം. ദേവഗുരു ബൃഹസ്പതിയാണ് വ്യാഴത്തിന്റെ പ്രതീകം. ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹങ്ങളിലൊന്ന് കൂടിയാണ് ഇത്. ഒരു രാശിയില്‍ ഒരു വര്‍ഷം തങ്ങുന്ന വ്യാഴത്തിന് ഒരു രാശിചക്രം പൂര്‍ത്തിയാക്കാന്‍ 12 വര്‍ഷത്തെ സമയം വേണ്ടി വരും.
ഒരു വ്യാഴവട്ടക്കാലം എന്ന് പറയുന്നത് ഇതിനെയാണ്. നിലവില്‍ മിഥുനം രാശിയിലുള്ള വ്യാഴം ജൂണ്‍ 2-ന് വ്യാഴം കര്‍ക്കടകം രാശിയിലേക്ക് പ്രവേശിക്കും. കര്‍ക്കടകം രാശിയില്‍ വ്യാഴം ഉച്ചസ്ഥിതിയില്‍ ആയിരിക്കും എത്തുക. ഇത് നല്‍കുന്ന സവിശേഷമായ ഊര്‍ജ്ജം പലരുടേയും ജീവിതത്തില്‍ പോസിറ്റീവ് എനര്‍ജി നിറയ്ക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് വ്യാഴത്തിന്റെ രാശി മാറ്റം അനുകൂലമായ ഫലങ്ങള്‍ സമ്മാനിക്കുക എന്ന് നോക്കാം.
കന്നി
മിഥുനം രാശിയില്‍ നിന്ന് കര്‍ക്കടകം രാശിയിലേക്കുള്ള വ്യാഴത്തിന്റെ മാറ്റം കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റം, ശമ്പള വര്‍ധനവ്, ട്രാന്‍സ്ഫര്‍ എന്നിവയ്ക്കുള്ള സാധ്യത തെളിയുന്നു. വിദേശത്ത് ജോലി തേടുന്നവരെ സംബന്ധിച്ചിടത്തോളം അനുകൂലമായ സാഹചര്യമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ വിജയം വരിക്കാന്‍ സാധിക്കും. പ്രൊഫഷണല്‍ രംഗത്ത് തിളങ്ങാനാകും. പൂര്‍വിക സ്വത്ത് തടസങ്ങളും തര്‍ക്കങ്ങളുമില്ലാതെ നിങ്ങളുടെ കൈയിലെത്തും.
തുലാം
തുലാം രാശിക്കാര്‍ക്ക് മിഥുനം രാശിയില്‍ നിന്ന് കര്‍ക്കടകം രാശിയിലേക്കുള്ള വ്യാഴത്തിന്റെ മാറ്റം ഗുണം ചെയ്യും. കുടുംബത്തില്‍ വിവാഹം പോലുള്ള മംഗളകരമായ കര്‍മ്മങ്ങള്‍ നടക്കും. ഏത് കാര്യം ചെയ്യുമ്പോഴും സഹോദരങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പിന്തുണ ലഭിക്കും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി ദീര്‍ഘയാത്രകള്‍ നടത്തേണ്ടി വന്നേക്കാം. കുടുംബബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാകും. കൃഷിയുമായി ബന്ധപ്പെട്ട ബിസിനസ് ചെയ്യുന്നവര്‍ക്കും ബിസിനസുകാര്‍ക്കും നല്ലകാലമാണ്.
മകരം
മിഥുനം രാശിയില്‍ നിന്ന് കര്‍ക്കടകം രാശിയിലേക്കുള്ള വ്യാഴത്തിന്റെ മാറ്റം മകരം രാശിക്കാര്‍ക്ക് അനുഗ്രഹമായിരിക്കും. കുടുംബത്തോടൊപ്പം ദീര്‍ഘസമയം ചെലവഴിക്കാനാകും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. പുതിയ വാഹനം സ്വന്തമാക്കാനാകും. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം സന്താനഭാഗ്യം ഉണ്ടാകും. ആത്മീയകാര്യങ്ങളില്‍ ശ്രദ്ധ കുറയാന്‍ പാടില്ല. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്.















Click it and Unblock the Notifications