Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ 3 രാശിക്കാർക്കിനി കേന്ദ്ര ത്രികോണ രാജയോ​ഗം; 2 വർഷക്കാലം രാജാവിനെപ്പോലെ ജീവിക്കാം, ജീവിതം പച്ചപിടിക്കും

ജ്യോതിഷത്തിൽ ശനിദേവനുള്ള പ്രാധാന്യം എല്ലാവർക്കും അറിയാവുന്നതാണല്ലോ, ശനിയുടെ അനു​ഗ്രഹം ലഭിച്ചാൽ ജീവിതം തന്നെ മാറിമറിയും. എന്നാൽ ശനികോപം ഏൽക്കേണ്ടിവന്നാൽ പിന്നീടങ്ങോട്ട് കഷ്ടപ്പാട് നിറഞ്ഞതായിരിക്കും ജീവിതം. ജ്യോതിഷപ്രകാരം ശനി ഇപ്പോൾ സ്വന്തം രാശിയായ കുംഭത്തിലാണ്. ജൂൺ 17 മുതൽ ശനി വിപരീത ദിശയിലേക്ക് സഞ്ചരിക്കും. ഈ രാശിമാറ്റം കേന്ദ്ര ത്രികോണ രാജയോ​ഗം സൃഷ്ടിക്കും.

ഈ യോ​ഗം ലഭിക്കുന്ന രാശിക്കാർക്ക് രാജാവിനെപ്പോലെ ജീവിക്കാം. പണവും സ്വത്തും ഈ സമയത്ത് വന്നുചേരും. 30 വർഷത്തിനുശേഷമാണ് ശനി അതിന്റെ യഥാർത്ഥ ത്രികോണ രാശിയായ കുംഭത്തിൽ പ്രവേശിച്ചിരിക്കുന്നത്. 2025 മാർച്ച് വരെ ശനി അവിടെത്തന്നെ ഉണ്ടാവും.

Astrology

ശനിയുടെ പ്രതിലോമ ചലനത്താൽ രൂപപ്പെടുന്ന കേന്ദ്ര ത്രികോണ രാജയോഗം ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരും. ജോലിയിലും വ്യക്തിജീവിതത്തിലും സന്തോഷംനിറഞ്ഞ സംഭവങ്ങൾ ഉണ്ടാവും. 3 രാശിക്കാർക്കാണ് ശനിയുടെ അനു​ഗ്രഹം ലഭിക്കാൻ പോകുന്നത്. ഏതൊക്കെ രാശിക്കാർക്കാണ് വരുന്ന ദിവസങ്ങളിൽ മഹാഭാ​ഗ്യം ഉണ്ടാവാൻ പോകുന്നതെന്ന് നോക്കാം.

മേടം : കേന്ദ്ര ത്രികോണ രാജയോഗം മേടം രാശിക്കാർക്ക് ജീവിതത്തിൽ പുരോ​ഗതി കൊണ്ടുവരും. സാമ്പത്തികമായി ഈ സമയത്ത് നേട്ടങ്ങൾ വന്നുചേരും. തൊഴിൽ-വ്യാപാര രംഗത്ത് പുരോഗതി ഉണ്ടാവും. ജോലി ചെയ്യുന്നവരാണെങ്കിൽ ഈ സമയത്ത് നിങ്ങൾക്ക് സ്ഥാനക്കയറ്റം ലഭിക്കും. ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഈ സമയത്ത് വൻലാഭം നേടാൻ സാധിക്കുന്ന അവസരം വന്നുചേരുന്നതാണ്. ബുദ്ധി ഉപയോ​ഗിച്ച് ആ അവസരം ഉപയോ​ഗിക്കുക.

ഇടവം : ശനിയുടെ വക്രഗതിയിലൂടെ രൂപപ്പെടുന്ന കേന്ദ്ര ത്രികോണ രാജയോഗം ഇടവ രാശിക്കാർക്ക് കൊണ്ടുവരാൻ പോകുന്നത് മഹാഭാ​ഗ്യമാണ്. പാതിവഴിയിൽ മുടങ്ങിനിൽക്കുന്ന കാര്യങ്ങൾ ഈ സമയത്ത് നിങ്ങൾക്ക് പൂർത്തിയാക്കാം. നിങ്ങൾ പ്രവർത്തിക്കുന്ന എല്ലാ മേഖലകളിൽ നിന്നും അം​ഗീകാരം ലഭിക്കും. തൊഴിൽ അന്വേഷിക്കുന്നുണ്ടെങ്കിൽ ഉയർ‌ന്ന ശമ്പളത്തോടെ നല്ലൊരു ജോലി ലഭിക്കുന്നതാണ്. നിങ്ങളെ അലട്ടിയിരുന്ന പ്രശ്നങ്ങൾ ഈ സമയത്ത് പരിഹരിക്കപ്പെടും.

ചിങ്ങം : ചിങ്ങ രാശിയിൽപ്പെട്ട ആളുകളുടെ രാജയോ​ഗം തുടങ്ങി. സാമ്പത്തികമായി ഉയർ‌ച്ച ഉണ്ടാവും. പ്രതീക്ഷിക്കാത്ത അത്രയും പണം നിങ്ങളിലേക്ക് വന്നുചേരും. ശനി ദേവൻ മാത്രമല്ല, ലക്ഷ്മി ദേവിയും ഈ സമയത്ത് ഈ രാശിക്കാർക്കൊപ്പമാണ്. ശനിയും ലക്ഷ്മിയും കൂടെയുള്ളതുകൊണ്ട് പല സ്രോതസ്സുകളിൽ വരുമാനം ഉണ്ടാവും. നിലവിലെ വരുമാനം വർദ്ധിക്കുകയും ചെയ്യും. ഒരിക്കലും ചെയ്യാൻ കഴിയില്ലെന്ന് വിചാരിച്ചിരുന്ന കാര്യം ചെയ്യാൻ സാധിക്കും. ആത്മവിശ്വാസം വർദ്ധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+