കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാഴരാശി മാറ്റം നിങ്ങള്‍ക്ക് എങ്ങനെ?

  • By അനില്‍ പെരുന്ന - 9847531232
Google Oneindia Malayalam News

മേടക്കൂറ് - വ്യാഴമാറ്റം മേടക്കൂറുകാര്‍ക്ക് ദോഷകരമായിരിക്കും. അഷ്ടമത്തിലേക്കാണ് ഗുരുമാറുന്നത്.

ഇടവക്കൂറ് - വ്യാഴത്തിന്റെ മാറ്റം പൊതുവെ വളരെ ഗുണകരമായിരിക്കും. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അധികവും നടക്കുന്നതാണ്.

മിഥുനക്കൂറ് - വ്യാഴം ആറിലേക്കു മാറുന്നു. ഇത് ഒരു നല്ല മാറ്റമല്ല. കാര്യങ്ങളെല്ലാം തടസ്സപ്പെടും

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ¼)

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ¼)

വ്യാഴമാറ്റം മേടക്കൂറുകാര്‍ക്ക് ദോഷകരമായിരിക്കും. അഷ്ടമത്തിലേക്കാണ് ഗുരുമാറുന്നത്. പലവിധ പ്രയാസങ്ങള്‍ അനുഭവപ്പെടും. എല്ലാ കാര്യങ്ങളിലും തടസ്സവിഷമതകള്‍ ഉണ്ടാകും. ധനനഷ്ടങ്ങള്‍ ഉണ്ടാകും. രോഗവിഷമങ്ങള്‍ വര്‍ദ്ധിക്കുവാനിടയുള്ളതിനാല്‍ സൂക്ഷിക്കണം. വീഴ്ച, പരിക്കുകള്‍ ഇവ സംഭവിച്ചേക്കാം. മാനസികമായ വിഷമതകള്‍ വര്‍ദ്ധിക്കുന്നതിനിടയുണ്ട്. പുതിയ കാര്യങ്ങള്‍ തുടങ്ങുന്നതിന് അനുകൂലായ സമയമല്ല. ഗൃഹത്തില്‍ വളരെ ദോഷാത്മകമായ ചില സ്ഥിതിവിശേഷങ്ങള്‍ കാണുന്നു. കുടുംബത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാകും. സംഭാഷണത്തില്‍ വളരെ ആത്മനിയന്ത്രണം ശീലിക്കുന്നത് നന്നായിരിക്കും. സകല ദോഷശാന്തിക്കായി മഹാനാരായണബലി നടത്തുകയും പത്മരാഗക്കല്ല് ധരിക്കുകയും ചെയ്യുക.

ഇടവം (കാര്‍ത്തിക ¾, രോഹിണി, മകയിരം ½)

ഇടവം (കാര്‍ത്തിക ¾, രോഹിണി, മകയിരം ½)

വ്യാഴത്തിന്റെ മാറ്റം പൊതുവെ വളരെ ഗുണകരമായിരിക്കും. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അധികവും നടക്കുന്നതാണ്. ഏതു കാര്യത്തിലും ഭാഗ്യം അനുകൂലമായി വന്നേക്കാം. നൂതനസംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. ധനപരമായി വളരെ നേട്ടങ്ങള്‍ ഉണ്ടാകും. പുതിയ പ്രവര്‍ത്തന മേഖലയില്‍ പ്രവേശിക്കുന്നതിനു സാധിക്കും. അതിലൂടെ അധിക വരുമാനം നേടിയെടുക്കുന്നതിനു കഴിയും. കുടുംബജീവിതം കൂടുതല്‍ സന്തുഷ്ടിയിലാവും. വിവാഹ കാര്യങ്ങളില്‍ ഉടന്‍ തീരുമാനമാകും. പുതിയ ഗൃഹം വാങങുന്നതിനു കഴിയും. പുതിയ വാഹനം നേടിയെടുക്കും. ഭാഗ്യം കൂടുതല്‍ അനുകൂലമാകുന്നതിനും ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നടക്കുന്നതിനുമായി ശ്രീ ഗോപാലസുന്ദരീ പൂജ നടത്തുക. ഗോപാലസുന്ദരീ യന്ത്രം ധരിക്കുന്നതും ഉത്തമം.

