Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാരാണോ? സുവര്‍ണകാലം ആരംഭിക്കും, പണപ്പെട്ടി നിറഞ്ഞ് കവിയും; രാജാവിനെ പോലെ വാഴാം

ജ്യോതിഷപ്രകാരം രാശിമാറ്റങ്ങള്‍ ഏറെ പ്രധാനപ്പെട്ടവയാണ്. ഒരാളുടെ ജീവിതത്തിലെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറി മറിയുന്നത് രാശിമാറ്റങ്ങളെ തുടര്‍ന്നാണ്. വ്യാഴം ഓഗസ്റ്റ് മാസത്തില്‍ നക്ഷത്ര രാശി മാറാന്‍ പോവുകയാണ്. മേടം, കന്നി എന്നിവ ഉള്‍പ്പെടെയുള്ള ചില രാശികള്‍ക്ക് ഇതിന്റെ ശുഭഫലം ലഭിക്കും.

വേദ ജ്യോതിഷമനുസരിച്ച് എല്ലാ ഗ്രഹങ്ങളും ഒരു നിശ്ചിത ഇടവേളയ്ക്ക് ശേഷം അതിന്റെ രാശിയും നക്ഷത്രവും മാറ്റുന്നു. ഓഗസ്റ്റ് ഇരുപതിനാണ് വ്യാഴം നക്ഷത്ര മാറ്റം നടത്താന്‍ പോവുന്നത്. ഇതിലൂടെ ചില രാശിക്കാര്‍ക്ക് വളരെയധികം പ്രയോജനം ലഭിക്കും. ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ തന്നെ ലഭിക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് നേട്ടമുണ്ടാവുകയെന്ന് നോക്കാം.

astrology-today

മേടം: വ്യാഴത്തിന്റെ നക്ഷത്ര മാറ്റം അമ്പരപ്പിക്കുന്ന നേട്ടങ്ങളാണ് മേടം രാശിക്കാര്‍ക്ക് സമ്മാനിക്കുക, അത്ഭുതകരമായ മാറ്റങ്ങള്‍ ഈ രാശിക്കാരുടെ ജീവിതത്തിലേക്ക് കടന്നുവരും. സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും. പണം സമ്പാദിക്കാന്‍ പുതിയ അവസരങ്ങള്‍ ലഭിക്കും. ഇവരുടെ ജീവിതത്തില്‍ രാജയോഗം ആരംഭിച്ചിരിക്കുകയാണ്. സമൂഹത്തില്‍ ഇവര്‍ക്കുള്ള അന്തസ്സ് വര്‍ധിക്കും. കരിയറില്‍ വലിയ പുരോഗതി തന്നെ ഇവര്‍ കൈവരിക്കും.

വിചാരിച്ച ജോലി സ്വന്തമാക്കാന്‍ സാധിക്കും. ജോലിയില്‍ വലിയ സ്ഥാനക്കയറ്റവും, ശമ്പളവര്‍ധനവുമെല്ലാം ലഭിക്കും. കഠിനാധ്വാനം ചെയ്താല്‍ മേടം രാശിക്കാര്‍ക്ക് അമ്പരപ്പിക്കുന്ന വളര്‍ച്ചയുണ്ടാവും. ആഗ്രഹിച്ച വിജയം എല്ലാ മേഖലയിലും കൈവരിക്കാനാവും. സമ്പത്തും സന്തോഷവും ഒരുപോലെ വര്‍ധിക്കും. ബിസിസനിലും വലിയ ലാഭമുണ്ടാവും. സ്ഥലമോ പുതിയ വാഹനമോ വാങ്ങാനുള്ള അവസരമുണ്ടാവും. സ്വത്തു തര്‍ക്കങ്ങളും പരിഹരിക്കപ്പെടും.

കന്നി: ഈ രാശിക്കാര്‍ക്ക് ജീവിതത്തില്‍ സുവര്‍ണനാളുകളാണ് തേടിയെത്തുക. രാജാവിനെ പോലെ ജീവിക്കാന്‍ കന്നി രാശിക്കാര്‍ക്ക് സാധിക്കും. സാമ്പത്തിക നേട്ടങ്ങള്‍ ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരും. ജീവിതത്തില്‍ വലിയ സന്തോഷമുണ്ടാവും. പഴയ നിക്ഷേപങ്ങളില്‍ നിന്നും വലിയ വരുമാനം സ്വന്തമാക്കാന്‍ സാധിക്കും.

ജോലിയുള്ളവരാണെങ്കില്‍ വലിയ നേട്ടം തന്നെ കന്നി രാശിക്കാര്‍ക്ക് സ്വന്തമാക്കാനാവും. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പളവര്‍ധനവുമെല്ലാം ലഭിക്കും. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കാനാവും. കരിയറില്‍ വിജയങ്ങളുണ്ടാവും. പുതിയ വരുമാന സ്രോതസ്സുകളില്‍ നിന്ന് വന്‍ സാമ്പത്തിക നേട്ടങ്ങള്‍ സ്വന്തമാക്കാനാവും. ബിസിനസിലും പുരോഗതിയുണ്ടാവും.

മകരം: ഈ രാശിക്കാരുടെ ഖജനാവ് ധനനേട്ടങ്ങള്‍ കൊണ്ട് നിറയും. വ്യാഴത്തിന്റെ സംക്രമണം വലിയ നേട്ടങ്ങള്‍ ഇവര്‍ക്ക് സമ്മാനിക്കും. കുടുംബത്തില്‍ ഒന്നാകെ സന്തോഷം നിറഞ്ഞിരിക്കും. കരിയറില്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കും. പുതിയ ജോലി നിങ്ങള്‍ അന്വേഷിക്കുന്നുണ്ടെങ്കില്‍ അത് ലഭിക്കും.

അതില്‍ നിന്ന് വലിയ മുന്നേറ്റവും നടത്താനാവും. പ്രമോഷനും ശമ്പള വര്‍ധനവിനുമെല്ലാം സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതിയും മകരം രാശിക്കാരുടേത് മെച്ചപ്പെടും. ബിസിനസില്‍ നിന്നടക്കം ധനലാഭങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്നും മുക്തി നേടാന്‍ സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+