Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ക്കിടകത്തിലെ അവസാനദിനം; ഈ രാശിക്കാര്‍ക്ക് സൗഭാഗ്യങ്ങളുടെ പെരുമഴ, കുന്നോളം ധനം..!

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്.

ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

astrology

നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

ജ്യോതിഷ പ്രകാരം ഇന്നത്തെ ദിനത്തിന് ഏറെ പ്രത്യേകതകളുണ്ട്. കൊല്ലവര്‍ഷം 1200 അവസാനിക്കുകയാണ് ഇന്ന്. പഞ്ഞമാസം എന്നും രാമായണ മാസം എന്നും അറിയപ്പെടുന്ന കര്‍ക്കിടക മാസം ഇന്ന് അവസാനിക്കും. നാളെ മുതല്‍ 1201-ാം ആണ്ട് പിറന്ന് പൊന്നിന്‍ ചിങ്ങത്തിന്റെ വരവായി. കര്‍ക്കിടക മാസത്തിലെ അവസാന ദിവസമായതിനാല്‍ തന്നെ ചില രാശിക്കാര്‍ക്ക് ഇന്ന് വലിയ പ്രത്യേകതകളുണ്ട്.

കര്‍ക്കിടക മാസത്തിലെ അവസാന ദിനത്തില്‍ സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ സാധ്യതയുള്ള ചില രാശിക്കാരെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ജ്യോതിഷപ്രകാരം ഈ ദിവസം ചില രാശികള്‍ക്ക് അനുകൂലമായ ഫലങ്ങള്‍ നല്‍കിയേക്കാം. കര്‍ക്കിടകം അവസാനിക്കുന്ന ഈ സമയം ചിങ്ങം, കന്നി രാശിക്കാര്‍ക്ക് സാമ്പത്തികമായി മെച്ചപ്പെട്ട അവസരങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് ജ്യോതിഷികള്‍ പറയുന്നു.

പുതിയ നിക്ഷേപങ്ങളോ തൊഴിലവസരങ്ങളോ ഈ രാശിക്കാര്‍ക്ക് പ്രയോജനകരമായേക്കാം. അതുപോലെ, ധനു, മകരം, മീനം രാശികളില്‍പ്പെട്ടവര്‍ക്കും ഈ ദിവസം നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. എന്നാല്‍ ഈ രാശിക്കാര്‍ ഏതൊരു കാര്യത്തിലും കൂടുതല്‍ ശ്രദ്ധയും ആസൂത്രണവും നടത്തേണ്ടത് അത്യാവശ്യമാണ്. ധനപരമായ കാര്യങ്ങളില്‍ ബുദ്ധിപരമായ തീരുമാനങ്ങള്‍ എടുക്കുന്നത് ഗുണകരമാകും.

അപ്രതീക്ഷിത ധനലാഭത്തിനുള്ള സാധ്യതയും ഈ രാശിക്കാര്‍ക്കുണ്ടായേക്കാം. എന്നിരുന്നാലും, എടുക്കുന്ന തീരുമാനങ്ങളില്‍ വ്യക്തത വരുത്തുകയും സാമ്പത്തിക ഇടപാടുകളില്‍ ജാഗ്രത പാലിക്കുകയും ചെയ്യുന്നത് അഭികാമ്യമാണ്. ഓരോ വ്യക്തിയുടെയും ഗ്രഹനില അനുസരിച്ച് ഫലങ്ങളില്‍ വ്യത്യാസം വരാം. ചിങ്ങം, കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിനം എങ്ങനെയാണ് എന്ന് നോക്കാം.

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിനം ഏറെ ശുഭകരമായിരിക്കും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി ദീര്‍ഘയാത്ര നടത്തേണ്ടി വന്നേക്കാം. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂലമായ സമയം. മത്സപരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും നേട്ടം കൊയ്യാം. പൂര്‍വിക സ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ നിങ്ങളുടെ കൈയിലെത്തും. അപ്രതീക്ഷിതമായി ധനനേട്ടം.

കന്നി

കര്‍ക്കിടകത്തിലെ അവസാന ദിനം കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളത്തെ പ്രണയബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. പുതിയ വരുമാന സ്രോതസുകള്‍ തെളിയും. പലവഴിക്ക് പണം കൈയിലെത്തും. ആഗ്രഹിച്ച സ്ഥലത്തേക്ക് ജോലി ട്രാന്‍സ്ഫര്‍ ലഭിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. ലോട്ടറിയില്‍ ഭാഗ്യം കാത്തിരിക്കുന്നു. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ പിന്തുണയുണ്ടായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+