Get Updates
Get notified of breaking news, exclusive insights, and must-see stories!

ജൂണ്‍ പിറന്നാല്‍ ഈ രാശിക്കാര്‍ക്കിനി തിരിഞ്ഞുനോക്കേണ്ട..! വെറുതെയിരുന്നാലും പണം!!

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്ത് രാശി മാറ്റം നടത്തുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഗ്രഹങ്ങളുടെ ഇത്തരം രാശി മാറ്റം എല്ലാ വ്യക്തികളേയും ബാധിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ രാശി മാറ്റം ഗുണം ചെയ്യും. അതേസമയം മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്.

കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിൽ വൈദ്യുതി നിയന്ത്രണം; 7 ദിവസം നീളും, കാരണം?
കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിൽ വൈദ്യുതി നിയന്ത്രണം; 7 ദിവസം നീളും, കാരണം?

സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് ജ്യോതിഷപ്രകാരം കണക്കാക്കിയിരിക്കുന്ന നവഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

Jupiter Transit

ജ്യോതിഷ പ്രകാരം 27 നക്ഷത്രങ്ങളാണ് ഉള്ളത്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് വ്യാഴം.

കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ 8-ാം ദിനത്തിൽ അവസാനവട്ട ചർച്ച; പ്രഖ്യാപനം നാളെയുണ്ടാവും?
കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ 8-ാം ദിനത്തിൽ അവസാനവട്ട ചർച്ച; പ്രഖ്യാപനം നാളെയുണ്ടാവും?

ഏറ്റവും വലിയ ഗ്രഹങ്ങളിലൊന്നായി കണക്കാക്കുന്ന വ്യാഴം ഒരു രാശിയില്‍ കൂടുതല്‍ കാലം തങ്ങുന്ന ഗ്രഹം കൂടിയാണ്. ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറാന്‍ വ്യാഴത്തിന് ഒരു വര്‍ഷത്തെ സമയവും ഒരു രാശിചക്രം പൂര്‍ത്തിയാക്കാന്‍ 12 വര്‍ഷത്തെ സമയവും വേണം. നിലവില്‍ മിഥുനം രാശിയിലാണ് വ്യാഴം. ജൂണ്‍ രണ്ടിന് വെളുപ്പിന് 1:48 ന് വ്യാഴം മിഥുനം രാശിയില്‍ നിന്നും കര്‍ക്കടകം രാശിയിലേക്ക് സംക്രമിക്കും.

കര്‍ക്കടകം രാശി വ്യാഴത്തിന്റെ ഉച്ചരാശിയാണ്. ഉച്ച രാശിയില്‍ വ്യാഴം സ്ഥിതി ചെയ്യുമ്പോള്‍ എല്ലാ രാശിക്കാര്‍ക്കും വലിയ നേട്ടങ്ങള്‍ വന്ന് ചേരും എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഇതുവഴി അതുല്യമായ ഹഭാഗ്യങ്ങള്‍ കൈവരും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇതുവഴി നേട്ടങ്ങള്‍ വന്ന് ചേരുക എന്ന് നമുക്കൊന്ന് നോക്കാം...

യുഎഇയിൽ പൊതുമേഖലയിലെ ജീവനക്കാർക്കുള്ള ബലി പെരുന്നാൾ അവധികൾ പ്രഖ്യാപിച്ചു; മെയ് 25 മുതൽ 29 വരെ
യുഎഇയിൽ പൊതുമേഖലയിലെ ജീവനക്കാർക്കുള്ള ബലി പെരുന്നാൾ അവധികൾ പ്രഖ്യാപിച്ചു; മെയ് 25 മുതൽ 29 വരെ

മേടം

മേടം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ കര്‍ക്കടകം രാശിയിലേക്കുള്ള സംക്രമണം ഏറെ ഗുണം ചെയ്യും. പലവഴിക്ക് പണം നിങ്ങളുടെ കൈയിലെത്തും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. കുടുംബത്തില്‍ ഇപ്പോള്‍ അനുഭവിച്ചു വരുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം ശാശ്വതമായ പരിഹാരം കാണാനാകും. വീട് മാറി താമസിക്കുന്നതിനും പുതുക്കിപ്പണിയുന്നതിനും പുതിയ വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അനുകൂലമായ സമയമാണ് എന്ന് കാണുന്നു.

മിഥുനം

വ്യാഴത്തിന്റെ കര്‍ക്കടകം രാശിയിലേക്കുള്ള സംക്രമണം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ആഗ്രഹങ്ങളെല്ലാം സഫലീകരിക്കാന്‍ സാധിക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാം. റിയല്‍ എസ്റ്റേറ്റ് ബിസിനസ് ചെയ്യുന്നവര്‍ക്ക് വളരെയധികം അനുകൂലമായ സമയമാണ് എന്ന് കാണുന്നു. ഉന്നത മത്സരപരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിജയം കൈവരിക്കാനാകും. സര്‍ക്കാര്‍ ഉദ്യോഗത്തിനായി കാത്തിരിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കുന്നതാണ്.

കന്നി

കന്നി രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ കര്‍ക്കടകം രാശിയിലേക്കുള്ള സംക്രമണം ശുഭകരമായിരിക്കും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവവതയുടെ അനുഗ്രഹം ഉണ്ടായിരിക്കും. വിദേശത്ത് ഉന്നത വിദ്യാഭ്യാസത്തിനായി ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു. സന്താനങ്ങള്‍ വഴി ശുഭവാര്‍ത്ത കേള്‍ക്കാനിടയാകും. പുതിയ ജോലി തേടുന്നവര്‍ക്ക ആകര്‍ഷകമായ ശമ്പളത്തില്‍ മികച്ച അവസരം തേടിയെത്തും. ആത്മീയ കാര്യങ്ങളില്‍ താല്‍പര്യം വര്‍ധിക്കും. കര്‍മരംഗത്ത് പ്രകടമായ മാറ്റങ്ങള്‍ ഉണ്ടാകും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+