Get Updates
Get notified of breaking news, exclusive insights, and must-see stories!

കൈനിറയെ പൊന്നും പണവും... മേയ് 2 മുതല്‍ ഈ രാശിക്കാരുടെ സമയം തെളിഞ്ഞു

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും രാശി മാറ്റം നടത്താറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഈ പ്രക്രിയയെ ആണ് ഗ്രഹ സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും.

എന്നാല്‍ വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം അനുകൂലമായ ഫലങ്ങളായിരിക്കും സമ്മാനിക്കുന്നത്. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് ദോഷങ്ങളും സമ്മാനിച്ചേക്കാം. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ.

Jyeshtha Month Bada Mangalwar

ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. ആകാശഗംഗയില്‍ കോടാനുകോടി നക്ഷത്രങ്ങളുണ്ടെങ്കില്‍ ജ്യോതിഷ പ്രകാരം 27 നക്ഷത്രങ്ങളാണ് ഉള്ളത്.

അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ചൊവ്വ. ഗ്രഹങ്ങളുടെ അധിപന്‍ എന്നാണ് ചൊവ്വയെ വിശേഷിപ്പിക്കുന്നത്.

ജ്യോതിഷത്തില്‍ ജ്യേഷ്ഠമാസം എന്ന് അറിയപ്പെടുന്നത് മലയാളം കലണ്ടറിലെ ഇടവം - മിഥുനം മാസങ്ങളിലായാണ് ജ്യേഷ്ഠ മാസം വരുന്നത്. മേയ് പകുതിയോടെ തുടങ്ങുന്ന ഈ മാസം ജൂണ്‍ പകുതിയോടെ അവസാനിക്കുന്നു. 59 ദിവസങ്ങളാണ് ഈ കാലയളവില്‍ വരിക. ഇത്തവണ മേയ് 2 മുതല്‍ ജൂണ്‍ 29 വരെയാണ് ജ്യേഷ്ഠ മാസം നീണ്ടുനില്‍ക്കുന്നത്. ഇക്കാലയളവിലെ ചൊവ്വാഴ്ചകള്‍ 'ബഡാ മംഗള്‍വാര്‍' എന്നാണ് അറിയപ്പെടുന്നത്.

19 വര്‍ഷങ്ങള്‍ക്ക് ശേഷം ജ്യേഷ്ഠ മാസത്തില്‍ 8 ചൊവ്വാഴ്ചകള്‍ വരുന്നു എന്നതാണ് ഇത്തവണത്തെ ബഡാ മംഗള്‍വാറിലെ സവിശേഷത. ജ്യോതിഷ പ്രകാരം ഇതിന് വലിയ പ്രാധാന്യമുണ്ട്. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് അനുകൂലമായ ഫലമായിരിക്കും സമ്മാനിക്കുന്നത്. ഏതൊക്കെയാണ് ഈ ഭാഗ്യരാശിക്കാര്‍ എന്ന് നമുക്ക് നോക്കാം.

കര്‍ക്കിടകം

ജ്യേഷ്ഠമാസത്തിലെ ബഡാ മംഗള്‍വാര്‍ കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സാമ്പത്തികമായി നേരിട്ടിരുന്ന ബുദ്ധിമുട്ടുകളില്‍ നിന്ന് മോചനം ലഭിക്കും. ഏറെ നാളുകള്‍ക്ക് മുന്‍പ് കടം കൊടുത്ത വലിയ തുക ഒറ്റയടിക്ക് തിരികെ ലഭിക്കും. വരുമാനത്തില്‍ ഗണ്യമായ വര്‍ധനവുണ്ടാകും. കുടുംബാംഗങ്ങള്‍ക്കിടയില്‍ ഐക്യം, സ്‌നേഹം എന്നിവ വര്‍ധിക്കും. കുടുംബത്തില്‍ വിവാഹം പോലുള്ള മംഗളകര്‍മ്മങ്ങള്‍ നടന്നേക്കാം.

കന്നി

കന്നി രാശിക്കാര്‍ക്ക് ജ്യേഷ്ഠമാസത്തിലെ ബഡാ മംഗള്‍വാര്‍ ശുഭകരമായിരിക്കും. ഏറെ നാളായുള്ള സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെടും. പുതിയ വീട്ടിലേക്ക് താമസം മാറും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ജോലി സംബന്ധമായ യാത്രകള്‍ വേണ്ടിവരും. ബിസിനസില്‍ വലിയ പുരോഗതിയുണ്ടാകും. മുന്‍കാല നിക്ഷേപത്തിലൂടെ വരുമാനം നേടാനാകും.

വൃശ്ചികം

ജ്യേഷ്ഠമാസത്തിലെ ബഡാ മംഗള്‍വാര്‍ വൃശ്ചികം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ജോലിയില്‍ സ്ഥാനക്കയറ്റം, ശമ്പള വര്‍ധനവ്, ട്രാന്‍സ്ഫര്‍ എന്നിവ പ്രതീക്ഷിക്കാം. ഏത് കാര്യം ചെയ്യുമ്പോഴും ഭഗവാന്‍ ഹനുമാന്റെ അനുഗ്രഹമുണ്ടാകും. പണം സമ്പാദിക്കാനുള്ള നിരവധി അവസരങ്ങള്‍ തേടിയെത്തും. കരിയറില്‍ മികച്ച നേട്ടമുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+