Karkidakam 2025: തൊടുന്നതെല്ലാം പൊന്നാകും, പോക്കറ്റ് നിറയെ പണം; ഈ നക്ഷത്രക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ രാശിക്കാര്‍ക്കും എല്ലാ നക്ഷത്രക്കാര്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയും നക്ഷത്രവും മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.
ഹൈന്ദവ വിശ്വാസ പ്രകാരം മലയാള മാസം കര്‍ക്കിടകത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. രാമായണ മാസം എന്ന് കൂടി കര്‍ക്കിടക മാസത്തെ വിശേഷിപ്പിക്കാറുണ്ട്. ഇന്നലെയായിരുന്നു കര്‍ക്കിടകം ഒന്ന് പിറന്നത്. ഇത് എല്ലാ നക്ഷത്രക്കാരേയും ബാധിക്കുമെങ്കിലും ചില നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം ഏറെ ഗുണകരമായിരിക്കും. ഏതൊക്കെയാണ് ആ ഭാഗ്യനക്ഷത്രക്കാര്‍ എന്ന് നോക്കാം.

ഭരണി
കര്‍ക്കിടക മാസം ഭരണി നക്ഷത്രക്കാര്‍ക്ക് ഏറെ അനുകൂലമായിരിക്കും. ഏറെ നാളായി മുടങ്ങി കിടക്കുന്ന ഗൃഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കും. പുതിയ വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് ധാരാളം പണം ലഭിക്കും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാം.
കാര്‍ത്തിക
കര്‍ക്കിടക മാസം കാര്‍ത്തിക നക്ഷത്രക്കാര്‍ക്കും ഏറെ ഗുണം ചെയ്യും. സ്വര്‍ണം പോലെ പല വില പിടിപ്പുള്ള സമ്മാനങ്ങളും നിങ്ങളെ തേടിയെത്തും. ജോലി സംബന്ധമായോ ഉപരിപഠനത്തിന് വേണ്ടിയോ വിദേശയാത്ര നടത്തേണ്ടി വന്നേക്കാം. വസ്തു സംബന്ധമായ തര്‍ക്കങ്ങളില്‍ നിങ്ങള്‍ക്ക് അനുകൂലമായ വിധി ഉണ്ടാകും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടും.
മകയിരം
കര്‍ക്കിടക മാസം മകയിരം നക്ഷത്രക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. പലവഴിക്ക് പണം നിങ്ങളുടെ കൈയിലെത്തും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. പ്രായാധിക്യമുള്ളവരുടെയും അനുഭവജ്ഞാനമുള്ളവരുടെയും ഉപദേശങ്ങള്‍ സമീപഭാവിയില്‍ ഗുണകരമാകും.
പുണര്‍തം
കര്‍ക്കിടക മാസം പുണര്‍തം നക്ഷത്രക്കാര്‍ക്ക് ശുഭകരമായിരിക്കും. ഏറെ നാളത്തെ പ്രണയ ബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. കലാ - കായിക മത്സരങ്ങളില്‍ നേട്ടമുണ്ടാക്കാനാകും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ വിജയിക്കാനാകും. കടം വാങ്ങിയ പണം പലിശയടക്കം തിരികെ ലഭിക്കും. ഇത് നിങ്ങളെ സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലേക്ക് നയിക്കുന്നതിന് സഹായിക്കും.
മകം
കര്‍ക്കിടക മാസം മകം നക്ഷത്രക്കാര്‍ക്ക് അനുകൂലമായ ഫലങ്ങള്‍ സമ്മാനിക്കും. ഏത് കാര്യം ചെയ്യുമ്പോഴും സുഹൃത്തുക്കളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും പിന്തുണ ലഭിക്കും. കോടതി വ്യവഹാരങ്ങളില്‍ വിജയം വരിക്കാം. സംസാരത്തില്‍ തികഞ്ഞ സാത്വികഭാവവും നിയന്ത്രണവും കൊണ്ടുവരാന്‍ ശ്രമിക്കണം. ദാമ്പത്യ ജീവിതം സുഖകരമായിരിക്കും. പുതിയ വരുമാന സ്രോതസുകള്‍ തെളിയും.
അത്തം
കര്‍ക്കിടക മാസം അത്തം നക്ഷത്രക്കാര്‍ക്കും ഗുണം ചെയ്യും. സ്വപ്‌നം കണ്ട ജീവിതം യാഥാര്‍ത്ഥ്യമാകും. നിരവധികാര്യങ്ങള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ചെയ്തു തീര്‍ക്കും. സര്‍ക്കാര്‍ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു. ഏറെ കാലമായി അനുഭവിച്ചു കൊണ്ടിരിക്കുന്ന രോഗത്തിന് ശമനം വരേണ്ട കാലമാണ്. പുതിയ സുഹൃത്ബന്ധങ്ങള്‍ ലഭിക്കും.
അനിഴം
കര്‍ക്കിടകം മാസം അനിഴം നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം ഏറെ ഫലപ്രദമായ നാളുകളാണ് സമ്മാനിക്കുക. കുടുംബാംഗങ്ങള്‍ക്കിടയില്‍ ഐക്യവും സാഹോദര്യവും വര്‍ധിക്കും. ജോലിയില്‍ ഉത്തരവാദിത്വം വര്‍ധിക്കും കര്‍മരംഗത്ത് കൂടുതല്‍ ശ്രദ്ധ ആവശ്യമായി വരും. പ്രധാനതീരുമാനങ്ങള്‍ നന്നായി ആലോചിച്ചു ചെയ്യണം. അപകട ദുരിതങ്ങളില്‍ നിന്നും ഈശ്വരാധീനത്താല്‍ രക്ഷപ്പെടാന്‍ സാധിക്കും.
തിരുവോണം
കര്‍ക്കിടകം മാസം തിരുവോണം നക്ഷത്രക്കാര്‍ക്ക് ഗുണം ചെയ്യും. ഏറെ നാളായി അവിവാഹിതരായി തുടരുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. പൊതുജനോപകാരപ്രദങ്ങളായ കാര്യങ്ങളോ സേവനങ്ങളോ ചെയ്യേണ്ടതായി വരും. ഈശ്വര പ്രാര്‍ഥനകളാലും ഏകാഗ്ര ചിന്തകളാലും ഉപരിപഠനം പൂര്‍ത്തിയാക്കും. നിരവധി കാര്യങ്ങള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ചെയ്തു തീര്‍ക്കും.












Click it and Unblock the Notifications