ആസ്തി ഇരട്ടിക്കും.. 2025 കഴിയുന്നത് വരെ ഇവര്‍ക്ക് നല്ലകാലം, പലവഴിക്ക് പോക്കറ്റില്‍ പണമെത്തും..!
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയും നക്ഷത്രവും മാറാറുണ്ട്. സംക്രമണം എന്നാണ് ഗ്രഹങ്ങളുടെ ഇത്തരം രാശി, നക്ഷത്ര പരിവര്‍ത്തനങ്ങളെ വിശേഷിപ്പിക്കുന്നത്. ജ്യോതിഷ പ്രകാരം ഒമ്പത് ഗ്രഹങ്ങളും 12 രാശികളും 27 നക്ഷത്രങ്ങളും ആണ് ഉള്ളത്.
സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് ഒമ്പത് ഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ് എന്നാണ് വിശ്വാ,ം. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍. ജ്യോതിഷ പ്രകാരം ഏറെ പ്രാധാന്യമുള്ള ഒന്നാണ് കാര്‍ത്തിക പൗര്‍ണമി. ഈ വര്‍ഷത്തെ കാര്‍ത്തിക പൗര്‍ണമി നവംബര്‍ അഞ്ചിനായിരുന്നു.
അന്നേ ദിവസം ഗ്രഹങ്ങളുടേയും രാശികളുടേയും നക്ഷത്രങ്ങളുടേയും സഞ്ചാരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ വ്യക്തികളുടെ ജീവിതത്തില്‍ അനിതര സാധാരണമായ അനുഗ്രഹം ചൊരിയും. ഇത് വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് കാര്‍ത്തിക പൗര്‍ണമിയിലെ ഗ്രഹ സംക്രമണങ്ങള്‍ അനുഗ്രഹമായി മാറുക എന്ന് നമുക്ക് നോക്കാം...
മേടം
മേടം രാശിക്കാര്‍ക്ക് കാര്‍ത്തിക പൗര്‍ണമിയിലുണ്ടായ സംക്രമണം വഴി അനുകൂല ഫലങ്ങള്‍ ലഭിക്കും. സമൂഹത്തില്‍ വലിയ അംഗീകാരങ്ങള്‍ നിങ്ങളെ തേടിയെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. പലവഴിക്ക് പണം കൈയിലെത്തും. സ്വര്‍ണം പോലെ വില പിടിപ്പുള്ള പല സമ്മാനങ്ങളും നിങ്ങള്‍ക്ക് ലഭിക്കും. ദാമ്പത്യ ജീവിതത്തിലും കുടുംബ ജീവിതത്തിലും സന്തോഷകരമായ മാറ്റങ്ങളുണ്ടാകും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് കാര്‍ത്തിക പൗര്‍ണമിയിലുണ്ടായ സംക്രമണം വഴി ശുഭകരമായ നേട്ടങ്ങള്‍ ലഭിക്കും. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും ലഭിക്കാന്‍ സാധ്യത കാണുന്നു. ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫറും പ്രതീക്ഷിക്കാം. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. ദാമ്പത്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകും. പ്രൊഫഷണല്‍ ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാകും.
കര്‍ക്കടകം
കാര്‍ത്തിക പൗര്‍ണമിയിലുണ്ടായ സംക്രമണം വഴി കര്‍ക്കടകം രാശിക്കാര്‍ക്ക് നേട്ടമുണ്ടാകും. ബിസിനസ് ആരംഭിക്കാന്‍ അനുകൂല സമയമാണ്. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകും. കൃഷി, വ്യാപാരം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ ലാഭം തേടിയെത്തും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് ഇരട്ടി വരുമാനം ലഭിക്കും.
തുലാം
കാര്‍ത്തിക പൗര്‍ണമിയിലുണ്ടായ സംക്രമണം വഴി തുലാം രാശിക്കാര്‍ക്ക് നേട്ടം കൊയ്യാം. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളെല്ലാം സഫലീകരിക്കപ്പെടും. മുടങ്ങി പോയ ഗൃഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കും. പുതിയ വീട്ടിലേക്ക് താമസം മാറും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഐക്യം വര്‍ധിക്കും.
മീനം
മീനം രാശിക്കാര്‍ക്ക് കാര്‍ത്തിക പൗര്‍ണമിയിലുണ്ടായ സംക്രമണം വഴി അനുഗ്രഹം ലഭിക്കും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ അകമ്പടിയുണ്ടാകും. അതിനാല്‍ ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ പങ്കെടുക്കാവുന്നതാണ്. ജീവിതത്തിലെ മികച്ച ദിവസങ്ങളാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. ദീര്‍ഘകാലമായുള്ള ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. സാമ്പത്തിക കാര്യങ്ങളില്‍ അത്ഭുതകരമായ വളര്‍ച്ചയുണ്ടാകും.












Click it and Unblock the Notifications