ആഡംബര ജീവിതം മുന്നില്‍... പ്രണയം കൂടുതല്‍ ദൃഢമാകും, അപ്രതീക്ഷിത ധനനേട്ടം; ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്ര്വാധീനം പന്ത്രണ്ട് രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം ദോഷകരമായിരിക്കും.
ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംക്രമിക്കുമ്പോള്‍ രാജയോഗങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഈ യോഗങ്ങളുടെ ഫലം ചിലര്‍ക്ക് ശുഭകരവും ചിലര്‍ക്ക് അശുഭകരവുമായിരിക്കും. ഒരു വ്യക്തിയുടെ ജാതകത്തില്‍ ഏതെങ്കിലും നാല് ഭാവങ്ങളില്‍ ഏഴ് ഗ്രഹങ്ങളും ഉള്ളപ്പോഴാണ് കേദാര യോഗം എന്ന രാജയോഗം രൂപപ്പെടുന്നത്. 500 വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ കേദാര രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്.

വളരെ അപൂര്‍വവും ഐശ്വര്യപ്രദവുമായ യോഗമായിട്ടാണ് കേദാര യോഗത്തെ കണക്കാക്കുന്നത്. ഈ രാജയോഗത്തിന്റെ സ്വാധീനം എല്ലാ രാശികളിലേയും ആളുകളെ ബാധിക്കും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഇത് ഏറെ അനുകൂലമായിരിക്കും. ഏതൊക്കെയാണ് ഈ രാശിക്കാര്‍ എന്ന് നമുക്ക് നോക്കാം.
മേടം
കേദാര രാജയോഗം മേടം രാശിക്കാര്‍ക്ക് വളരെയധികം ശുഭകരമായിരിക്കും. ഈ രാശിയുടെ ഭാഗ്യസ്ഥാനത്ത് ചൊവ്വ, ശുക്രന്‍, ബുധന്‍ എന്നിവയും പത്താം ഭാവത്തില്‍ സൂര്യനും സ്ഥിതി ചെയ്യുന്നു. ഈ സമയത്ത് ശനി വരുമാനത്തിന്റെ സ്ഥാനത്തും സ്ഥിതി ചെയ്യുന്നു. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് ജോലിയിലും ബിസിനസിലും വലിയ പുരോഗതിയുണ്ടാക്കാന്‍ സാധിക്കും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. അതിലൂടെ വരുമാനത്തില്‍ വര്‍ധനവുണ്ടാകും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് കേദാര രാജയോഗം അനുകൂലമായിരിക്കും. ഈ രാശിക്കാരുടെ ജാതകത്തിന്റെ എട്ടാം ഭവനത്തില്‍ സൂര്യന്‍ സഞ്ചരിക്കുമ്പോള്‍ ശനി പതിനൊന്നാം ഭവനത്തില്‍ സഞ്ചരിക്കുന്നു. അവിവാഹിതര്‍ക്ക് നല്ല ബന്ധങ്ങള്‍ വന്ന് ചേരും. പ്രണയ ജീവിതം കൂടുതല്‍ മനോഹരമാകും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷയില്‍ വിജയം നേടാനാകും. ആഗ്രഹിച്ചതെന്തും സഫലമാകും. ജോലിയില്‍ ശമ്പളം കൂട്ടി കിട്ടും.
തുലാം
കേദാര രാജയോഗത്തിന്റെ സ്വാധീനം തുലാം രാശിക്കാര്‍ക്കും നല്ല ഫലങ്ങള്‍ സമ്മാനിക്കും. വസ്തു സംബന്ധമായ ഇടപാടുകൡ വിജയം വരിക്കാനാകും. സ്വത്ത് സംബന്ധമായ തര്‍ക്കങ്ങളില്‍ അനുകൂല വിധി നേടും. കുടുംബപരമായുള്ള വലിയ സ്വത്തുക്കള്‍ നിങ്ങളുടെ കൈയിലെത്തും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിപ്പിക്കും. ആഡംബര ജീവിതമാണ് ഇതുവഴി കാത്തിരിക്കുന്നത്. വിലപിടിപ്പുള്ള സമ്മാനങ്ങള്‍ കൈയിലെത്തും. അപ്രതീക്ഷിതമായി ധനനേട്ടം ഉണ്ടാകും. സമ്പാദ്യം വര്‍ധിക്കും.












Click it and Unblock the Notifications