Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ കാറും വീടും.. വരുമാനം രണ്ടിരട്ടിയായി കൂടും; ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ സ്ഥാന ചലനത്തിനും വലിയ പ്രാധാന്യമാണ് കല്‍പ്പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും കാണാം. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം ദോഷകരമെങ്കില്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം വലിയ നേട്ടമാണ് സമ്മാനിക്കുക.

ജ്യോതിഷത്തിലെ അപൂര്‍വ യോഗങ്ങളില്‍ ഒന്നാണ് കേദാര്‍ യോഗം. ഒരു വ്യക്തിയുടെ ജാതകത്തില്‍ നാല് ഭവനങ്ങളില്‍ ഏഴ് ഗ്രഹങ്ങള്‍ നില്‍ക്കുമ്പോഴോ അനേകം ഗ്രഹങ്ങള്‍ ഒരേ രാശിയില്‍ വരുമ്പോഴോ ആണ് കേദാര്‍ യോഗം രൂപപ്പെടുന്നത്. കേദാര്‍ യോഗം രൂപപ്പെടുമ്പോള്‍ ഏറ്റവും ഗുണം ലഭിക്കുന്ന ചില രാശികള്‍ ഉണ്ട്. ഏതൊക്കെയാണ് ആ ഭാഗ്യ രാശികള്‍ എന്ന് നോക്കാം.

ASTROLOGY

മേടം

മേടം രാശിക്കാര്‍ക്ക് കേദാര്‍ യോഗത്തിന്റെ രൂപീകരണം ശുഭകരമായിരിക്കും. വലിയ ധനലാഭമാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. ഏറെ നാളായി കടം കൊടുത്ത പണം പലിശയടക്കം തിരികെ ലഭിക്കും. ഇതെല്ലാം ഈ രാശിക്കാരുടെ സാമ്പത്തികാവസ്ഥയെ ശക്തിപ്പെടുത്തും. മാനസികമായി വലിയ സന്തോഷം അനുഭവപ്പെടും.

മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ അനുകൂല സമയം. കലാ കായിക മത്സരങ്ങൡ പങ്കെടുക്കുന്നവര്‍ക്ക് വിജയം വരിക്കാന്‍ സാധിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. കുടുംബത്തോടൊപ്പം ദീര്‍ഘയാത്ര പോകാന്‍ സാധ്യത കാണുന്നു. സന്താനങ്ങളില്‍ നിന്ന് ശുഭവാര്‍ത്ത കേള്‍ക്കാം. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ പുരോഗതി കൈവരിക്കാം.

കര്‍ക്കടകം

കര്‍ക്കടക രാശിക്കാര്‍ക്ക് കേദാര്‍ യോഗം വളരെ ശുഭകരമായിരിക്കും. സാമ്പത്തികമായി അഭിവൃദ്ധിപ്പെടാന്‍ സാധിക്കും. ഏറെ നാളായി വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുകൂല സമയം. യോജിച്ച ജീവിത പങ്കാളിയെ തന്നെ ഇവര്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി മുടങ്ങി കിടക്കുന്ന ഗൃഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കി താമസം മാറാന്‍ സാധിക്കും.

മകരം

കേദാര്‍ യോഗം രൂപപ്പെടുന്നത് മകരം രാശിക്കാര്‍ക്ക് വളരെ ശുഭകരമായിരിക്കും. പുതിയ വീട്, വാഹനം എന്നിവ സ്വന്തമാക്കാന്‍ സാധിക്കും. വിലപിടിപ്പുള്ള വസ്തുക്കള്‍ സമ്മാനമായി ലഭിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് രണ്ടിരട്ടി വരെ ലാഭം സ്വന്തമാക്കാം. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാം. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശ യാത്ര വേണ്ടി വന്നേക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+