ആരേയും അമ്പരപ്പിക്കുന്ന വളര്‍ച്ച, ആഗ്രഹിച്ച ആഡംബര ജീവിതം തൊട്ടടുത്ത്; ഈ രാശിക്കാരാണോ?
ഒമ്പത് ഗ്രഹങ്ങളും പന്ത്രണ്ട് രാശികളും ഒരു വ്യക്തിയുടെ ജീവിതത്തിലെ ശുഭ-അശുഭ കാര്യങ്ങള്‍ നിര്‍ണയിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു. എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും ജ്യോതിഷത്തില്‍ സവിശേഷമായ സ്ഥാനമാണ് കല്‍പ്പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ അവയുടെ രാശി ചക്രം മാറ്റുന്നു എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്.
ഇതിന്റെ പ്രഭാവം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഇത് മോശം ഫലം സമ്മാനിക്കുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വലിയ നേട്ടമാണ് സമ്മാനിക്കുക. ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ വരുമ്പോള്‍ ആണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. ഇത്തരത്തില്‍ വളരെ അപൂര്‍വമായ കേദാര്‍ യോഗം രൂപപ്പെട്ടിരിക്കുകയാണ്. ഇത് വഴി ചില രാശിക്കാര്‍ക്ക് വലിയ സമൃദ്ധിയാണ് വരാന്‍ പോകുന്നത്.

നിലവില്‍ ഗ്രഹനിലകള്‍ ഒരുമിച്ചാണ് കേദാര്‍യോഗം രൂപപ്പെട്ടിരിക്കുന്നത്. ജാതകത്തില്‍ നാല് ഭവനങ്ങളില്‍ ഏഴ് ഗ്രഹങ്ങള്‍ നില്‍ക്കുമ്പോഴോ അനേകം ഗ്രഹങ്ങള്‍ ഒരേ രാശിയില്‍ വരുമ്പോഴോ ആണ് കേദാര്‍യോഗം സൃഷ്ടിക്കപ്പെടുന്നത് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് കേദാര്‍യോഗം ശുഭകരമായ ഫലങ്ങള്‍ നല്‍കുന്നതെന്ന് നോക്കാം.
മേടം
കേദാര്‍ യോഗത്തിന്റെ രൂപീകരണം മേടം രാശിക്കാര്‍ക്ക് വളരെ ഫലപ്രദമായിരിക്കും. നിക്ഷേപങ്ങളില്‍ നിന്ന് അപ്രതീക്ഷിത ലാഭം ലഭിക്കും. ഏറെ നാളായി കടം കൊടുത്ത പണം പലിശയടക്കം തിരികെ ലഭിക്കും. ജോലിസ്ഥലത്തെ അന്തരീക്ഷം മെച്ചപ്പെടും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ അവസാനിക്കും.
കര്‍ക്കടകം
കേദാര്‍ യോഗത്തിന്റെ രൂപീകരണം കര്‍ക്കടക രാശിക്കാര്‍ക്ക് വളരെ ശുഭകരമായിരിക്കും. പിതൃസ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ നിങ്ങളുടെ കൈയിലെത്തും. ഇത് വഴി നിങ്ങളുടെ ആസ്തിയില്‍ വലിയ വര്‍ധനവ് കാണാന്‍ സാധിക്കും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് വലിയ നേട്ടം കൊയ്യാന്‍ സാധിക്കും. സമൂഹത്തില്‍ നിന്ന് ആദരവും പ്രശസ്തിയും ലഭിക്കും. പ്രണയബന്ധം കൂടുതല്‍ ദൃഢമാകും.
മകരം
കേദാര രാജയോഗം രൂപപ്പെടുന്നത് മകരം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിക്കാരുടെ ജീവിതത്തില്‍ സുഖസൗകര്യങ്ങള്‍ വര്‍ധിക്കും. പുതിയ വീട്, കാര്‍ വിലപിടിപ്പുള്ള വസ്തുക്കള്‍, ജോലിയില്‍ പ്രൊമോഷന്‍ എന്നിവ ഉണ്ടാകും. ഇവരുടെ ജീവിതം തന്നെ അമ്പരപ്പിക്കുന്ന തരത്തില്‍ മാറും. മുടങ്ങിക്കിടന്ന എല്ലാ ജോലിയും വേഗത്തില്‍ പൂര്‍ത്തിയാക്കും. ബിസിനസ് രംഗത്തുള്ളവര്‍ക്കും അനുകൂല സമയം.












Click it and Unblock the Notifications