Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊന്നും പണവും കൊണ്ട് മൂടും, സമ്പത്ത് കുമിഞ്ഞ് കൂടും; ഈ രാശിക്കാരാണോ? ഇന്ന് മുതല്‍ ഡബിള്‍ രാജയോഗം!

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറാറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പ്രാധാന്യം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ഗ്രഹങ്ങളുടെ രാശി മാറ്റത്തെ സംക്രമണം എന്നാണ് ജ്യോതിഷത്തില്‍ വിശേഷിപ്പിക്കുന്നത്.

ഗ്രഹങ്ങള്‍ രാശി മാറുന്നത് പോലെ നിശ്ചിത സമയത്തില്‍ നക്ഷത്രവും മാറാറുണ്ട്. ഗ്രഹങ്ങളുടെ സഞ്ചാരത്തിലുണ്ടാകുന്ന ഈ മാറ്റങ്ങള്‍ വിവിധ തരത്തിലായിരിക്കും വ്യക്തികളുടെ ജീവിതത്തെ സ്വാധീനിക്കുക. ഫാല്‍ഗുണ മാസത്തിലെ പൗര്‍ണമി ദിനമാണ് ഇന്ന്. വടക്കേ ഇന്ത്യയില്‍ ഇത് പ്രകാരം ഇന്നാണ് ഹോളിക ദഹന ആഘോഷിക്കുന്നത്. നിഴല്‍ ഗ്രഹമായ ചന്ദ്രന്‍ ഇന്ന് ഇത് പ്രകാരം ചിങ്ങം രാശിയിലേക്ക് നീങ്ങിയിരിക്കുകയാണ്.

astrology

നേരത്തെ തന്നെ വ്യാഴം ഈ രാശിയിലുണ്ട്. ചന്ദ്രന്റെ വരവോടെ ചിങ്ങം രാശിയില്‍ വ്യാഴ-ചന്ദ്ര സംയോഗം നടക്കും. ഇത് കേന്ദ്ര യോഗം സൃഷ്ടിക്കും. ഇതിനോടൊപ്പം ഇന്ന് ലക്ഷ്മീ നാരായണ യോഗവും രൂപപ്പെട്ടിട്ടുണ്ട്. ആറ്റുകാല്‍ പൊങ്കാല ദിനം കൂടിയായതിനാല്‍ ഇന്ന് വിഷ്ണു ഭഗവാന്റെയും ദേവിയുടേയും അനുഗ്രഹം ചില രാശിക്കാര്‍ക്ക് വേണ്ടുവോളം ലഭിക്കും. ആരൊക്കെയാണ് ആ ഭാഗ്യരാശിക്കാര്‍ എന്ന് നോക്കാം.

മേടം

ചിങ്ങം രാശിയിലെ വ്യാഴ-ചന്ദ്ര സംയോഗത്താല്‍ രൂപപ്പെട്ട കേന്ദ്ര യോഗവും ലക്ഷ്മീ നാരായണ യോഗവും മേടം രാശിക്കാര്‍ക്ക് അനുഗ്രഹമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹം സഫലീകരിക്കപ്പെടും. സ്വര്‍ണം പോലെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. സാമ്പത്തിക നേട്ടം ഉണ്ടാകും.

കര്‍ക്കിടകം

ചിങ്ങം രാശിയിലെ വ്യാഴ-ചന്ദ്ര സംയോഗത്താല്‍ രൂപപ്പെട്ട കേന്ദ്ര യോഗവും ലക്ഷ്മീ നാരായണ യോഗവും കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സ്വന്തമായൊരു വീട് എന്ന ഏറെ നാളത്തെ ആഗ്രഹം സഫലീകരിക്കപ്പെടും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാനാകും. വിദേശത്ത് ജോലി, ഉന്നത പഠനം എന്നിവ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്.

തുലാം

ചിങ്ങം രാശിയിലെ വ്യാഴ-ചന്ദ്ര സംയോഗത്താല്‍ രൂപപ്പെട്ട കേന്ദ്ര യോഗവും ലക്ഷ്മീ നാരായണ യോഗവും തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി അവിവാഹിതരായി തുടരുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. എല്ലാ കാര്യത്തിലും ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാകും. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. പങ്കാളിക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാം.

വൃശ്ചികം

ചിങ്ങം രാശിയിലെ വ്യാഴ-ചന്ദ്ര സംയോഗത്താല്‍ രൂപപ്പെട്ട കേന്ദ്ര യോഗവും ലക്ഷ്മീ നാരായണ യോഗവും വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാന്‍ അനുകൂലമായ സമയം. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം കൊയ്യാനാകും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശയാത്ര വേണ്ടി വന്നേക്കാം. കരിയറില്‍ നേട്ടം, സന്താനങ്ങള്‍ക്ക് പുരോഗതി എന്നിവയുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+