Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാരാണോ? സമ്പത്ത് കുതിച്ചുയരും, ഇട്ടുമൂട്ടാനുള്ള പൊന്നും പണവും കിട്ടും; രാജകീയമാകും ജീവിതം

ജ്യോതിഷത്തില്‍ രാശിമാറ്റത്തിന് ഏറെ പ്രാധാന്യമുണ്ട്. ഓരോ ഗ്രഹവും നിശ്ചിത കാലം കഴിയുമ്പോള്‍ രാശിമാറും. അത്തരത്തില്‍ ചില രാശിമാറ്റങ്ങള്‍ ജൂലായിലും ഓഗസ്റ്റിലുമായി നടക്കുന്നത്. നിലവില്‍ വ്യാഴം ഇടവം രാശിയിലാണ് സഞ്ചരിക്കുന്നത്. അടുത്ത വര്‍ഷം വ്യാഴം ബുധന്റെ രാശിയിലേക്ക് പ്രവേശിക്കും.

ഇടവം രാശിയിലുള്ള വ്യാഴത്തിന്റെ സംക്രമണം ചില രാശിക്കാര്‍ക്ക് ശുഭകരവും അതുപോലെ തന്നെ അശുഭകരവുമാണ്. വരുന്ന 300 ദിവസങ്ങള്‍ക്കുള്ളില്‍ വലിയ നേട്ടങ്ങള്‍ ചില രാശിക്കാര്‍ക്ക് ഇതിനാല്‍ ലഭിക്കും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

astrology-today

ചിങ്ങം: ഈ രാശിക്കാര്‍ക്ക് ജീവിതത്തില്‍ വലിയ ഉയര്‍ച്ച കൈവരിക്കാന്‍ സാധിക്കും. സുവര്‍ണകാലത്തിലേക്ക് കുതിക്കാന്‍ സാധിക്കും. ഭാഗ്യം ഇവരുടെ ജീവിതത്തില്‍ നിറഞ്ഞ് നില്‍ക്കും. അതുകൊണ്ട് തൊട്ടതെല്ലാം പൊന്നായി മാറും. അത്ഭുതകരമായ നേട്ടങ്ങള്‍ ഇവര്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കും. ചിങ്ങം രാശിക്കാര്‍ക്ക് ഇടവം രാശിയിലെ വ്യാഴത്തിന്റെ സംക്രമണം വളരെ ഗുണം ചെയ്യും.

ബിസിനസില്‍ നിന്ന് വന്‍ ലാഭം തന്നെ സ്വന്തമാക്കാന്‍ സാധിക്കും. വിദേശ ഡീലുകള്‍ എല്ലാം ബിസിനസുകാര്‍ക്ക് ലഭിക്കും. ജീവിത പങ്കാളിയുമായിട്ടുള്ള എല്ലാ പ്രശ്‌നങ്ങളും ക്രമേണ അവസാനിക്കും. സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും. കുടുംബത്തില്‍ സന്തോഷം നിറഞ്ഞുനില്‍ക്കും. ജീവിതത്തില്‍ വെച്ചടി കയറ്റമാണ് ചിങ്ങം രാശിക്കാര്‍ക്കുണ്ടാവുക. അതുപോലെ നിക്ഷേപങ്ങളില്‍ നിന്നും നേട്ടമുണ്ടാവും.

കന്നി: ഈ രാശിക്കാര്‍ക്ക് വലിയ ധനനേട്ടങ്ങളാണ് ലഭിക്കുക. വ്യാഴ സംക്രമണം ഇവര്‍ക്ക് ഏറെ ഗുണം ചെയ്യും. നേട്ടങ്ങളുടെ പടവ് കയറാനാവും. എന്തുകാര്യത്തിലും സുവര്‍ണ നേട്ടങ്ങള്‍ സ്വന്തമാക്കാനാവും. മുടങ്ങികിടന്ന ജോലി പൂര്‍ത്തിയാക്കാന്‍ സാധിക്കും. കരിയറിലും വലിയ സ്ഥാനക്കയറ്റം ലഭിക്കും. ജീവിതത്തില്‍ വലിയ സമൃദ്ധി സ്വന്തമാക്കാന്‍ സാധിക്കും.

ജോലി തേടി നടക്കുന്നവര്‍ക്ക് പുതിയ ജോലി സ്വന്തമാക്കാന്‍ സാധിക്കും. പുതിയ ജോലിയില്‍ സ്ഥാനക്കയറ്റവും അതുപോലെ ശമ്പള വര്‍ധനവും ലഭിക്കും. സമൃദ്ധി കൊണ്ട് സമ്പത്ത് നിറയും. ജോലി കൊണ്ട് വിദേശയാത്ര നടത്താനും സാധ്യതയുണ്ട്. ഒന്നിന് പുറകെ ഒന്നായി നേട്ടങ്ങള്‍ കന്നി രാശിക്കാര്‍ക്ക് ലഭിച്ചു കൊണ്ടേയിരിക്കും.

ഇടവം: വ്യാഴത്തിന്റെ സംക്രമണം ഇടവം രാശിക്കാര്‍ക്ക് ധനനേട്ടങ്ങള്‍ സമ്മാനിക്കും. വലിയ പുരോഗതി തന്നെ ഈ രാശിക്കാര്‍ക്കുണ്ടാവും. ഏറെ പ്രയോജനകരമായിരിക്കും രാശിമാറ്റം. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും. ചെലവുകളും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ചെലവാക്കുന്ന തുക വളരെ ചിന്തിച്ച് മാത്രം തീരുമാനമെടുക്കുക. പുതിയ ജോലി ആരംഭിക്കുന്ന ഏറ്റവും അനുകൂല സമയമാണ്.

ദാമ്പത്യ ജീവിതവും സന്തോഷം നിറഞ്ഞതായിരിക്കും. അത്ഭുതകരമായ വളര്‍ച്ചയാണ് ഇവരെ തേടിയെത്തുക. പണപ്പെട്ടി സമ്പത്തിനാല്‍ മൂടും. അളവറ്റ പൊന്നും പണവുമെല്ലാം ഇടവം രാശിക്കാര്‍ക്ക് ലഭിക്കും. ഇവര്‍ക്ക് ഭാഗ്യത്തിന്റെ പിന്തുണ എപ്പോഴും കൂടെയുണ്ടാവും. അതുകൊണ്ട് ബിസിനസില്‍ നിന്ന് വന്‍ ലാഭം തന്നെ സ്വന്തമാക്കാന്‍ സാധിക്കും. നിക്ഷേപങ്ങളിലെ നേട്ടവും സമ്പത്ത് വര്‍ധിപ്പിക്കാന്‍ സഹായിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+