ഇതാണോ നിങ്ങളുടെ രാശി? പൊന്നില്‍ മൂടാന്‍ പോകുന്നു, ജൂണ്‍ 2 മുതല്‍ നല്ലകാലം ആരംഭിക്കും
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറി മാറി സഞ്ചരിക്കുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഈ പ്രക്രിയയെ സംക്രമണം എന്നാണ് ജ്യോതിഷത്തില്‍ വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും.
എന്നാല്‍ അത് പല തരത്തിലുള്ള മാറ്റങ്ങളായിരിക്കും വ്യക്തികള്‍ക്ക് സമ്മാനിക്കുക. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ അനുകൂലമായ ഫലങ്ങള്‍ സമ്മാനിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് പ്രതികൂല ഫലങ്ങളായിരിക്കും പ്രദാനം ചെയ്യുന്നത്. ജ്യോതിഷപ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ.

ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ് എന്നാണ് പറയപ്പെടുന്നത്. മലയാള മാസത്തെ അടിസ്ഥാനമാക്കി ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെ 12 രാശികളും ഉണ്ട്. രാശിക്കൂറ് കണക്കാക്കുന്നത് ഇതിനെ അടിസ്ഥാനമാക്കിയാണ്.
നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് വ്യാഴം.
ഗ്രഹങ്ങളുടെ ഗുരുസ്ഥാനീയനായ വ്യാഴത്തെ ദേവഗുരു ബൃഹസ്പതിയുടെ പ്രതീകമായാണ് കണക്കാക്കുന്നത്. വ്യാഴം ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹങ്ങളിലൊന്ന് കൂടിയാണ്. ഒരു രാശിയില്‍ ഒരു വര്‍ഷമാണ് വ്യാഴം തങ്ങുക. ഇത്തരത്തില്‍ ഒരു രാശിചത്രം പൂര്‍ത്തിയാക്കാന്‍ വ്യാഴത്തിന് 12 വര്‍ഷത്തെ സമയം ആവശ്യമായി വരും. വ്യാഴവട്ടക്കാലം എന്ന് പറയുന്നത് ഇതിനെയാണ്.
നിലവില്‍ മിഥുനം രാശിയിലുള്ള വ്യാഴം ജൂണ്‍ 2-ന് പുലര്‍ച്ചെ ഏകദേശം 4:30-ഓടെ വ്യാഴം കര്‍ക്കടകം രാശിയിലേക്ക് പ്രവേശിക്കുകയാണ്. ജ്യോതിഷത്തില്‍ അതീവ പ്രാധാന്യമുള്ള രാശി മാറ്റമായി ഇതിനെ കണക്കാക്കുന്നു. ഇത് എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശിക്കാര്‍ എന്ന് നോക്കാം..
ഇടവം
ഇടവം രാശിക്കാര്‍ക്ക് വ്യാഴം കര്‍ക്കിടകം രാശിയിലേക്ക് പ്രവേശിക്കുന്നത് ഗുണം ചെയ്യും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹമുണ്ടായിരിക്കും. അതുകൊണ്ട് തന്നെ ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങൡ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ ആവോളം ലഭിക്കും. മുന്‍കാല നിക്ഷേപങ്ങളിലൂടേയും നേട്ടം കൊയ്യാം.
കര്‍ക്കിടകം
വ്യാഴം കര്‍ക്കിടകം രാശിയിലേക്ക് പ്രവേശിക്കുന്നത് കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളെല്ലാം സഫലീകരിക്കപ്പെടും. ഈ രാശിക്കാര്‍ക്ക് ഭാഗ്യാനുഭവങ്ങളുടെ വലിയൊരു കാലഘട്ടത്തിനാണ് തുടക്കമിടുന്നത്. മുടങ്ങിക്കിടന്ന വിവാഹാലോചനകള്‍ നടക്കാനും കരിയറില്‍ അപ്രതീക്ഷിത മുന്നേറ്റമുണ്ടാകാനും ഈ മാറ്റം സഹായിക്കും
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് വ്യാഴം കര്‍ക്കിടകം രാശിയിലേക്ക് പ്രവേശിക്കുന്നത് ശുഭകരമായിരിക്കും. കുടുംബത്തില്‍ വിവാഹം പോലുള്ള മംഗളകരമായ കര്‍മ്മങ്ങള്‍ നടക്കും. കര്‍ക്കടക രാശിയിലേക്കുള്ള വ്യാഴത്തിന്റെ മാറ്റം വിവാഹത്തിനും ഗൃഹപ്രവേശത്തിനും ഏറെ അനുയോജ്യമാണ് എന്ന് കാണുന്നു. പലവഴിക്ക് പണം കൈയിലെത്തും. വരാനിരിക്കുന്നത് എല്ലാവര്‍ക്കും ഐശ്വര്യപൂര്‍ണ്ണമായ നാളുകളായിരിക്കും















Click it and Unblock the Notifications