ഈ രാശിക്കാര്‍ക്കിനി ഇരട്ട രാജയോഗം... ആഗ്രഹിക്കുന്നതെന്തും നടക്കും, സമ്പത്തില്‍ ആറാടാം
ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്പിച്ച് നല്‍കിയിരിക്കുന്നത്. ഒരു വ്യക്തിയുടെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ ജ്യോതിഷ പ്രകാരം ഗണിച്ച് പറയാനാകും എന്നാണ് വിശ്വാസം. ഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍, രാശികള്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ജാതകം കുറിക്കലിലൂടെയാണ് ജ്യോതിഷികള്‍ ഇക്കാര്യങ്ങള്‍ ഗണിച്ച് കണ്ടെത്തുന്നത്.
ഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍, രാശികള്‍ എന്നിവയ്ക്ക് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്, ചന്ദ്രന്, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.
എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറാറുണ്ട്. സംക്രമണം എന്നാണ് ഗ്രഹങ്ങളുടെ ഈ പരിവര്‍ത്തനത്തെ വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും സ്വാധീനിക്കാറുണ്ട്. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീതമായ ഫലമായിരിക്കും സമ്മാനിക്കുന്നത്.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ചൊവ്വ. ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ യുദ്ധം, ധൈര്യം, വീര്യം, രക്തം, ഭൂമി മുതലായവയുടെ ഘടകമായിട്ടാണ് കണക്കാക്കുന്നത്. ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മടങ്ങി വരാന്‍ ചൊവ്വയ്ക്ക് 45 ദിവസത്തെ സമയം ആവശ്യമാണ്. അതിനാല്‍ തന്നെ ഒരു രാശി ചക്രം പൂര്‍ത്തിയാക്കാന്‍ ചൊവ്വയ്ക്ക് 17-18 മാസമെടുക്കും.
നേരത്തെ തുലാം രാശിയില്‍ ആയിരുന്ന ചൊവ്വ നിലവില്‍ വൃശ്ചികം രാശിയില്‍ ആണ് സഞ്ചരിക്കുന്നത്. ചൊവ്വ സ്വന്തം രാശിയില്‍ പ്രവേശിക്കുന്നതിലൂടെ പഞ്ചമഹാപുരുഷ യോഗങ്ങളില്‍ ഒന്നായ രുചക് രാജയോഗവും കേന്ദ്ര ത്രികോണ രാജയോഗവും സൃഷ്ടിച്ചിരിക്കുകയാണ്. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ഇനി പറയുന്ന രാശിക്കാര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ നല്‍കും. ആ ഭാഗ്യ രാശികളെക്കുറിച്ച് അറിയാം..
ചിങ്ങം
രുചക് രാജയോഗവും കേന്ദ്ര ത്രികോണ രാജയോഗവും ചിങ്ങം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. സ്വപ്ന സമാനമായ ജീവിതമാണ് ഇവര്‍ക്ക് നയിക്കാനാകുക. കാരണം ഈ രാശിയുടെ ഒമ്പതാം ഭാവത്തെ ഭരിക്കുന്ന ചൊവ്വ നാലാം ഭാവമായ കേന്ദ്ര ഭാവത്തില്‍ സംക്രമിക്കുന്നു. അതിനാല്‍ ഇവര്‍ക്ക് പുതിയ ജോലിയോ പുതിയ ബിസിനസോ ഉണ്ടാകാനുള്ള സാധ്യത ഉയര്‍ന്നുവന്നേക്കാം. കരിയറില്‍ വലിയ ഉയരങ്ങള്‍ കീഴടക്കാം.
കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് രുചക് രാജയോഗവും കേന്ദ്ര ത്രികോണ രാജയോഗവും അനുകൂലമായിരിക്കും. പത്താം ഭാവമായ കേന്ദ്ര ഭാവത്തെ ഭരിക്കുന്ന ചൊവ്വ അഞ്ചാം ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. അതിനാല്‍ സാമ്പത്തികമായി ഉന്നത നിലയിലെത്താന്‍ ഇവര്‍ക്ക് സാധിക്കും. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. വിദേശത്ത് പുതിയ തൊഴിലവസരങ്ങള്‍ കണ്ടെത്താന്‍ കഴിയും.
മേടം
രുചക് രാജയോഗവും കേന്ദ്ര ത്രികോണ രാജയോഗവും മേടം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങള്‍ അനുഭവപ്പെടാം. സ്വര്‍ണം പോലെ വിലപിടിപ്പുള്ള പല സമ്മാനങ്ങളും നിങ്ങളെ തേടിയെത്തും. ഏറെ നാളത്തെ പ്രണയബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും.
-
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications