Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊടുന്നതെല്ലാം പൊന്നാകും, ഈ രാശിക്കാരുടെ ജീവിതം മാറാന്‍ വെറും നാല് ദിവസം; രാജയോഗം എന്നാല്‍ ഇതാണ്..!

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. ഗ്രഹങ്ങളുടെ രാശി മാറ്റത്തെ സംക്രമണം എന്നാണ് വിശേഷപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരിലും നക്ഷത്രക്കാരിലും സ്വാധീനം ചെലുത്തും.

ചില രാശിക്കാര്‍ക്ക് ഇത് വിപരീതഫലമായിരിക്കും സമ്മാനിക്കുക. എന്ന് മറ്റ് ചില രാശിക്കാര്‍ക്ക് സൗഭാഗ്യത്തിന്റെ നാളുകളായിരിക്കും ഇത് വഴി സംജാതമാകുക. ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംക്രമിക്കുന്ന അവസ്ഥയുണ്ടാകാറുണ്ട്. ഗ്രഹങ്ങളുടെ ഈ സംയോജനമാണ് രാജയോഗങ്ങള്‍ക്ക് വഴി തെളിക്കുക. ജ്യോതിഷത്തില്‍ ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശുക്രന്‍.

astrology

സമ്പത്ത്, സമൃദ്ധി, ഐശ്വര്യം എന്നിവയുടെ ഘടകമാണ് ശുക്രന്‍. ഒരു വ്യക്തിയുടെ ജാതകത്തില്‍ ശുക്രന്‍ ശുഭസ്ഥാനത്താണെങ്കില്‍ എല്ലാ വിധത്തിലുള്ള സൗഭാഗ്യങ്ങളും അവരെ തേടിയെത്തും എന്നാണ് പറയുന്നത്. ഇപ്പോഴിതാ ശുക്രന്റെ രാശിമാറ്റത്തിലൂടെ കേന്ദ്ര ത്രികോണ രാജയോഗം സൃഷ്ടിക്കാന്‍ പോകുകയാണ്. ജാതകത്തില്‍ ഈ രാജയോഗം ഉള്ള വ്യക്തിക്ക് ധനത്തിന് ഒരു കുറവുമുണ്ടാകില്ല.

നിലവില്‍ കന്നി രാശിയിലാണ് ശുക്രന്‍ സഞ്ചരിച്ച് കൊണ്ടിരിക്കുന്നത്. എന്നാല്‍ സെപ്റ്റംബര്‍ 18 ന് ശുക്രന്‍ സ്വന്തം രാശിയായ തുലാം രാശിയിലേക്ക് പ്രവേശിക്കും. അതിലൂടെ കേന്ദ്ര ത്രികോണ രാജയോഗവും മാളവ്യ രാജയോഗവും രൂപീകരിക്കപ്പെടും. ഇതില്‍ കേന്ദ്ര ത്രികോണ രാജയോഗം ചില രാശിക്കാര്‍ക്ക് അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും സമ്മാനിക്കുക. ഏതൊക്കെയാണ് ഈ ഭാഗ്യ രാശികള്‍ എന്ന് നോക്കാം.

തുലാം

തുലാം രാശിയിലെ ശുക്രന്റെ വരവോടെ രൂപപ്പെടുന്ന കേന്ദ്ര ത്രികോണ രാജയോഗം തുലാം രാശിക്കാര്‍ക്ക് വളരെയധികം നേട്ടങ്ങള്‍ സമ്മാനിക്കും. ഈ രാശിയുടെ ലഗ്‌ന ഭവനത്തിലാണ് ഈ രാജയോഗം രൂപപ്പെടാന്‍ പോകുന്നത്. ഇത് ഇവര്‍ക്ക് ജീവിതത്തിലുടനീളം നേട്ടം കൊയ്യാന്‍ സഹായിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നല്ലൊരു തുക വരുമാനമായി ലഭിക്കും. ഇത് നിങ്ങളുടെ സ്വത്ത് വര്‍ധിക്കാന്‍ കാരണമാകും.

സന്തോഷകരമായ ദാമ്പത്യ ജീവിതം ലഭിക്കും. അവിവാഹിതര്‍ക്ക് യോജിച്ച ജീവിത പങ്കാളികളെ തന്നെ ലഭിക്കും. വിവാഹം കഴിഞ്ഞ് ഏറെ നാളായി കുട്ടികളില്ലാതെ വിഷമിക്കുന്നവര്‍ക്ക് സന്താനഭാഗ്യം കൈവരും. കുടുംബാംഗങ്ങള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാകും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സുസ്ഥിരമായിരിക്കും. വ്യാപാരികള്‍ക്ക് ഇക്കാലയളവില്‍ വലിയ നേട്ടം കൊയ്യാനാകും.

ധനു

തുലാം രാശിയിലെ ശുക്രന്റെ വരവോടെ രൂപപ്പെടുന്ന കേന്ദ്ര ത്രികോണ രാജയോഗം ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ വരുമാന-ലാഭ ഭവനത്തിലാണ് രാജയോഗം രൂപപ്പെടുന്നത്. ഈ സമയത്ത് ഇവരുടെ വരുമാനത്തില്‍ വലിയ വര്‍ധനവുണ്ടാകും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും.

മകരം

തുലാം രാശിയിലെ ശുക്രന്റെ വരവോടെ രൂപപ്പെടുന്ന കേന്ദ്ര ത്രികോണ രാജയോഗം മകരം രാശിക്കാര്‍ക്ക് ശുഭകരമായ നേട്ടങ്ങള്‍ സമ്മാനിക്കും. ഈ രാശിയുടെ കര്‍മ്മ ഗൃഹത്തിലാണ് ഈ രാജയോഗം രൂപപ്പെടാന്‍ പോകുന്നത്. ഏറ്റെടുത്ത ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. ഏറെ നാളായി മുടങ്ങിക്കിടക്കുന്ന ഗൃഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. പുതിയ വീട്ടില്‍ ആഡംബര ജീവിതമാണ് ഇവരെ കാത്തിരിക്കുന്നത്.

സ്വര്‍ണം പോലുള്ള വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും. വിദേശത്ത് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പളത്തില്‍ പുതിയ ജോലി ലഭിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. ബിസിനസ് മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും അനുകൂലം. കുടുംബാംഗങ്ങളോടൊപ്പം ദീര്‍ഘയാത്ര നടത്തിയേക്കും. പ്രണയബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+