ആഗ്രഹിച്ച പോലൊരു വീട്, കടം മൊത്തമായി തീർക്കും; ഈ രാശിക്കാർക്ക് ഇനി വെച്ചടികയറ്റം...
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശി മാറ്റത്തിന് ഏറെ പ്രാധാന്യമുണ്ട്. ഓരോ ഗ്രഹവും രാശി മാറുമ്പോൾ അത് എല്ല രാശിക്കാരേയും ബാധിക്കുന്നു. ചില രാശിക്കാർക്ക് ഗ്രഹങ്ങളുടെ രാശി മാറ്റം ജീവിതത്തിൽ വലിയ നേട്ടങ്ങളാണ് കൊണ്ടുവരിക. ജ്യോതിഷ പ്രകാരം വ്യാഴവും ശുക്രനും വൃഷഭരാശിയിൽ പ്രവേശിക്കാൻ പോവുകയാണ്.
ഇതൊരു അപൂർവ സംയോഗമാണ്. വർഷങ്ങൾക്ക് ശേഷമാണ് ഇങ്ങനെയൊരു സംയോഗം നടക്കുന്നത്. ഇത് മൂന്ന് രാശിക്കാരുടെ ജീവിതത്തിലാണ് മാറ്റങ്ങൾ കൊണ്ടുവരാൻ പോവുന്നത്. സാമ്പത്തികമായി പുരോഗതി ഉണ്ടാവും. തൊഴിൽ മേഖലയിലും ബിസിനസ്സ് രംഗത്തും നേട്ടം ഉണ്ടാവും. ഏതാെക്കെ രാശിക്കാരുടെ സമയമാണ് തെളിയാൻ പോകുന്നത് എന്ന് നോക്കാം...

മേടം: വ്യാഴ - ശുക്ര സംയോഗം ഈ രാശിക്കാർക്ക് വളരെ ഗുണം ചെയ്യുന്ന ഒന്നാണ്. തൊഴിൽ മേഖലയിൽ പുരോഗതി ഉണ്ടാവും. നിങ്ങളുടെ ആത്മാർത്ഥമായ അദ്ധ്വാനത്തിന് ഫലം ലഭിക്കും. പ്രൊമോഷന് സാധ്യത. ബിസിനസ്സുകാർക്കും വളരെ നല്ല സമയമായിരിക്കും. നല്ലൊരു ബിസിനസ്സ് ഈ സമയത്ത് നടക്കും. നിങ്ങളുടെ എല്ലാ കടങ്ങളും തീരും. വീട് വാങ്ങണം എന്ന ആഗ്രഹം നടക്കും. വിവാഹം നോക്കുന്നുണ്ടെങ്കിൽ നടക്കും. കുടുംബത്തിൽ സമാധാനവും ഐശ്വര്യവും വന്നുചേരും. ഈ രാശിക്കാർക്ക് ഇവരുടെ ജീവിതത്തിലെ ഏറ്റവും നല്ല സമയമാണ്.
ഇടവം: ഇടവം രാശിക്കാർക്ക് ഇവരുടെ ജീവിതത്തിലെ ഏറ്റവും നല്ല നേരമാണ്. എല്ലാം അനുകൂലമാകുന്ന സമയം. ബിസിനസ്സ് രംഗത്ത് പുതിയ ആശയങ്ങൾ നടപ്പാക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ സമയത്ത് ചെയ്യാം. തൊഴിൽ രംഗത്തും മികച്ച നേരമാണ്. പ്രൊമോഷന് സാധ്യത ഉണ്ട്. സാമ്പത്തകിമായി പുരോഗതി ഉണ്ടാവും. വരുമാനം ഇരട്ടിയാകും. വാഹനം വാങ്ങാൻ കഴിയുന്നതാണ്. കാര്യങ്ങസ്‍ ആലോചിച്ച് മാത്രം ചെയ്യുക. വിവാഹ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും.
ചിങ്ങം: ചിങ്ങം രാശിക്കാർക്ക് കരിയറിലെ ഏറ്റവും നല്ല സമയമാണ്. നിങ്ങളുടെ അദ്ധ്വാനത്തിനുള്ള ഫലം ലഭിക്കും. അംഗീകാരം ലഭിക്കും. തൊഴിൽ രംഗത്ത് നേട്ടം ഉണ്ടാവും പ്രൊമോഷനും ശമ്പളത്തിൽ വർദ്ധനവും ഉണ്ടാവും. സുഖ സൗകര്യങ്ങൾ വർദ്ധിക്കും. ബിസിനസ്സ് രംഗത്ത് പുരോഗതി കാണുന്നു ഇനി നഷ്ടങ്ങൾ ഉണ്ടാവില്ല. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കാൻ സാധിക്കും. ആഗ്രഹങ്ങളെല്ലാം ഈ സമയത്ത് സ്വന്തമാക്കാം. സാമ്പത്തികമായി അനുഭവിച്ച പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാവും.












Click it and Unblock the Notifications