മിഥുനം (മകയിരം ½ , തിരുവാതിരം, പുണര്‍തം 3/4)

മിഥുനം (മകയിരം ½ , തിരുവാതിരം, പുണര്‍തം 3/4)

വ്യാഴം ആറിലേക്കു മാറുന്നു. ഇത് ഒരു നല്ല മാറ്റമല്ല. കാര്യങ്ങളെല്ലാം തടസ്സപ്പെടും. പരിശ്രമങ്ങള്‍ വെറുതെയാകുന്നതായി അനുഭവപ്പെടും. ധനനഷ്ടങ്ങള്‍ വളരെയധികം ഉണ്ടായേക്കും. വരുമാനമു ണ്ടെങ്കില്‍പ്പോലും പലപ്പോഴും ബുദ്ധിമുട്ടുന്ന സ്ഥിതിവരും. പാഴ്ചിലവുകള്‍ വളരെ വര്‍ദ്ധിക്കും. കടബാദ്ധ്യതകള്‍ ഉണ്ടാകും. കര്‍മ്മരംഗത്ത് പലവിധ എതിര്‍പ്പുകള്‍ അനുഭവപ്പെടും. കാര്യപരാജയങ്ങള്‍ ഉണ്ടാകുന്നതാണ്. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിന് അനുകൂലമല്ല. സകല ദോഷശാന്തിക്കായി സത്യനാരായണ പൂജ നടത്തുന്നത് വളരെ ഉത്തമമായി കാണുന്നു. അതോടൊപ്പം സമുദ്രനീലരത്‌നം വെള്ളി ലോക്കറ്റില്‍ ധരിക്കുന്നതും നല്ലതാണ്.

 കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)

വ്യാഴം അഞ്ചിലേക്കാണ് മാറുന്നത്. ഇത് വളരെ ഗുണകരമായിട്ടാണ് അനുഭവപ്പെടുന്നത്. ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങളെല്ലാം നടക്കും. സന്താനങ്ങളുടെ കാര്യത്തില്‍ പുരോഗതിയും അഭിവൃദ്ധിയും ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ ഗുണകരമായ പുരോഗതിയുണ്ടാകും. ആഗ്രഹിക്കുന്ന രീതിയില്‍ വിദ്യാപുരോഗതിയനുഭവപ്പെടുന്നതാണ്. സാമ്പത്തിക നേട്ടങ്ങളും വര്‍ദ്ധിക്കും. നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. ഏതു കാര്യത്തിലും ഭാഗ്യം അനുകൂലമായിരിക്കും. ഗൃഹം മോടിപിടിപ്പിക്കും. പുതിയ വാഹനം വാങ്ങും. കുട്ടികള്‍ക്ക് നൂതന സമ്മാനങ്ങള്‍ ലഭിക്കും. ഭാഗ്യങ്ങള്‍ അനുകൂലമാകുന്നതിനായി അമദമണി ലോക്കറ്റ് ധരിക്കുകയും സത്യനാരായണബലി നടത്തുകയും ചെയ്യുക.

 ചിങ്ങം (മകം, പൂരം, ഉത്രം 1/4)

