അളവറ്റ ധനം കൈയിലേക്ക്... ജാതകത്തില്‍ ദേവാസുര സംഗമം വഴി രാജയോഗം; ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും വലിയ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറി മാറി സഞ്ചരിക്കുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിനെയാണ് ഗ്രഹ സംക്രമണം എന്ന വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും.
എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത് എന്നും ജ്യോതിഷത്തില്‍ പറയുന്നു. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ.

ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.
അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളുമുണ്ട്. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് ശുക്രനും വ്യാഴവും. ഗ്രഹങ്ങളുടെ അധിപന്‍ എന്നാണ് വ്യാഴത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.
ഒരു രാശിയില്‍ ഒരു വര്‍ഷം വരെ നില്‍ക്കുന്ന വ്യാഴത്തിന് രാശിചക്രം പൂര്‍ത്തിയാക്കാന്‍ 12 വര്‍ഷത്തെ സമയം വേണം. ഇതിനെയാണ് വ്യാഴവട്ടക്കാലം എന്ന് പറയുന്നത്. ദേവഗുരു ബൃഹസ്പതിയാണ് വ്യാഴത്തിന്റെ പ്രതീകം. മറുവശത്ത് അസുരഗുരു പ്രതീകമായിട്ടുള്ള ശുക്രനെ സമ്പത്തിന്റേയും സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും കാരകനായിട്ടാണ് കണക്കാക്കിയിരിക്കുന്നത്. ശുക്രന്‍ ഒരാളുടെ ജാതകത്തില്‍ ശുഭസ്ഥാനത്താണെങ്കില്‍ അയാള്‍ക്ക് നല്ലകാലം വന്നെത്തും എന്നാണ് പറയുന്നത്.
ശുക്രദശ എന്ന് പറയുന്നത് ഇതിനെയാണ്. വ്യാഴവും ശുക്രനും മാര്‍ച്ച് മാസത്തില്‍ ഒരുമിക്കാന്‍ പോകുകയാണ്. ഇത് കേന്ദ്ര ദൃഷ്ടി യോഗം രൂപപ്പെടാന്‍ കാരണമാകും. ഇക്കാരണത്താല്‍ പല വിധത്തിലുള്ള മാറ്റങ്ങളാണ് ചില രാശിക്കാരെ കാത്തിരിക്കുന്നത്. കേന്ദ്ര ദൃഷ്ടി യോഗം ചില രാശിക്കാരില്‍ ജീവിതത്തില്‍ വിജയവും നേട്ടവും കൊണ്ട് വരും. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നോക്കാം...
മേടം
മേടം രാശിക്കാര്‍ക്ക് ശുക്ര-വ്യാഴ സംയോഗം വഴി രൂപപ്പെടുന്ന കേന്ദ്രദൃഷ്ടി യോഗം വലിയ നേട്ടങ്ങള്‍ സമ്മാനിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. കലാ കായിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. ഇവര്‍ക്ക് സമൂഹത്തില്‍ കൂടുതല്‍ ബഹുമാനവും പ്രശസ്തിയും നേടാനാകും. കുടുംബാംഗങ്ങള്‍ക്കിടയില്‍ ഐക്യവും സ്‌നേഹവും നിലനില്‍ക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ശുക്ര-വ്യാഴ സംയോഗം വഴി രൂപപ്പെടുന്ന കേന്ദ്രദൃഷ്ടി യോഗം ഗുണകരമായിരിക്കും. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പ്രണയബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. ഇക്കാലയളവില്‍ വരുമാനം ഇരട്ടിയാവുകയും ചെയ്യും. പലവഴിക്ക് പണം കൈയിലെത്തും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വലിയ ലാഭം തേടിയെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ഇതെല്ലാം നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും.
ചിങ്ങം
ശുക്ര-വ്യാഴ സംയോഗം വഴി രൂപപ്പെടുന്ന കേന്ദ്രദൃഷ്ടി യോഗം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി പൂര്‍ത്തിയാക്കാത്ത പല ജോലികളും ഈ സമയം പൂര്‍ത്തീകരിക്കാനാകും. സാമ്പത്തികമായി നിങ്ങള്‍ ഉയര്‍ന്ന നിലയിലെത്തും. സ്വപ്നങ്ങള്‍ എല്ലാം തന്നെ സാക്ഷാത്കരിക്കും. ബിസിനസ് സംബന്ധമായി നിങ്ങള്‍ക്ക് ഏറ്റവും മികച്ച സമയമാണ്. വീട്ടില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും നിറഞ്ഞ് നില്‍ക്കും.












Click it and Unblock the Notifications