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

വ്യാഴം നാലിലേക്കു മാറുന്നു. പൊതുവെ ഗുണദോഷ സമ്മിശ്രാവസ്ഥ അനുഭവപ്പെടുന്നതാണ്. ഉദ്ദേശിക്കുന്ന പല കാര്യങ്ങളും തടസ്സപ്പെടുന്നതിനാണ് സാധ്യത. ധനപരമായ കാര്യങ്ങള്‍ സൂക്ഷിച്ചുചെയ്യണം. വിദ്യാര്‍ത്ഥി കള്‍ക്ക് പഠനകാര്യങ്ങളിലെല്ലാം മന്ദത അനുഭവപ്പെടുന്നു. നൂതന സംരംഭങ്ങള്‍ തുടങ്ങരുത്. നിങ്ങളുടെ ഗൃഹത്തില്‍ ആരൂഢസ്ഥിതി പരിശോധിക്കുന്നത് നന്നായി രിക്കും. തൊഴില്‍രംഗത്ത് ചില നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. പ്രതീക്ഷിക്കാതെ ചില സാമ്പത്തിക നേട്ടങ്ങള്‍ കൈവരും. നൂതന ഗൃഹോപകരണങ്ങള്‍ സമ്മാനമായി ലഭിക്കും. പുതിയ മേഖലയില്‍ പ്രവര്‍ത്തിക്കുവാന്‍ സാധിക്കുന്നതാണ്. എല്ലാ കാര്യങ്ങളും അനുകൂലമായി മാറുന്നതിനും ദോഷനിവാരണത്തിനുമായി ഒരു ജയസുദര്‍ശന പൂജ നടത്തുക. അമദമണി ലോക്കറ്റ് ധരിക്കുക.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

വ്യാഴം മാറുന്നത് മൂന്നിലേക്കാണ്. വളരെ ദോഷകരമായ ഫലങ്ങള്‍ ഉണ്ടായേക്കാം. ധനനഷ്ടങ്ങള്‍ വര്‍ദ്ധിക്കും. വ്യാപാരികള്‍ക്ക് വലിയ ധനനാശങ്ങള്‍ വരാനിടയുണ്ട്. അവിചാരിതമായ നഷ്ടങ്ങള്‍ ഉണ്ടാവു ന്നതിനാല്‍ ഇടപാടുകള്‍ വളരെ സൂക്ഷിക്കുക. അശ്രദ്ധയും ആലോചനക്കുറവും നിമിത്തം കര്‍മ്മമേഖലയില്‍ വളരെ അബന്ധങ്ങള്‍ സംഭവിക്കാനിടയുള്ളതിനാല്‍ ജാഗ്രത പാലിക്കം. പൊതുവെ ദോഷകരമായി പലതും ഉണ്ടാകാവുന്നതിനാല്‍ വളരെ സൂക്ഷ്മത പാലിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് പഠന പുരോഗതി തടസ്സപ്പെടും. ഏതു കാര്യത്തിലും നഷ്ടങ്ങളും ദൗര്‍ഭാഗ്യങ്ങളും ഉണ്ടാകാവുന്നതിനാല്‍ സൂക്ഷിക്കുക. സകല ദോഷശാന്തിക്കായി ഒരു സത്യനാരായണബലി നടത്തുക. അതോടൊപ്പം മഹാസുദര്‍ശനയന്ത്രം ധരിക്കുന്നതും ഉത്തമം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

രണ്ടിലോട്ട് വ്യാഴം മാറുന്നു. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സാധിക്കും. ധനപരമായ നേട്ടങ്ങള്‍ ഉണ്ടാകും. തൊഴില്‍രംഗത്ത് വളരെ ഉയര്‍ച്ചയും പുരോഗതിയും നേടിയെടുക്കും. നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. പുതിയതും കൂടുതല്‍ വിസ്തൃതിയുള്ളതുമായ വലിയ ഫ്‌ളാറ്റ് വാങ്ങുവാനായി സാധിക്കുന്നതാണ്. നൂതന ഗൃഹോപകരണങ്ങള്‍ നേടിയെടുക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ ഉയര്‍ച്ചയും പഠനപുരോഗതിയും ഉണ്ടാകും. ഏതു കാര്യത്തിലും നല്ല റിസല്‍ട്ട് ഉണ്ടാകുന്നതാണ്. ധനപരമായ നേട്ടങ്ങള്‍ ഉണ്ടാകും. സകലദോഷ നിവാര ണത്തിനും കാര്യവിജയത്തിനുമായി ഒരു ധനഗോവിന്ദപൂജ നടത്തുന്നത് ഉത്തമം. ശ്രീ ചന്ദ്രഗോപാലയന്ത്രം ഗൃഹത്തില്‍ സ്ഥാപിക്കുന്നത് വളരെ ഗുണം ചെയ്യും.

 വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

ജന്മക്കൂറില്‍ വ്യാഴം വരുന്നു. ധനപരമായ നഷ്ടങ്ങള്‍ വരും. ഏതു കാര്യത്തിലും അപ്രതീക്ഷിതമായ തടസ്സങ്ങള്‍ അനുഭവപ്പെടുന്നതാണ്. നൂതനമായ കാര്യങ്ങള്‍ക്ക് ഈ സമയം ഉചിതമല്ല. ദീര്‍ഘകാലമായി ചിന്തിക്കുന്ന പല കാര്യങ്ങളും നടക്കുന്നതിനു സാധ്യത കാണുന്നു. എന്നാല്‍ അശ്രദ്ധയും ആലോചനക്കുറവും നിമിത്തം പല അബദ്ധങ്ങളും സംഭവിച്ചേക്കാം. വിദ്യാര്‍ത്ഥകള്‍ക്ക് അവിചാരിതമായ പലവിധ നഷ്ടങ്ങള്‍, പരാജയങ്ങള്‍ ഇവ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. കുടുംബത്തില്‍ പലവിധ അസ്വസ്ഥതകളും വന്നു ഭവിക്കുന്നതിനു സാഹചര്യമുണ്ടാകാനിടയുണ്ട്. ദോഷനിവാരണത്തിനായി വളരെ ശ്രദ്ധാപൂര്‍വ്വം ജയസുദര്‍ശനബലി നടത്തുക. സമുദ്രനീലം ധരിക്കുക.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

വ്യാഴം മാറുന്നത് പന്ത്രണ്ടിലേക്കാണ്. ഏതു കാര്യത്തിലും അവിചാരിതമായ തടസ്സങ്ങളുണ്ടാകുന്നതാണ്. ധനനഷ്ടങ്ങള്‍ വന്നുചേരും. മനസ്സിനു വിഷമമുണ്ടാകുന്ന അനുഭവങ്ങള്‍ പലതുമുണ്ടാകും. ദീര്‍ഘകാല പ്രയത്‌നങ്ങള്‍ പലതും വൃഥാവിലാകും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനപരമായ കാര്യങ്ങളില്‍ മന്ദഗതിയനുഭവപ്പെടും. കാര്യപരാജയം, ഇച്ഛാഭംഗം ഇവയുണ്ടാകും. നിങ്ങളുടെ ഗൃഹത്തിന്റെ വാസ്തു പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുന്നത് നന്നായിരിക്കും. വ്യാഴം വ്യയസ്ഥാനത്തു വരുന്നത് പലവിധ നഷ്ടങ്ങളും ക്ലേശങ്ങളും ഉണ്ടാകുന്നതിനു കാരണമാകും. കുടുംബത്തില്‍ അസ്വസ്ഥതകള്‍ വര്‍ദ്ധിക്കും. ഏതു കാര്യത്തിലും ജാഗ്രത പാലിക്കുക. ദോഷനിവാരണത്തിനായി മഹാസുദര്‍ശന പൂജ നടത്തേണ്ടത് ആവശ്യമാണ്. കൂടാതെ വെണ്‍പത്മരാഗക്കല്ല് ധരിക്കുന്നത് ഉത്തമം.

മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4)

മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4)

പതിനൊന്നിലേക്ക് വ്യാഴം മാറുന്നു. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ എല്ലാം നടക്കും. ഏതു വിഷയത്തിലും ഭാഗ്യം അനുകൂലമായിത്തീരും. നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. പുതിയ പ്രവര്‍ത്തന മേഖലയില്‍ പ്രവേശിക്കുന്നതിനു സന്ദര്‍ഭമുണ്ടാകും. ഇതിലൂടെ അധികവരുമാനമുണ്ടാകുന്നതിന് അവസരമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനപുരോഗതിയുണ്ടാകും. ഉപരി പഠന കാര്യങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ മുമ്പോട്ടു പോകുന്നതാണ്. പുതിയ ഗൃഹനിര്‍മ്മാണം ആരംഭിക്കും. കൂടാതെ കൂടുതല്‍ വിസ്തൃതിയും സൗകര്യങ്ങളുമുള്ള പുതിയ ഫ്‌ളാറ്റ് വാങ്ങുന്നതിനു സാധിക്കും. കുടുംബത്തില്‍ പുരോഗതിയും സന്തുഷ്ടിയുമുണ്ടാകുന്നതിന് കളമൊരുങ്ങും. കൂടുതല്‍ ഐശ്വര്യത്തിനും അഭിവൃദ്ധിക്കുമായി സത്യനാരായണപൂജ നടത്തുന്നത് ഉത്തമമായി കാണുന്നു. സമുദ്രനീലം ധരിക്കുന്നതും വളരെ ഗുണം ചെയ്യും.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

വ്യാഴം പത്തിലേക്കാണ് മാറുന്നത്. പലവിധ തടസ്സങ്ങള്‍ അനുഭവപ്പെടും. ധനനഷ്ടങ്ങള്‍, ഇച്ഛാഭംഗം, മനോമാന്ദ്യം, കാര്യ തടസ്സങ്ങള്‍ ഇവയുണ്ടാകും. ആരോഗ്യകാര്യങ്ങളില്‍ വളരെ ശ്രദ്ധിക്കുക. പ്രത്യേകിച്ച് മധ്യപ്രായക്കാര്‍ ഉദരരോഗങ്ങളെ കരുതിയിക്കണം. വിപുലമായ ബിസിനസ്സുകള്‍ ചെയ്യുന്നവര്‍ ജാഗ്രതയാകുക. നഷ്ടങ്ങളുണ്ടാകാതെ സൂക്ഷിക്കേണ്ടത് ആവശ്യമാണ്. അലച്ചിലും യാത്രാക്ലേശവും വര്‍ദ്ധിക്കും. ഇച്ഛാഭംഗം, മനോമാന്ദ്യം ഇവ ഉണ്ടാകും. നിങ്ങളുടെ ആരൂഢത്തില്‍ വളരെ ദോഷാത്മകമായി ഒരു സാന്നിധ്യം കാണുന്നു. ഇത് ശരിയായി സൂര്യരാശി പ്രശ്‌നത്തിലൂടെ മനസ്സിലാക്കി ഉചിതമായ പരിഹാരങ്ങള്‍ നടത്തുന്നതാണ് ഉത്തമം. തല്‍ക്കാല ദോഷനിവാരണത്തിനായി സത്യനാരായണപൂജ നടത്തുക.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

അനുകൂലമായ ഭാവത്തില്‍ ഒമ്പതിലേക്ക് വ്യാഴം വരുന്നത്. ഉദ്ദേശിക്കുന്ന രീതിയില്‍ ജീവിതപുരോഗതിയുണ്ടാകും. ഏതു കാര്യത്തിലും അനുകൂലമായ മാറ്റങ്ങള്‍ വന്നുചേരും. ധനസംബന്ധമായി വലിയ ചില നേട്ടങ്ങള്‍ കൈവരും. നൂതനസംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. പുതിയ ഗൃഹ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് താമസം തുടങ്ങുന്നതിന് അവസരമുണ്ടാകും. കൂടുതല്‍ വിശാലമായ പുതിയ ഗൃഹം വാങ്ങുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അതു സാധിക്കും. നിങ്ങളുടെ രാശിവീഥിയില്‍ വളരെ അപൂര്‍വ്വമായ ഒരു രാജയോഗകല തെളിയുന്ന സന്ദര്‍ഭമാണിത്. ഇതു പൂര്‍ണ്ണത പ്രാപിച്ചാല്‍ സര്‍വ്വൈശ്വര്യസമൃദ്ധി തന്നെ കൈവരുന്നതാണ്. ദോഷ നിവാരണത്തിനായി ജയസുദര്‍ശനബലി നടത്തുക. പത്മരാഗം ധരിക്കുന്നതും ഉത്തമം.

English summary
Horoscope; jupiter transit; guru rasiphalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X